വിവാഹശേഷമുള്ള നിക്കിന്റെയും പ്രിയങ്കയുടെ ക്രിസ്തുമസ് ആഘോഷം ലണ്ടനിലാണ് നടന്നത്.ഭർത്താവ് ജൊനാസിനൊപ്പമുള്ള പ്രിയങ്കയുടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്.

ദമ്ബതികൾ ഇരുവരുടേയും ഇൻസ്റ്റഗ്രാം അകൗണ്ടിലൂടെയാണ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത്. പ്രിയങ്കയുടെ അമ്മ മധു ചോപ്ര, സഹോദരൻ സിദ്ധാർത്ഥ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷങ്ങളിൽ പങ്കെടുത്തു.

ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ ഡിസംബർ ഒന്നിന് ക്രിസ്തീയ ആചാരപ്രകാരവും രണ്ടിന് ഹിന്ദുമത ആചാരപ്രകാരവുമായിരുന്നു വിവാഹം. ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹത്തിന് നിക്കിന്റെ അച്ഛൻ പോൾ കെവിൻ ജോനാസായിരുന്നു കാർമികത്വം നൽകിയത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം ചുരങ്ങിയ ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മുംബൈയിൽ പ്രിയങ്കയുടെ വസതിയിൽ നടന്ന വിവാഹ നിശ്ചയത്തിന് ശേഷം നാലുമാസം കഴിഞ്ഞാണ് വിവാഹം നടന്നത്.