- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാശ്വതീകാനന്ദയുടെ മരണത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ചു; തീരുമാനം പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ; ശാശ്വത പരിഹാരം ഉണ്ടാകട്ടെ, തനിക്കൊരു ചുക്കും സംഭവിക്കില്ലെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: ശിവഗിരി ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ ദൂരൂഹ മരണത്തെ കുറിച്ച് തുടരന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ ഉണ്ടായ സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്രൈംബ്രാഞ്ച് എസ
ആലപ്പുഴ: ശിവഗിരി ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ ദൂരൂഹ മരണത്തെ കുറിച്ച് തുടരന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ ഉണ്ടായ സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്രൈംബ്രാഞ്ച് എസ് പി കെ.മധുവിനാണ് അന്വേഷണ ചുമതലയെന്നും മന്ത്രി അറിയിച്ചു.
മരണത്തെ കുറിച്ച് തുടരന്വേഷണം വേണമെന്ന് പല ഭാഗങ്ങളിൽ നിന്ന് ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് തുടരന്വേഷണം പ്രഖ്യാപിക്കുന്നത്. തുടരന്വേഷണത്തിന് ആവശ്യമായ പുതിയ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. എ.ഡി.ജി.പി അനന്തകൃഷ്ണൻ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
അതേസമയം അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകട്ടെ, ചില സംശയരോഗികളുടെ രോഗം തീരാൻ ഈ അന്വേഷണം ആവശ്യമാണ്. അന്വഷണം ഉണ്ടായാലും തനിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സ്വാമി ശാശ്വതികാനന്ദയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് തയ്യാറെന്ന് ശ്രീനാരായണ ധർമ്മവേദി ജനറൽ സെക്രട്ടറി ബിജു രമേശ് ഇന്നലെ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയ ശേഷം പ്രതികരിച്ചിരുന്നു. സ്വാമിയുടെ മരണം കൊലപാതകമാണെന്ന് ബിജു ആവർത്തിച്ചിരുന്നു. ഇക്കാര്യത്തിൽ താൻ മുൻപ് നൽകിയ മൊഴി വാസ്തവമാണ്. ആരോപണങ്ങൾ സാധൂകരിക്കാൻ തെളിവുകൾ നൽകാമെന്നും ബിജു രമേശ് പറയുകയുണ്ടായി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
2002 ജൂലായ് ഒന്നിനാണ് ആലുവ പുഴയിൽ മുങ്ങിമരിച്ചനിലയിൽ ശാശ്വതികാനന്ദയുടെ മൃതദേഹം കാണപ്പെട്ടത്. സ്വാമിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചവരിൽ നിന്നെല്ലാം മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നുണ്ട്. പ്രതിപക്ഷനേതാവ് വി എസ്.അച്യുതാനന്ദൻ, കെപിസിസി. പ്രസിഡന്റ് വി എം.സുധീരൻ, സ്വാമി പ്രകാശാനന്ദ, ശാശ്വതികാനന്ദയുടെ സഹോദരങ്ങൾ, ഗോകുലം ഗോപാലൻ തുടങ്ങിയവരാണ് സ്വാമിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു.
മുൻപ് നടന്ന അന്വേഷണങ്ങളുടെ ഭാഗമായി ബിജു രമേശിൽനിന്നും ശാശ്വതികാനന്ദയുടെ സഹോദരങ്ങളിൽനിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. അന്നു നൽകിയ മൊഴികളിൽനിന്ന് വ്യത്യസ്തമായി പുതിയ വെളിപ്പെടുത്തലുകളുണ്ടോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കും. ശാശ്വതികാനന്ദയുടെ മരണത്തിൽ മൂന്ന് അന്വേഷണങ്ങളാണ് ക്രൈംബ്രാഞ്ച് മുൻപ് നടത്തിയിട്ടുള്ളത്. മൂന്നന്വേഷണങ്ങളിലും മുങ്ങിമരണമെന്നാണ് കണ്ടെത്തൽ. വെള്ളാപ്പള്ളി നടേശനുവേണ്ടി പ്രിയൻ എന്നയാളാണ് ശാശ്വതികാനന്ദയെ കൊന്നതെന്നായിരുന്നു ബിജു രമേശിന്റെ പ്രധാന ആരോപണം.
നേരത്തെ നീന്തലറിയാവുന്ന സ്വാമി ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിക്കുമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. കേസിൽ തെളിവുണ്ടെങ്കിൽ തുടരന്വേഷണം നടത്താമെന്നും ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി. ഇതിന്റെ കൂടി അടിസ്ഥാനത്തിാണ് സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. നിർണായകമായ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സംസ്ഥാന സർക്കാർ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണ നൽകി വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് വെള്ളാപ്പള്ളിക്കെതിരെ ആരോപണ ശരങ്ങൾ ഒന്നൊന്നായി ഉയർന്നുവന്നതും.