- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിക്കറ്റ് കളിക്കിടെ മുഖത്തു പന്തുകൊണ്ട മകന്റെ ചികിത്സയ്ക്കായി പ്രിയങ്ക പ്രചരണരംഗം വിട്ടു; കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക; പ്രിയങ്ക-ഡിംപിൾ പോസ്റ്റർ പ്രചരണങ്ങൾ വേണ്ട വിധത്തിൽ ഏറ്റില്ലെന്നും ആക്ഷേപം
ന്യൂഡൽഹി: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ പ്രചരണം മുറുകവേ പ്രിയങ്കാ ഗാന്ധി കളം വിട്ടത് കോൺഗ്രസിന് തിരിച്ചടിയായി. ക്രിക്കറ്റ് കളിക്കിടെ പരിക്കേറ്റ് മകന്റെ ചികിത്സക്ക് വേണ്ടിയാണ് പ്രിയങ്ക ഗാന്ധി പ്രചരണ രംഗം വിട്ടത്. ഇതോടെ തിരിച്ചടിയേറ്റത് റായ്ബറേലിയിലെയും അമേഠിയിലെയും കോൺഗ്രസ് സ്ഥാനാർത്ഥികൾക്കാണ്. കഴിഞ്ഞദിവസമാണ് ക്രിക്കറ്റ് കളിക്കിടെ പന്തു മുഖത്തുകൊണ്ടു പരുക്കേറ്റ മകൻ റെയ്ഹാനൊപ്പം അവർ ഹൈദരാബാദിലെ ആശുപത്രിയിലാണ്. യുപിയിൽ പ്രിയങ്ക വ്യാപക പ്രചാരണം നടത്തുമെന്ന ധാരണയിലാണ് എസ്‌പി, കോൺഗ്രസുമായി സഖ്യ ചർച്ചകൾ നടത്തിയത്. ദുർബലമായ കോൺഗ്രസിന് നൂറിലേറെ സീറ്റുകൾ അവർ വിട്ടുകൊടുക്കാൻ ഒരു കാരണവും അതായിരുന്നു. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയും ഒരു വശത്തു പ്രചാരണം നടത്തുമ്പോൾ മറുവശത്ത് അഖിലേഷിന്റെ ഭാര്യ ഡിംപിളും പ്രിയങ്കയും താരപ്രചാരകരാകുമെന്നാണു കരുതപ്പെട്ടത്. പ്രിയങ്ക-ഡിംപിൾ സഖ്യത്തിന്റെ പോസ്റ്ററുകൾ യുപിയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതിനു പിന്നാലെയാണു സഖ്യത്തിൽ കല്ലുകടിയുണ്ടായത
ന്യൂഡൽഹി: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ പ്രചരണം മുറുകവേ പ്രിയങ്കാ ഗാന്ധി കളം വിട്ടത് കോൺഗ്രസിന് തിരിച്ചടിയായി. ക്രിക്കറ്റ് കളിക്കിടെ പരിക്കേറ്റ് മകന്റെ ചികിത്സക്ക് വേണ്ടിയാണ് പ്രിയങ്ക ഗാന്ധി പ്രചരണ രംഗം വിട്ടത്. ഇതോടെ തിരിച്ചടിയേറ്റത് റായ്ബറേലിയിലെയും അമേഠിയിലെയും കോൺഗ്രസ് സ്ഥാനാർത്ഥികൾക്കാണ്. കഴിഞ്ഞദിവസമാണ് ക്രിക്കറ്റ് കളിക്കിടെ പന്തു മുഖത്തുകൊണ്ടു പരുക്കേറ്റ മകൻ റെയ്ഹാനൊപ്പം അവർ ഹൈദരാബാദിലെ ആശുപത്രിയിലാണ്.
യുപിയിൽ പ്രിയങ്ക വ്യാപക പ്രചാരണം നടത്തുമെന്ന ധാരണയിലാണ് എസ്‌പി, കോൺഗ്രസുമായി സഖ്യ ചർച്ചകൾ നടത്തിയത്. ദുർബലമായ കോൺഗ്രസിന് നൂറിലേറെ സീറ്റുകൾ അവർ വിട്ടുകൊടുക്കാൻ ഒരു കാരണവും അതായിരുന്നു. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയും ഒരു വശത്തു പ്രചാരണം നടത്തുമ്പോൾ മറുവശത്ത് അഖിലേഷിന്റെ ഭാര്യ ഡിംപിളും പ്രിയങ്കയും താരപ്രചാരകരാകുമെന്നാണു കരുതപ്പെട്ടത്. പ്രിയങ്ക-ഡിംപിൾ സഖ്യത്തിന്റെ പോസ്റ്ററുകൾ യുപിയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതിനു പിന്നാലെയാണു സഖ്യത്തിൽ കല്ലുകടിയുണ്ടായത്.
റായ്ബറേലിയിലും അമേഠിയിലും എസ്‌പി, സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതു കോൺഗ്രസിന് അമർഷമുണ്ടാക്കി. രണ്ടിടത്തുമായി നാലു മണ്ഡങ്ങളിൽ ഇരുകൂട്ടരുടെയും സ്ഥാനാർത്ഥികൾ പരസ്പരം ഏറ്റുമുട്ടുന്നു. പ്രിയങ്ക കുടുംബ മണ്ഡലങ്ങളിൽ മാത്രം പ്രചാരണം നടത്താൻ തീരുമാനമായത് ഈ വിവാദത്തിനു പിന്നാലെയാണ്.
കഴിഞ്ഞദിവസം രാഹുൽഗാന്ധിക്കൊപ്പം പ്രിയങ്ക നടത്തിയ പ്രചാരണം ശ്രദ്ധയാകർഷിച്ചിരുന്നു. ദത്തുപുത്രനായ നരേന്ദ്ര മോദിയെ യുപിക്ക് ആവശ്യമില്ലെന്നു പ്രിയങ്ക പറഞ്ഞതു ഹിറ്റായി. നാലാംഘട്ടത്തിൽ റായ്ബറേലിയിലും അഞ്ചാംഘട്ടത്തിൽ അമേഠിയിലും തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു പ്രിയങ്ക രംഗംവിട്ടത്. ഇതോടെ അവസാന ഘട്ടങ്ങളിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്കയും ശക്തമാണ്.