- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പോൺസറുടേതല്ലാത്ത കമ്പനികളുമായി പ്രവർത്തിക്കുന്ന പിആർഒമാർ ജാഗ്രതേ; കുവൈറ്റിലെ മന്ദൂബൂമാരായ വിദേശികൾക്ക് നാടുകടത്തൽ മുന്നറിയിപ്പുമായി സർക്കാർ
കുവൈത്ത് സിറ്റി: മന്ദൂബുമാർ (പിആർഒ) സ്വന്തം കമ്പനിക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്നതിലുപരി മറ്റേതെങ്കിലും സ്ഥാപനത്തിനുവേണ്ടിയാണ്പ്രവർത്തിക്കുന്നതെങ്കിൽ നടപടികളുണ്ടാവുമെന്ന് സർക്കാരിന്റെ മുന്നറിയിപ്പ്. അത്തരക്കാരായ വിദേശികളെ പിടികൂടി നാടുകടത്തുന്നതിനെക്കുറിച്ചുള്ള ഗൗരവതരമായ ചർച്ചകൾ നടത്തുകയാണ് അധികൃതർ. വാണിജ്യമന്ത്ര
കുവൈത്ത് സിറ്റി: മന്ദൂബുമാർ (പിആർഒ) സ്വന്തം കമ്പനിക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്നതിലുപരി മറ്റേതെങ്കിലും സ്ഥാപനത്തിനുവേണ്ടിയാണ്പ്രവർത്തിക്കുന്നതെങ്കിൽ നടപടികളുണ്ടാവുമെന്ന് സർക്കാരിന്റെ മുന്നറിയിപ്പ്. അത്തരക്കാരായ വിദേശികളെ പിടികൂടി നാടുകടത്തുന്നതിനെക്കുറിച്ചുള്ള ഗൗരവതരമായ ചർച്ചകൾ നടത്തുകയാണ് അധികൃതർ.
വാണിജ്യമന്ത്രാലയത്തിലെ കൊമേഴ്‌സ്യൽ കമ്പനി വിഭാഗം അധികൃതർ ഇതു സംബന്ധിച്ച നീക്കങ്ങൾ ആരംഭിച്ചു. മറ്റു കമ്പനികൾക്കുവേണ്ടി ഇടപാടുകൾ നടത്താൻ മന്ത്രാലയത്തിൽ എത്തുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ഈ നീക്കം. സാധാരണഗതിയിൽ അത്തരം പ്രവൃത്തികൾക്കായി എല്ലാ കമ്പനികൾക്കും പിആർഒ ഉണ്ട്. അവരാണ് ഇടപാടുകൾ നടത്തേണ്ടത്. എന്നാൽ സ്വന്തം ഇഖാമയുള്ള കമ്പനിക്കുവേണ്ടിയല്ലാതെയും ഒട്ടേറെ പേർ എത്തുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അങ്ങനെയുള്ളവരെ പിടികൂടി സാമൂഹിക തൊഴിൽ മന്ത്രാലയത്തിനും പിന്നീട് വർക്ക് പെർമിറ്റ് റദ്ദാക്കിയശേഷം നാടുകടത്തുന്നതിനായി ആഭ്യന്ത്രാലയത്തിനും കൈമാറുമെന്ന് വാണിജ്യമന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.
ഏതെങ്കിലും കമ്പനിക്കുവേണ്ടി പ്രവർത്തിക്കുന്നവർ പ്രസ്തുത കമ്പനിയുടെ പവർ ഓഫ് അറ്റോർണി ഹാജരാക്കിയില്ലെങ്കിലും നാടുകടത്തൽ തന്നെയാകും ശിക്ഷ. വ്യാജന്മാരിൽ നിന്നു കമ്പനി ഉടമകളുടെ താൽപര്യം സംരക്ഷിക്കൽ, മന്ത്രാലയം ഇടനാഴിയിലെ അനാവശ്യമായ തിരക്ക് ഒഴിവാക്കൽ, വ്യാജകമ്പനികളുടെ പേരിലുള്ള ഇടപാടുകൾ ഇല്ലാതാക്കൽ എന്നിവയാണ് അധികൃതരുടെ ലക്ഷ്യം.