- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണൽ മാഫിയയിൽ കണ്ണൂരിൽ കോൺഗ്രസ്-ലീഗ് പോര്; ബ്ലേഡ്- ക്വട്ടേഷൻ- മണൽ മാഫിയയുടെ ചുക്കാൻ പിടിക്കുന്നതു കണ്ണൂർ ഡിസിസിയിലെ ഉന്നതൻ? മണൽ സൊസൈറ്റികളിലെ പണയ സ്വർണം ലെഡ്ജറിൽ മാത്രമോ?
കണ്ണൂർ: കണ്ണൂരിലെ യുഡിഎഫിൽ കോൺഗ്രസ്-മുസ്ലിം ലീഗ് പോര് രൂക്ഷമാകുന്നു. കണ്ണൂർ ഡി.സി.സിയിലെ ഉന്നതൻ ബ്‌ളേഡ്-ക്വട്ടേഷൻ-മണൽ മാഫിയയുടെ കണ്ണിയെന്ന ആരോപണം ലീഗ് നേതാവ് ഉന്നയിച്ചത് ഇതിന്റെ സൂചനയാണ്. ജില്ലാ ആസ്ഥാനത്തെ പൊലീസിലെ ഒരു വിഭാഗത്തിന്റെ പിൻതുണയോടെയാണ് ഇയാളുടെ മാഫിയാ പ്രവർത്തനം തുടരുന്നതെന്നാണ് ആരോപണം. പാർട്ടി പ്രവർത്തകരെക്കാൾ മാഫ
കണ്ണൂർ: കണ്ണൂരിലെ യുഡിഎഫിൽ കോൺഗ്രസ്-മുസ്ലിം ലീഗ് പോര് രൂക്ഷമാകുന്നു. കണ്ണൂർ ഡി.സി.സിയിലെ ഉന്നതൻ ബ്‌ളേഡ്-ക്വട്ടേഷൻ-മണൽ മാഫിയയുടെ കണ്ണിയെന്ന ആരോപണം ലീഗ് നേതാവ് ഉന്നയിച്ചത് ഇതിന്റെ സൂചനയാണ്.
ജില്ലാ ആസ്ഥാനത്തെ പൊലീസിലെ ഒരു വിഭാഗത്തിന്റെ പിൻതുണയോടെയാണ് ഇയാളുടെ മാഫിയാ പ്രവർത്തനം തുടരുന്നതെന്നാണ് ആരോപണം. പാർട്ടി പ്രവർത്തകരെക്കാൾ മാഫിയാ ബന്ധമുള്ളവരാണ് ഡി.സി.സി. ഓഫീസിൽ കയറിയിറങ്ങുന്നതെന്ന ആരോപണവും നിലവിലുണ്ട്. ഇതിനിടെയാണ് മുസ്ലിം ലീഗ് നേതാവ് സി.പി.റഷീദ് വളപട്ടണം പുഴയിലെ മണൽ വാരലിൽ കോൺഗ്രസിലെ ഉന്നതനെ പ്രതിസ്ഥാനത്ത് നിർത്തുന്നത്. പൊലീസ് -മണൽ മാഫിയ സംഘത്തിന് ഒത്താശ നൽകുകയാണ് ഇയാളെന്നും റഷീദ് കുറ്റപ്പെടുത്തുന്നു.
സിപിഎമ്മിലേയും ബിജെപി.യിലേയും പ്രമുഖരായ ചില നേതാക്കളുടെ പിൻതുണയും സഹായവും ഉന്നതനു ലഭിക്കുന്നുണ്ടെന്നും അതാണ് ഇയാൾ നയിക്കുന്ന മാഫിയാസംഘങ്ങളെക്കുറിച്ച് പുറം ലോകം അറിയാതെ പോകുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ മണൽ കച്ചവടത്തിന്റെ ചുക്കാൻ പിടിക്കുന്നത് ഉന്നതനാണെന്ന ആക്ഷേപം നേരത്തെ തന്നെ നിലനിൽക്കുന്നുണ്ട്. സിപിഐ.(എം) ജില്ലാ സെക്രട്ടറി പി.ജയരാജൻ, മണൽ മാഫിയാ തലവൻ ഈ ഉന്നതനാണെന്ന് നേരത്തെ ആരോപണമുന്നയിക്കുകയും ജയരാജന്റെ നേതൃത്വത്തിൽ ജില്ലയിലെ കടവുകളിൽ പ്രചരണ ജാഥ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പ്രശ്‌നം ഏറ്റെടുക്കാൻ മറ്റു സിപിഐ.(എം) നേതാക്കൾ ജാഗ്രത എടുത്തിരുന്നില്ല. മണൽ മാഫിയ കാര്യത്തിൽ സിപിഐ.(എം) ലെ ഒരു വിഭാഗത്തിന്റെ കോൺഗ്രസ്സ് ബന്ധമാണ് പിന്നീടുള്ള നീക്കം ഫലിക്കാതെ പോയത്.
കണ്ണൂർ വളപട്ടണം പൊലീസ് മണൽ കടത്തുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് അനുകൂലികളായവരെ പിടികൂടിയിരുന്നു. കെപിസിസി. ജനറൽ സെക്രട്ടറിയായ കെ.സുധാകരനും കണ്ണൂർ ഡി.സി.സി. പ്രസിഡന്റും പൊലീസിനെ ഭീഷണിപ്പെടുത്തി കടത്തുകാരെ മോചിപ്പിച്ച സംഭവവും ഇവിടെ അരങ്ങേറിയിരുന്നു. അഴീക്കൽ കേന്ദ്രീകരിച്ച് മണൽ സൊസൈറ്റിയുടെ മറവിലാണ് മണൽ മാഫിയ തഴച്ചു വളരുന്നത്. ഈ മേഖലയിൽ സിപിഐ.(എം) ക്കും മറ്റു രാഷ്ട്രീയപാർട്ടികൾക്കും മണൽസംഘങ്ങളുണ്ടെങ്കിലും പരസ്പരധാരണയിലാണ് ഇവർ പ്രവർത്തിക്കുന്നത്. മണൽ കച്ചവടത്തിനു സഹായകമായി ചിറക്കലിൽ അർബൻ കോഓപ്പറേറ്റീവ് ബാങ്കും സ്ഥാപിച്ചിട്ടുണ്ട്. ഈ സൊസൈറ്റിയിൽ വ്യാജസ്വർണം പണയം വച്ച് ലക്ഷക്കണക്കിന് രൂപ തിരിമറി നടത്തുന്നതായും ആരോപണമുയർന്നിരിക്കയാണ്.
തിരിമറി നടത്തിയ പണം മണൽ സംഘത്തിലും ബിജെപി.ക്കാർ നേതൃത്വം നൽകുന്ന ബ്‌ളേഡ് കച്ചവടത്തിലും നിക്ഷേപിക്കുകയാണെന്നാണ് ആക്ഷേപം. ബാങ്കിലെ വ്യാജസ്വർണം മുഴുവനും നീക്കം ചെയ്യുകയും ഒടുവിൽ ലഡ്ജറിൽ മാത്രം സ്വർണം പണയം നൽകിയ രേഖകൾ അവശേഷിക്കുകയുമാണെന്നാണ് പരാതി. നിയമം നടപ്പാക്കാൻ പൊലീസില്ലാത്തതിനാൽ ബ്‌ളേഡ് മാഫിയക്കാർ ഒരാളെ തട്ടിക്കൊണ്ടുപോവുകയും ഡി.സി.സി. നേതാവ് ബ്‌ളേഡുകാരുമായി ചർച്ച ചെയ്ത് പരിഹരിക്കുകയുമായിരുന്നു. വിശ്വസ്ത അനുയായികളെ ഉപയോഗിച്ച് മാഫിയാ പ്രവർത്തനവും ബ്‌ളേഡ് ബിസിനസ്സും നടത്തുന്നത് ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന നേതാക്കളും തുടരുന്നതോടെ ബ്‌ളേഡ്- മണൽ മാഫിയാ -ക്വട്ടേഷൻ സംഘങ്ങൾ ജില്ലയിൽ അഴിഞ്ഞാടുകയാണ്.
പാർട്ടിക്കകത്തും പുറത്തും ആരോപണമുയരുന്ന പശ്ചാത്തലത്തിൽ ഡിസിസി ഉന്നതനെ രക്ഷിക്കാൻ സ്വന്തം ഗ്രൂപ്പുകാർക്കുപോലും ആവാത്ത അവസ്ഥയിലേക്കാണ് കാരൃങ്ങൾ നീങ്ങുന്നത്. കണ്ണൂരിലെ പൊലീസിന്റെ ബലത്തിലാണ് ഉന്നതൻ പ്രവർത്തിക്കുന്നതെന്നാണ് എതിർ ഗ്രൂപ്പുകളുടെ ആരോപണം. ബിജെപി., സിപിഐ(എം). നേതൃത്വം ഇയാൾക്കെതിരെ മൗനം പാലിക്കുകയാണ്. അണികളിൽ ചിലർ ഇയാളുടെ ഇടപാടുകളിൽ പങ്കാളികളാകുന്നുണ്ടെന്ന സൂചനയാണ് ഇരുപാർട്ടികളേയും അങ്കലാപ്പിലാക്കിയിരിക്കുന്നത്. എന്നാൽ ഫോർവേഡ് ബ്‌ളോക്ക് നേതാവ് കെ.നാരായണൻ, ജില്ലാ പൊലീസ് സൂപ്രണ്ടിന് വിശദമായ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ പകർപ്പ് മുഖൃമന്ത്രി ഉമ്മൻ ചാണ്ടി , ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഡി.ജി.പി. എന്നിവർക്കും അയച്ചിട്ടുണ്ട്.