- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയങ്കയുടെ മരണത്തിൽ അന്വേഷണച്ചുമതല ഡിഐജി ഹർഷിത അട്ടലൂരിക്ക്; കേസിൽ രാജൻ പി.ദേവിന്റെ ഭാര്യയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി; അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാനും നിർദ്ദേശം
കൊച്ചി : അന്തരിച്ച നടൻ രാജൻ പി.ദേവിന്റെ മകൻ ഉണ്ണി രാജിന്റെ ഭാര്യ പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന്റെ മേൽനോട്ട ചുമതല സൗത്ത് സോൺ ഡിഐജി ഹർഷിത അട്ടലൂരിയെ ഏൽപിക്കാൻ ഹൈക്കോടതി നിർദ്ദേശം.രാജൻ പി.ദേവിന്റെ ഭാര്യ ശാന്തമ്മയ്ക്കു മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണു ജസ്റ്റിസ് പി.ഗോപിനാഥിന്റെ നിർദ്ദേശം.സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്.
തിരുവനന്തപുരം വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ ഡിഐജി ഉറപ്പാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി ഒരാഴ്ചയ്ക്കുള്ളിൽ ബന്ധപ്പെട്ട ഉത്തരവ് ഇറക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്
മറുനാടന് മലയാളി ബ്യൂറോ
Next Story