ന്യൂഡൽഹി: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം. സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ്ണ പതാകയുടെ നിറത്തിലുള്ള ദുപ്പചട്ട അണിഞ്ഞ് പ്രത്യക്ഷപ്പെട്ടാണ് താരം പുലിവാല് പിടിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലാണ് ത്രിവർണ്ണ പതാക പോലെ തോന്നിക്കുന്ന ദുപ്പട്ട അണിഞ്ഞ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ വൈറലായതോടെ താരത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രിയങ്കയെ എതിർത്തുകൊണ്ട് നിരവധി പേർ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടു. താരത്തിന്റെ ഈ നടപടിക്കെതിരെ വൻവിമർശനമാണ് ഉയർ്‌നനിരിക്കുന്നത്.

സ്വാതന്ത്രദിനത്തിലാണ് താരം ഇത്തരമൊരു ചിത്രം പോസ്റ്റു ചെയ്തത്. വിഷയത്തിൽ താരത്തെ അനുകൂലിച്ചും ചിലർ രംഗത്തുണ്ട്. പ്രിയങ്ക യു.എസിലേയ്ക്ക് തിരികെ മടങ്ങണമെന്നും ഒരുകൂട്ടർ ആവശ്യപ്പെടുന്നുണ്ട്.