- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിതയുടെ കത്തിനെ കുറിച്ചുള്ള ജോസ് കെ മാണിയുടെ പരാതിയിൽ അന്വേഷണം ഇനിയും തുടങ്ങിയില്ല; സർക്കാറിനെ ഭയപ്പെടുത്തുന്നത് പരാമർശിക്കപ്പെട്ട പേരുകളെ കുറിച്ചുള്ള അന്വേഷണം
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് താൻ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ വ്യക്തമാക്കി മുഖ്യപ്രതികളിൽ ഒരാളായ സരിത എസ് നായരുടേതായി പുറത്തുവന്ന കത്തിനെക്കുറിച്ചുള്ള അന്വേഷണം മരവിപ്പിച്ചതായി റിപ്പോർട്ട്. കത്ത് തന്നെ മനപ്പൂർവ്വം അവഹേളിക്കാൻ വേണ്ടിയാണെന്നും അതുകൊണ്ട് വിശദമായ അന്വേഷണം നടത്തണമെന്നും കാണിച്ച് ജോസ് കെ മാണി പരാ
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് താൻ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ വ്യക്തമാക്കി മുഖ്യപ്രതികളിൽ ഒരാളായ സരിത എസ് നായരുടേതായി പുറത്തുവന്ന കത്തിനെക്കുറിച്ചുള്ള അന്വേഷണം മരവിപ്പിച്ചതായി റിപ്പോർട്ട്. കത്ത് തന്നെ മനപ്പൂർവ്വം അവഹേളിക്കാൻ വേണ്ടിയാണെന്നും അതുകൊണ്ട് വിശദമായ അന്വേഷണം നടത്തണമെന്നും കാണിച്ച് ജോസ് കെ മാണി പരാത നൽകിയിരുന്നു. ഈ അന്വേഷണം മുന്നോട്ടുപോയാൽ അത് സർക്കാറിലെ പലരുടെയും മുഖംമൂടി അഴിഞ്ഞുവീഴുമെന്ന ഭയത്തെ തുടർന്നാണ് പരാതിയിൽ അന്വേഷണം മുന്നോട്ടു പോകാത്തത്.
ജോസ് കെ മാണിയുടെ പരാതിയിൽ ആഭ്യനതര വകുപ്പ് െ്രെകം ബ്രാഞ്ചിനെ അന്വേഷണ ചുമതല ഏൽപ്പിച്ചിരുന്നെങ്കിലും അന്വേഷണം തുടങ്ങിയത് പോലുമില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സരിതയുടേതായി പുറത്തുവന്ന കത്തിൽ ജോസ് കെ മാണി എംപി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ പരാമർശമുണ്ടായിരുന്നു. ജോസ് കെ മാണി ലൈംഗികമായി ഉപയോഗിച്ചുവെന്നും മറ്റുമുള്ള പരാമർശങ്ങൾ കത്തിലുണ്ടായിരുന്നു. എന്നാൽ റിപ്പോർട്ടർ ചാനൽ പുറത്തുവിട്ട കത്ത് ശരിക്കുള്ള കത്തല്ലെന്നും ശരിക്കുള്ള കത്ത് ഇതാണെന്നും അത് താൻ പുറത്തുവിടില്ലെന്നും പറഞ്ഞ് സരിത മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച കത്തിലും ജോസ് കെ മാണിക്കെതിരായ പരാമർശമുണ്ടായിരുന്നു.
ഇതോടെയാണ് കത്തിന്റെ യാഥാർത്ഥ്യം എന്താണെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി പൊലീസിൽ പരാതി നൽകിയത്. െ്രെകംബ്രാഞ്ച് എസ്‌പി ആർ ജയരാജിനായിരുന്നു അന്വേഷണ ചുമതല. എന്നാൽ, അന്വേഷണത്തിന്റെ പ്രാഥമികഘട്ടം പോലും തുടങ്ങിയിട്ടില്ലെന്നാണ് സൂചന. ജോസ് കെ മാണി അന്വേഷണം ആവശ്യപ്പെട്ടപ്പോൾ ചങ്കിടിപ്പ്് വർദ്ധിച്ചത് മറ്റ് നേതാക്കൾക്കായിരുന്നു.
കത്തിൽനിന്ന് കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്ന് സർക്കാർ ഭയക്കുന്നതിനാൽ കത്ത് പിടിച്ചെടുക്കേണ്ടെന്ന് ആഭ്യന്തര വകുപ്പ് തീരുമാനിക്കുകയായിരുന്നു. സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്ന കൂടുതൽ വിവരങ്ങൾ ഈ കത്തിലുണ്ട് എന്നതിനാലാണ് കത്തു പിടിച്ചെടുക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറാകാത്തത് എന്നാണ് റിപ്പോർട്ടുകൾ. വ്യാജം എന്ന് ജോസ് കെ മാണി ആരോപിക്കുന്ന കത്ത് പുറത്തുവിട്ട മാദ്ധ്യമ സ്ഥാപനത്തിന്റെ ആളുകളെയോ സരിത എസ് നായരെയോ പരാതിക്കാരനായ ജോസ് കെ മാണിയെയോ െ്രെകം ബ്രാഞ്ച് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. സർക്കാറിലെ പലരുടെയും മുഖംമൂഴി അഴിഞ്ഞുവീഴുമെന്ന ഭയമാണ് അന്വേഷണം മരവിപ്പിക്കുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചത്.