- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഹ്റം ആഘോഷത്തിനിടെ പാക് അനുകൂല മുദ്രാവാക്യം; നാലുപേർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തും; താലിബാൻ മനോഭാവം വച്ചുപൊറുപ്പിക്കില്ലെന്ന് ചൗഹാൻ
ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിയിൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ചവർക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി. മുഹ്റം ചടങ്ങിനിടെയായിരുന്നു സംഭവം. അറസ്റ്റിലായ 10 പേരിൽ നാലു പേർക്കെതിരെയാണ് എൻഎസ്എ ചുമത്തിയത്.
മുദ്രാവാക്യം വിളിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് ഹിന്ദുത്വ സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് നടപടി.
അതേസമയം, പിടിയിലായവരുടെ പേര് വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായിട്ടില്ല. മുദ്രാവാക്യം വിളിച്ച 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതൽ പേരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ഉജ്ജയിൻ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
'താലിബാൻ മനോഭാവം' വെച്ചുപൊറുപ്പിക്കില്ലെന്ന് സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story