- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരുഷ്ക്ക, ദീപ്വീർ, ഇനി നിഖ്യങ്ക; മറ്റൊരു താരവിവാഹത്തിനു കൂടി സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ബോളിവുഡ്; വിദേശത്ത് വിവാഹം നടത്തുകയെന്ന പതിവ് തെറ്റിച്ച് ജോധ്പൂരിൽ വിവാഹമാമാങ്കം; ഗായകൻ നിക്ക് ജോനാസും ബോളിവുഡ് താരം പ്രിയങ്കയും ഒന്നിക്കുന്നത് ഡിസംബർ രണ്ടിന്
ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, രൺവീർ സിങ് വിവാഹത്തിന്റെ ആരവങ്ങൾ കെട്ടടങ്ങും മുമ്പു തന്നെ മറ്റൊരു താരവിവാഹത്തിനു സാക്ഷ്യവഹിക്കാൻ ബോളിവുഡ് ഒരുങ്ങുന്നു. ബോളിവുഡിനൊപ്പം തന്നെ ഹോളിവുഡിനും പ്രിയങ്കരിയായ മാറിയ പ്രിയങ്ക ചോപ്രയും ഗായകൻ നിക്ക് ജോനാസും ഒന്നിക്കാൻ വേദിയൊരുങ്ങുന്നത് ജോധ്പൂരിലെ ഉമൈദ് ഭവനിലാണ്. ഡിസംബർ രണ്ടിന് ഇന്ത്യൻ ആചാരപ്രകാരവും മൂന്നിന് ക്രിസ്തീയ ആചാരപ്രകാരവുമാണ് വിവാഹച്ചടങ്ങുകൾ നടക്കുക. നവംബർ 29ന് മെഹന്ദിയോടെ ചടങ്ങുകൾ ആരംഭിക്കും. മെഹന്ദി ചടങ്ങിന് മാറ്റുകൂട്ടാൻ പ്രിയങ്ക അഭിനയിച്ച ചിത്രങ്ങളിലെ പാട്ടുകൾ കോർത്തിണക്കിക്കൊണ്ട് നിക്കിന്റെ പ്രത്യേക സംഗീതനിശ അരങ്ങേറും. 30ന് കോക്ക്ടെയിൽ പാർട്ടിയും നവംബർ 30ന് കോക്ക്ടെയിൽ പാർട്ടിയും ഡിസംബർ 1ന് ഹാൽദിയും ഉണ്ടായിരിക്കും. ഡിസംബർ 1ന് മെഹ്രങ്കാർഹ് ഫോർട്ടിൽ വച്ച് നടക്കുന്ന സംഗീത് പരിപാടിയിലെ നൃത്തങ്ങൾ സംവിധാനം ചെയ്യുന്നത് ഗണേശ് ഹെഗ്ഡെയാണ്. വിവാഹം ഇന്ത്യയിൽ വച്ചു തന്നെയെന്ന് പ്രിയങ്ക മനസിലുറപ്പിച്ചിരുന്നുവെന്നും അമ്മ മധു ചോപ്രയോടൊപ്പം ചേർന്ന് താര
ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, രൺവീർ സിങ് വിവാഹത്തിന്റെ ആരവങ്ങൾ കെട്ടടങ്ങും മുമ്പു തന്നെ മറ്റൊരു താരവിവാഹത്തിനു സാക്ഷ്യവഹിക്കാൻ ബോളിവുഡ് ഒരുങ്ങുന്നു. ബോളിവുഡിനൊപ്പം തന്നെ ഹോളിവുഡിനും പ്രിയങ്കരിയായ മാറിയ പ്രിയങ്ക ചോപ്രയും ഗായകൻ നിക്ക് ജോനാസും ഒന്നിക്കാൻ വേദിയൊരുങ്ങുന്നത് ജോധ്പൂരിലെ ഉമൈദ് ഭവനിലാണ്. ഡിസംബർ രണ്ടിന് ഇന്ത്യൻ ആചാരപ്രകാരവും മൂന്നിന് ക്രിസ്തീയ ആചാരപ്രകാരവുമാണ് വിവാഹച്ചടങ്ങുകൾ നടക്കുക.
നവംബർ 29ന് മെഹന്ദിയോടെ ചടങ്ങുകൾ ആരംഭിക്കും. മെഹന്ദി ചടങ്ങിന് മാറ്റുകൂട്ടാൻ പ്രിയങ്ക അഭിനയിച്ച ചിത്രങ്ങളിലെ പാട്ടുകൾ കോർത്തിണക്കിക്കൊണ്ട് നിക്കിന്റെ പ്രത്യേക സംഗീതനിശ അരങ്ങേറും. 30ന് കോക്ക്ടെയിൽ പാർട്ടിയും നവംബർ 30ന് കോക്ക്ടെയിൽ പാർട്ടിയും ഡിസംബർ 1ന് ഹാൽദിയും ഉണ്ടായിരിക്കും. ഡിസംബർ 1ന് മെഹ്രങ്കാർഹ് ഫോർട്ടിൽ വച്ച് നടക്കുന്ന സംഗീത് പരിപാടിയിലെ നൃത്തങ്ങൾ സംവിധാനം ചെയ്യുന്നത് ഗണേശ് ഹെഗ്ഡെയാണ്.
വിവാഹം ഇന്ത്യയിൽ വച്ചു തന്നെയെന്ന് പ്രിയങ്ക മനസിലുറപ്പിച്ചിരുന്നുവെന്നും അമ്മ മധു ചോപ്രയോടൊപ്പം ചേർന്ന് താരം തന്നെയാണ് അതിഥികളെ വരവേൽക്കുന്നതിനുള്ള പ്ലാനുകൾ തയ്യാറാക്കിയത്. വിവാഹ ശേഷം ഡൽഹിയിലും മുംബൈയിലുമായി രണ്ടു റിസപ്ഷനുകളും ഉണ്ടായിരിക്കും.
ഇന്ത്യൻ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങിന് പ്രശസ്ത ഫാഷൻ ഡിസൈനർമാരായ അബു ജാനി-സന്ദീപ് ഘോസ്ല എന്നിവർ ഡിസൈൻ ചെയ്യുന്ന പ്രത്യേക വേഷത്തിലായിരിക്കും പ്രിയങ്കയെത്തുക. ക്രിസ്തീയ മതാചാരപ്രകാരമുള്ള ചടങ്ങിനായി പ്രിയങ്കക്ക് ഡിസൈനർ റാൽഫ് ലോറൻ ആണ് വസ്ത്രങ്ങളൊരുക്കുന്നത്.
വിവാഹത്തിനുള്ള മുന്നൊരുക്കങ്ങൾക്കായി നിക്ക് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയിരുന്നു. നിക്ക് എത്തിയതിനു പിന്നാലെ ഇരുവരും ഒന്നിച്ചെടുത്ത സെൽഫി പ്രിയങ്ക ഫേസ്‌ബുക്കിൽ പങ്കു വെച്ചിരുന്നു. ചടങ്ങുകളിൽ പങ്കെടുക്കാനായി നിക്കിന്റെ കുടുംബാംഗങ്ങൾ ഈ വാരം അവസാനമാകുന്നതോടെ ഇന്ത്യയിലെത്തും.
നിലവിൽ ദ സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ന്യൂഡൽഹിയിലാണ് പ്രിയങ്കയിപ്പോൾ.