- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉണ്ണി മുകുന്ദൻ - ആസിഫലി - ഹണി റോസ് ചിത്രത്തിന്റെ നിർമ്മാതാവ് ആത്മഹത്യ ചെയ്തു; 'അവരുടെ രാവുകൾ' സിനിമയുടെ നിർമ്മാതാവ് അജയ് കൃഷ്ണൻ ജീവനൊടുക്കിയത് സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നെന്ന് സൂചന
കൊല്ലം: യുവതാരങ്ങളെ അണി നിരത്തി സിനിമയെടക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ആത്മഹത്യ ചെയ്തു. ഉണ്ണി മുകുന്ദനെയും ആസിഫ് അലിയെയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന അവരുടെ രാവുകൾ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് അജയ് കൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. 29 വയസായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളായിരുന്നു ആത്മഹത്യയ്ക്ക് കാരണമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. കൊല്ലം ഉപാസന ആശുപത്രിയിലാണ് ഇപ്പോൾ മൃതദേഹം. പോസ്റ്റ് മോർട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും.ആസിഫ് അലിയും ഉണ്ണി മുകുന്ദനും ആദരാഞ്ജലികൾ അർപ്പിച്ചു. ഉണ്ണി മുകുന്ദൻ, ആസിഫ് അലി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷനിൽ മുഹമ്മദാണ്. ഹണി റോസ്, വിനയ് ഫോർട്ട്, അജു വർഗ്ഗീസ്, ലെന, മുകേഷ്, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൊല്ലം: യുവതാരങ്ങളെ അണി നിരത്തി സിനിമയെടക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ആത്മഹത്യ ചെയ്തു. ഉണ്ണി മുകുന്ദനെയും ആസിഫ് അലിയെയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന അവരുടെ രാവുകൾ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് അജയ് കൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. 29 വയസായിരുന്നു.
സാമ്പത്തിക പ്രശ്‌നങ്ങളായിരുന്നു ആത്മഹത്യയ്ക്ക് കാരണമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. കൊല്ലം ഉപാസന ആശുപത്രിയിലാണ് ഇപ്പോൾ മൃതദേഹം. പോസ്റ്റ് മോർട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും.ആസിഫ് അലിയും ഉണ്ണി മുകുന്ദനും ആദരാഞ്ജലികൾ അർപ്പിച്ചു.
ഉണ്ണി മുകുന്ദൻ, ആസിഫ് അലി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷനിൽ മുഹമ്മദാണ്. ഹണി റോസ്, വിനയ് ഫോർട്ട്, അജു വർഗ്ഗീസ്, ലെന, മുകേഷ്, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.