- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീക്കെൻഡിലെ ആഘോഷത്തിന് ശേഷം രാത്രി പെൺ സുഹൃത്തിനെ കാണാനിറങ്ങി; മടങ്ങി വരാതിരുന്നപ്പോൾ അന്വേഷിച്ച കൂട്ടുകാരറിഞ്ഞത് യുവ ഐടി ഉദ്യോഗസ്ഥന്റെ ദാരുണ മരണം; ബെംഗളൂരുവിൽ ടെക്കി പ്രണോയ് മിശ്ര കുത്തേറ്റ് മരിച്ച സംഭവത്തിലെ ദുരൂഹത നീക്കാനാവാതെ പൊലീസ്
ബംഗളൂരു:കൂട്ടുകാരിയെ കാണാൻ പോവുകയായിരുന്ന യുവ ഐടി ഉദ്യോഗസ്ഥനെ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ആഗോള സോഫ്റ്റ് വെയർ കമ്പനിയായ അക്‌സഞ്ചറിലെ ടെക്കി പ്രണോയ് മിശ്രയാണ് കൊല്ലപ്പെട്ടത്. 28 കാരനായ ഒഡീഷക്കാരനെ മാഡിവാലയിൽ കുത്തേറ്റ നിലയിലാണ് കണ്ടെത്തിയത്.തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ചോരയൊലിപ്പിച്ചുകിടന്ന പ്രണോയിയെ സമീപവാസികളിലൊരാൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അമേരിക്കൻ ഐടി കമ്പനിയുടെ ഇന്ത്യൻ വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്നു ഐടി ഉദ്യോഗസ്ഥനെന്ന് ബെംഗളൂരു ഡപ്യൂട്ടി പൊലീസ് കമ്മീഷണർ എം.ബി ബോറോലിംഗയ്യ അറിയിച്ചു. പ്രണോയിയുടെ വാടക വീട്ടിൽനിന്നും ഒരു കിലോമീറ്റർ അകലെ റോഡ് അരുകിലാണ് പ്രണോയിയെ ഗുരുതരാവസ്ഥയിൽ് കണ്ടെത്തിയത്. ഞായറാഴ്ച മിശ്ര സുഹൃത്തുക്കളുമായി പാർട്ടിയിൽ പങ്കെടുത്തതിനു ശേഷം വീട്ടിൽ തിരിച്ചെത്തിയിരുന്നു. പിന്നീട് പെൺസുഹൃത്തിന്റെ അടുത്തേക്കുപോകുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ ആരാണ് അക്രമിച്
ബംഗളൂരു:കൂട്ടുകാരിയെ കാണാൻ പോവുകയായിരുന്ന യുവ ഐടി ഉദ്യോഗസ്ഥനെ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ആഗോള സോഫ്റ്റ് വെയർ കമ്പനിയായ അക്‌സഞ്ചറിലെ ടെക്കി പ്രണോയ് മിശ്രയാണ് കൊല്ലപ്പെട്ടത്. 28 കാരനായ ഒഡീഷക്കാരനെ മാഡിവാലയിൽ കുത്തേറ്റ നിലയിലാണ് കണ്ടെത്തിയത്.തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ചോരയൊലിപ്പിച്ചുകിടന്ന പ്രണോയിയെ സമീപവാസികളിലൊരാൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അമേരിക്കൻ ഐടി കമ്പനിയുടെ ഇന്ത്യൻ വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്നു ഐടി ഉദ്യോഗസ്ഥനെന്ന് ബെംഗളൂരു ഡപ്യൂട്ടി പൊലീസ് കമ്മീഷണർ എം.ബി ബോറോലിംഗയ്യ അറിയിച്ചു.
പ്രണോയിയുടെ വാടക വീട്ടിൽനിന്നും ഒരു കിലോമീറ്റർ അകലെ റോഡ് അരുകിലാണ് പ്രണോയിയെ ഗുരുതരാവസ്ഥയിൽ് കണ്ടെത്തിയത്. ഞായറാഴ്ച മിശ്ര സുഹൃത്തുക്കളുമായി പാർട്ടിയിൽ പങ്കെടുത്തതിനു ശേഷം വീട്ടിൽ തിരിച്ചെത്തിയിരുന്നു. പിന്നീട് പെൺസുഹൃത്തിന്റെ അടുത്തേക്കുപോകുകയായിരുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ ആരാണ് അക്രമിച്ചതെന്നും ആക്രമണത്തിനുണ്ടായ കാരണം സംബന്ധിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. നിരവധി തവണ പ്രണോയിക്ക് മർദനമേറ്റതായി പൊലീസ് പറയുന്നു. മിശ്രയുടെ ഓഫീസിൽ നിന്ന് അകലെയാണ് സംഭവം നടന്നതെന്നതുകൊണ്ട് കമ്പനിയിൽ അന്വേഷണം നടത്തിയിട്ടില്ലെന്ന് ഡിസിപി പറഞ്ഞു. മിശ്രയുടെ മൊബൈൽ കോൾ റെക്കോഡുകൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
വാരാന്ത്യത്തിലെ ആഘോഷങ്ങളിൽ ആരൊക്കെയാണ് ഇയാൾക്കൊപ്പം ഉണ്ടായിരുന്നതെന്നും പരിശോധിച്ചുവരുന്നു. വീടിന് ഒരു കിലോമീറ്റർ അകലെ വച്ച് മിശ്രയെ കണ്ടെത്തിയതുകൊണ്ട് തന്നെ പരിചയക്കാർ ആരെങ്കിലുമാകാം സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.സെൽഫോൺ, പേഴ്‌സ് തുടങ്ങിയവ പോക്കറ്റിൽ തന്നെയുണ്ടായിരുന്നതുകൊണ്ട് കൊലയുടെ ഉദ്ദേശ്യം മോഷണമായിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രണോയ് മിശ്രയുടെ മരണത്തെ കുറിച്ച് കമ്പനി അറിയിപ്പൊന്നും പുറപ്പെടുവിച്ചിട്ടില്ല.