- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താക്കോൽ സ്ഥാനങ്ങൾക്കു ബി ഡി ജെ എസ് കടുംപിടിത്തത്തിൽ; എൻഡിഎ രൂപീകരണം കീറാമുട്ടിയായി; വെള്ളാപ്പള്ളിയുടെ നമ്പരുകൾ ഏൽക്കുന്നില്ല
കൊച്ചി: സംസ്ഥാനത്ത് എൻ ഡി എ രൂപീകരണം കീറാമുട്ടിയാകുന്നു. താക്കോൽ സ്ഥാനങ്ങൾ തങ്ങൾക്ക് നൽകണമെന്ന ബി ഡി ജെ എസിന്റെ കടുംപിടുത്തമാണ് രൂപീകരണ യോഗം താറുമാറാക്കിയത്. എൻ ഡി എയിൽ സഖ്യകക്ഷിയായതിനുശേഷം ബി ജെപി ദേശീയ നേതൃത്വം എസ് എൻ ഡി പി യോഗത്തിനും വെള്ളാപ്പള്ളിക്കും പരമാവധി സ്ഥാനമാനങ്ങൾ നൽകാമെന്നേറ്റിരുന്നു. ഓഫർ ലഭിച്ച് ഒരു വർഷം പിന്നിട്ടിട്ടും ലഭ്യമാകാത്ത സാഹചര്യത്തിലാണ് സഖ്യ രൂപീകരണവേളയിൽ നിലപാട് കടുപ്പിച്ചിട്ടുള്ളത്. എൻ ഡി എ രൂപീകരണ വേളയിൽ ആവശ്യമായ താക്കോൽ സ്ഥാനങ്ങൾ പിടിച്ചുവാങ്ങിയില്ലെങ്കിൽ പിന്നീട് ലഭിക്കില്ലെന്ന ഭയമാണ് ബി ഡി ജെ എസ്സിനെ ഇത്തരത്തിലൊരു നിലപാടിലേക്ക് എത്തിച്ചത്. ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ട വെള്ളാപ്പള്ളി ബി ഡി ജെ എസ്സിനെ മറയാക്കിയാണ് ഇപ്പോൾ വിലപേശുന്നത്. ദേശീയ കൗൺസിലിനുശേഷം സംസ്ഥാനത്ത് എൻ ഡി എ ശക്തമാക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ മോഹത്തിന് ഇതോടെ വിലങ്ങുതടിയായി. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ പത്തിൽ കൂടുതൽ സീറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ദ
കൊച്ചി: സംസ്ഥാനത്ത് എൻ ഡി എ രൂപീകരണം കീറാമുട്ടിയാകുന്നു. താക്കോൽ സ്ഥാനങ്ങൾ തങ്ങൾക്ക് നൽകണമെന്ന ബി ഡി ജെ എസിന്റെ കടുംപിടുത്തമാണ് രൂപീകരണ യോഗം താറുമാറാക്കിയത്.
എൻ ഡി എയിൽ സഖ്യകക്ഷിയായതിനുശേഷം ബി ജെപി ദേശീയ നേതൃത്വം എസ് എൻ ഡി പി യോഗത്തിനും വെള്ളാപ്പള്ളിക്കും പരമാവധി സ്ഥാനമാനങ്ങൾ നൽകാമെന്നേറ്റിരുന്നു. ഓഫർ ലഭിച്ച് ഒരു വർഷം പിന്നിട്ടിട്ടും ലഭ്യമാകാത്ത സാഹചര്യത്തിലാണ് സഖ്യ രൂപീകരണവേളയിൽ നിലപാട് കടുപ്പിച്ചിട്ടുള്ളത്. എൻ ഡി എ രൂപീകരണ വേളയിൽ ആവശ്യമായ താക്കോൽ സ്ഥാനങ്ങൾ പിടിച്ചുവാങ്ങിയില്ലെങ്കിൽ പിന്നീട് ലഭിക്കില്ലെന്ന ഭയമാണ് ബി ഡി ജെ എസ്സിനെ ഇത്തരത്തിലൊരു നിലപാടിലേക്ക് എത്തിച്ചത്.
ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ട വെള്ളാപ്പള്ളി ബി ഡി ജെ എസ്സിനെ മറയാക്കിയാണ് ഇപ്പോൾ വിലപേശുന്നത്. ദേശീയ കൗൺസിലിനുശേഷം സംസ്ഥാനത്ത് എൻ ഡി എ ശക്തമാക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ മോഹത്തിന് ഇതോടെ വിലങ്ങുതടിയായി. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ പത്തിൽ കൂടുതൽ സീറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ദേശീയ നേതൃത്വം കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ മുന്നൊരുക്കമെന്ന നിലയിലാണ് സഖ്യം ശക്തിപ്പെടുത്താൻ നിർദേശിച്ചത്. കൂടെ കൂട്ടാൻ കഴിയുന്ന മുഴുവൻ ഇതര രാഷ്ട്രീയ പാർട്ടികളിൽനിന്നുള്ള നേതാക്കളെയും പ്രവർത്തകരെയും സംഘടിപ്പിക്കാനാണ് നിർദ്ദേശം.
എന്നാൽ സംസ്ഥാനത്ത് ഒരു സീറ്റിൽ ജയിച്ചതും ഏഴു സീറ്റുകളിൽ നിർണായകമായതും തങ്ങളുടെ സ്വാധീനം കൊണ്ടാണെന്ന് നിലപാടിലാണ് ബി ഡി ജെ എസ്. എസ് എൻ ഡി പി യോഗം ശക്തമായ ജില്ലകളിൽ പൂർണ്ണമായും സ്ഥാനമാനങ്ങൾ ലഭിക്കണമെന്ന് പിടിവാശിയിലാണ് ബി ഡി ജെ എസ്. തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിൽ യോഗത്തിന് തെറ്റില്ലാത്ത അംഗബലമാണുള്ളത്. ഈ ജില്ലകളിലാണ് താക്കോൽ സ്ഥാനങ്ങൾക്കുവേണ്ടി ബി ഡി ജെ എസ് പിടിമുറുക്കുന്നത്.
എന്നാൽ കോട്ടയത്തും, എറണാകുളത്തും ദേശീയ ജനാധിപത്യ കേരള കോൺഗ്രസും പി സി തോമസ് വിഭാഗവും താക്കോൽ സ്ഥാനങ്ങൾക്കായി പിടിമുറുക്കുന്നുണ്ട്്. പി സി തോമസ് ആകട്ടെ എൻ ഡി എയുടെ കേരളത്തിൽനിന്നുള്ള പ്രതിനിധിയുമാണ്. മുൻ എൻ ഡി എ സർക്കാരിൽ സഹമന്ത്രിയുമായിരുന്നു.അതേസമയം ബിജെപി സംസ്ഥാന നേതൃത്വമാകട്ടെ ചെറുകക്ഷികളെ കൂടെ ചേർക്കുന്നതിൽ താല്പര്യമില്ലെന്ന മട്ടിലാണ്. ബി ഡി ജെ എസ്സിനും കേരള കോൺഗ്രസുകൾക്കും പുറമെ എൽ ജെ പി, രാജൻ ബാബുവിന്റെ നേതൃത്വത്തിലുള്ള ജെഎസ്എസ്, സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രസഭ എന്നീ പാർട്ടികളാണ് നിലവിൽ എൻ ഡി എ ഘടകത്തിലുള്ളത്.
ചെറുകക്ഷികൾക്ക് സ്ഥാനമാനങ്ങൾ വീതം വച്ചാൽ അത് ബിജെപിക്ക് കനത്ത നഷ്ടം വരുത്തുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ആൾബലമില്ലാത്ത ചെറുപാർട്ടികളെ ജില്ലാഘടകത്തിൽ ഉൾപ്പെടുത്തുന്നതിനെതിരെ ബിജെപിയിലെ ഒരു വിഭാഗം നേതാക്കളാണ് ഇപ്പോൾ രംഗത്തുള്ളത്. എൻഡിഎ സംസ്ഥാന ഘടകം നിലവിൽ വന്നതിന് പിന്നാലെ പതിനാല് ജില്ലകളിലേക്കും ജില്ലാ സമിതികളും ബൂത്ത് തലം വരെയുള്ള സംഘടനാ സംവിധാനവും ഉണ്ടാക്കാൻ ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ മുന്നണിയിൽ ബിജെപി ഒഴികെയുള്ള പാർട്ടികൾക്ക് താഴെ തട്ടിൽ പ്രവർത്തകരില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. സ്ഥാനമാനങ്ങൾ നേടാൻ ബി ജെപി പ്രവർത്തകർ പാർട്ടിവിട്ട് ചെറുപാർട്ടികളിൽ ചേർന്ന് സംസ്ഥാന ഭാരവാഹിയാകുന്ന സംഭവങ്ങൾ പതിവാകുകയാണ്. ഇതിന് തടയിടാനും ബിജെപി പാടുപെടുകയാണ്. ബിജെപിയുടെ തൃക്കാക്കര ഘടകത്തിലെ പ്രവർത്തകനായ ആൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ജെ പി രൂപീകരിച്ച് സംസ്ഥാന ഭാരവാഹിയായത് പാർട്ടിക്ക് തിരിച്ചടിയായിരുന്നു.