ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ഇപ്പോൾ ഹോളിവുഡ് ചിത്രങ്ങളുടെ തിരക്കിലാണ്. ബോളിവുഡിന്റെ അതിരുകൾ കടന്ന് ഹോളിവുഡ് താരറാണിയായി കുതിക്കുന്ന നടി ഇപ്പോൾ മലയാളത്തിലും തന്റെ സാന്നിധ്യം ഉറപ്പാക്കാൻ തുടങ്ങുന്നതായാണ് റിപ്പോർട്ട്. നിർമ്മാതാവിന്റെ വേഷത്തിലാണ് താരം മോളിവുഡിലേക്ക് വരുന്നത്. ദേശിയ അവാർഡ് നേടിയ പ്രിയങ്ക തന്നെ നിർമ്മിച്ച വെന്റിലേറ്റർ എന്ന ചിത്രത്തിന്റെ മലയാളം റിമേക്ക് ആണ് പ്രിയങ്ക നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ കരാർ ഒപ്പിട്ടതായി പ്രിയങ്കയുടെ അമ്മ മധു ചോപ്ര പറഞ്ഞു മലയാള സിനിമാ ലോകം നല്ല ഉള്ളടക്കത്താൽ സമൃദ്ധമാണ്. ഞങ്ങളും നല്ല പോലെ അവിടെ ഇടപെടും. എനിക്ക് തമിഴും തെലുങ്കും അറിയില്ല. പക്ഷെ മലയാളം അറിയാം. അതുകൊണ്ട് തന്നെ എനിക്ക് ഭയക്കാതെ ഇടപെടാൻ കഴിയുമെന്നും മധു ചോപ്ര പറയുന്നു.തെലുഗും തമിഴ് സിനിമാ ലോകവും അങ്ങനല്ല. അത് വലിയ ലോകമാണ്. അതുകൊണ്ട് തന്നെ കഠിനവും ആണെന്നും മധു ചോപ്ര പറഞ്ഞു. ചിത്രത്തിനായി അഭിനയതാക്കളെയും മറ്റും തീരുമാനിച്ചുകൊണ്ടിരിക്കുകയാണെന്നും മധുചോപ്ര പറഞ്ഞു.

ബേ വാച്ചിനു ശേഷം രണ്ട് ഹോളിവുഡ് ചിത്രങ്ങളിലാണ് പ്രിയങ്ക അഭിനയിക്കുന്നത്. എ കിഡ് ലൈക്ക് ജേക്ക്, ഇസ് നോട്ട് ഇറ്റ് റൊമാന്റിക് എന്ന രണ്ട് ചിത്രങ്ങളിലാണ് പ്രിയങ്ക അഭിനയിക്കുന്നത്. ഇപ്പോൾ ന്യൂയോർക്കിൽ ഇസ് നോട്ട് ഇറ്റ് റൊമാന്റിക് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് പ്രിയങ്ക.