- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതിഹാസവ്യാഖ്യാനങ്ങളിൽ സഫലമീ ജീവിതം; പ്രൊഫ.തുറവൂർ വിശ്വംഭരൻ കൊച്ചിയിൽ അന്തരിച്ചു; വിടവാങ്ങിയത് എഴുത്തുകാരനും വാഗ്മിയും ഭാഷാപണ്ഡിതനുമായി വൃക്തിമുദ്ര പതിപ്പിച്ച പ്രതിഭാധനൻ
കൊച്ചി: എഴുത്തുകാരനും, ഭാഷാപണ്ഡിതനും, വാഗ്മിയുമായ പ്രൊഫ. തുറവൂർ വിശ്വംഭരൻ അന്തരിച്ചു. 74 വയസായിരുന്നു. അർബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എറണാകുളം മഹാരാജാസ് കോളേജിലെ അദ്ധ്യാപകനായിരുന്നു.2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ നിന്നുള്ള എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു. 1943 ൽ ആലപ്പുഴ ജില്ലയിലെ തുറവൂരിൽ ജനിച്ച വിശ്വംഭരൻ ഇതിഹാസങ്ങളുടെ വ്യാഖ്യാനങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. തപസ്യയുടെ മുൻ അധ്യക്ഷനായിരുന്നു. ജന്മഭൂമി ദിനപത്രത്തിന്റെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.തപസ്യയുടെ സംസ്ഥാന രക്ഷാധികാരിയും കുരുക്ഷേത്രയുടെ എംഡിയുമായിരുന്നു. ഭാരതദർശനം പുനർവായനയാണ് അദ്ദേഹം രചിച്ച പ്രധാന പുസ്തകം. അമൃത ചാനലിൽ ഭാരതദർശനം പരിപാടി അവതരിപ്പിച്ചിരുന്നു. സഞ്ജയൻ, അമൃത കീർത്തി,ജന്മാഷ്ടമി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 1990ൽ തപസ്യ സാംസ്കാരിക തീർത്ഥയാത്രയ്ക്ക് ചുക്കാൻ പിടിച്ചു. അനന്തപുരം മുതൽ അനന്തപുരി വരെ നടന്ന ജോതിർഗമയ സാംസ്കാരിക തീർത്ഥയാത്രയ്ക്കും അദ്ദേഹം നേതൃത്വം നൽ
കൊച്ചി: എഴുത്തുകാരനും, ഭാഷാപണ്ഡിതനും, വാഗ്മിയുമായ പ്രൊഫ. തുറവൂർ വിശ്വംഭരൻ അന്തരിച്ചു. 74 വയസായിരുന്നു. അർബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
എറണാകുളം മഹാരാജാസ് കോളേജിലെ അദ്ധ്യാപകനായിരുന്നു.2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ നിന്നുള്ള എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു. 1943 ൽ ആലപ്പുഴ ജില്ലയിലെ തുറവൂരിൽ ജനിച്ച വിശ്വംഭരൻ ഇതിഹാസങ്ങളുടെ വ്യാഖ്യാനങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. തപസ്യയുടെ മുൻ അധ്യക്ഷനായിരുന്നു. ജന്മഭൂമി ദിനപത്രത്തിന്റെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.തപസ്യയുടെ സംസ്ഥാന രക്ഷാധികാരിയും കുരുക്ഷേത്രയുടെ എംഡിയുമായിരുന്നു. ഭാരതദർശനം പുനർവായനയാണ് അദ്ദേഹം രചിച്ച പ്രധാന പുസ്തകം. അമൃത ചാനലിൽ ഭാരതദർശനം പരിപാടി അവതരിപ്പിച്ചിരുന്നു. സഞ്ജയൻ, അമൃത കീർത്തി,ജന്മാഷ്ടമി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
1990ൽ തപസ്യ സാംസ്കാരിക തീർത്ഥയാത്രയ്ക്ക് ചുക്കാൻ പിടിച്ചു. അനന്തപുരം മുതൽ അനന്തപുരി വരെ നടന്ന ജോതിർഗമയ സാംസ്കാരിക തീർത്ഥയാത്രയ്ക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.ഭാര്യ: കാഞ്ചന. മക്കൾ സുമ, മഞ്ജു.
കേരളത്തിന്റെ ധൈഷണിക രംഗത്തും,സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലും പ്രശോഭിച്ച ഉജ്വല പ്രതിഭയെയാണ് പ്രൊഫ.തുറവൂർ വിശ്വംഭരന്റെ നിര്യാണത്തോടെ നഷ്ടമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ അനുസ്മരിച്ചു.ദുർഗ്രാഹ്യങ്ങളായ വിഷയങ്ങളെ സാധാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ അദ്ദേഹം വ്യാഖ്യാനിച്ചു. ലളിതമായ ജീവിതത്തിലൂടെ മഹത്തരമായ സന്ദേശം ലോകത്തിന് നൽകിയെന്നും കുമ്മനം പറഞ്ഞു.