- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശസ്ത സാഹിത്യ നിരൂപകൻ എം അച്യതൻ അന്തരിച്ചു; കഥാവശേഷനാകുന്നത് മലയാളത്തിലെ കഥപറച്ചിലിന്റെ വഴികൾ അന്വേഷിച്ചുപോയ നിരൂപകൻ; നിരവധി സർക്കാർ കോളജുകളിൽ അദ്ധ്യാപകനായി വിപുലമായ ശിഷ്യ സമ്പത്തിന്റെ ഉടമ
കൊച്ചി: മലയാള കഥയുടെ വഴികളിൽ വാക്കിന്റെയും പ്രമേയത്തിന്റെയും അളവുതൂക്കങ്ങൾ കുറിച്ചെടുത്ത പ്രശസ്ത സാഹിത്യ നിരൂപകൻ പ്രൊഫ. എം അച്യൂതൻ അന്തരിച്ചു. കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ഇന്നുച്ചയോടെയായിരുന്നു അന്ത്യം. 87 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളാൽ കുറച്ചു നാളായി ചികിത്സയിലായിരുന്നു. എഴുത്തുകാരൻ, നിരൂപകൻ, മലയാളം അദ്ധ്യാപകൻ എന്നീ നിലകളിലാണ് പ്രൊഫ. എം അച്യുതൻ സാഹിത്യ ചരിത്രത്തിൽ അടയാളപ്പെടുത്തിയത്. സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്ളിക് റിലേഷൻസ് ഓഫീസർ, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ വടമയിൽ 1930ലായിരുന്നു പ്രൊഫ. അച്യുതന്റെ ജനനം. പിതാവ് ആലക്കാട്ട് നാരായണമേനോൻ. മാതാവ് പാറുക്കുട്ടി അമ്മ. മദ്രാസ് സർവകലാശാലയിൽനിന്നു മലയാള ഭാഷയിലും സാഹിത്യത്തിലും ഒന്നാം റാങ്കോടെ എം.എ. ബിരുദം നേടി. സംസ്ഥാനത്തെ വിവിധ കോളജുകളിൽ അദ്ധ്യാപകനായിരുന്നു. മഹാരാജാസ് കോളജിലെ മല
കൊച്ചി: മലയാള കഥയുടെ വഴികളിൽ വാക്കിന്റെയും പ്രമേയത്തിന്റെയും അളവുതൂക്കങ്ങൾ കുറിച്ചെടുത്ത പ്രശസ്ത സാഹിത്യ നിരൂപകൻ പ്രൊഫ. എം അച്യൂതൻ അന്തരിച്ചു. കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ഇന്നുച്ചയോടെയായിരുന്നു അന്ത്യം. 87 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളാൽ കുറച്ചു നാളായി ചികിത്സയിലായിരുന്നു.
എഴുത്തുകാരൻ, നിരൂപകൻ, മലയാളം അദ്ധ്യാപകൻ എന്നീ നിലകളിലാണ് പ്രൊഫ. എം അച്യുതൻ സാഹിത്യ ചരിത്രത്തിൽ അടയാളപ്പെടുത്തിയത്. സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്ളിക് റിലേഷൻസ് ഓഫീസർ, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
തൃശൂർ ജില്ലയിലെ വടമയിൽ 1930ലായിരുന്നു പ്രൊഫ. അച്യുതന്റെ ജനനം. പിതാവ് ആലക്കാട്ട് നാരായണമേനോൻ. മാതാവ് പാറുക്കുട്ടി അമ്മ. മദ്രാസ് സർവകലാശാലയിൽനിന്നു മലയാള ഭാഷയിലും സാഹിത്യത്തിലും ഒന്നാം റാങ്കോടെ എം.എ. ബിരുദം നേടി. സംസ്ഥാനത്തെ വിവിധ കോളജുകളിൽ അദ്ധ്യാപകനായിരുന്നു. മഹാരാജാസ് കോളജിലെ മലയാളവിഭാഗം മേധാവിയായി സർവീസിൽനിന്നു വിരമിച്ചു. 12 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
മഹാകവി ജി ശങ്കരക്കുറുപ്പിന്റെ അനന്തരവനാണ്. ഓടക്കുഴൽ സമ്മാനം നൽകുന്ന ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ സെക്രട്ടറിയാണ്. മാതൃഭൂമിയിൽ പബ്ലിക്കേഷൻ മാനേജരായിരുന്നു കുറച്ചുകാലം. 1996 മുതൽ സമസ്ത കേരള സാഹിത്യപരിഷത്ത് പ്രസിഡന്റായി ജോലി ചെയ്തിട്ടുണ്ട്.കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഭദ്ര മകളാണ്.
പാശ്ചാത്യപണ്ഡിതന്മാരുടെ ദർശനങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്ന കൃതിയായ പാശ്ചാത്യസാഹിത്യദർശനം, കവിതയും കാലവും, സമന്വയം, വിവേചനം, ചെറുകഥ: ഇന്നലെ ഇന്ന്, നോവൽ: പ്രശ്നങ്ങളും പഠനങ്ങളും, വിമർശലോചനം, നിർദ്ധാരണം, സ്വാതന്ത്ര്യസമരവും മലയാള സാഹിത്യവും, പ്രകരണങ്ങൾ പ്രതികരണങ്ങൾ, വാങ്മുഖം എന്നിവയാണ് പ്രൊഫ എം അച്യുതന്റെ കൃതികൾ.
ചെറുകഥ ഇന്നലെ ഇന്ന് എന്ന വിമർശനകൃതി മലയാളത്തിലെ ചെറുകഥയുടെ ചരിത്രത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതാണ്. നാലു തലമുറകളിലൂടെ മലയാള ചെറുകഥയുടെ വളർച്ചയും വികാസവും ചർച്ചചെയ്യുന്നതാണു പുസ്തകം. കേരള സാഹിത്യ അക്കാദമി, സാഹിത്യ പ്രവർത്തക ബെനിഫിറ്റ് ഫണ്ട് പുരസ്‌കാരങ്ങൾ ഈ കൃതി നേടി. 1996-ലെ പത്മപ്രഭാപുരസ്‌കാരം, 2002ലെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവയും പ്രൊഫ. അച്യുതനെത്തേടിയെത്തി.