- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അട്ടപ്പാടിയിൽ മധുവിന്റെ കൊലപാതകത്തിൽ പ്രോഗ്രസ്സീവ് യു.എ.ഇ. കമ്മറ്റി അപലപിച്ചു
അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്റെ മർദ്ദനത്തിൽ പൊലിഞ്ഞുപോയ മധു എന്ന മനുഷ്യന്റെ കൊലപാതകത്തിൽ പ്രോഗ്രസ്സീവ്യു.എ.ഇ. കമ്മറ്റി ശക്തമായി അപലപിക്കുന്നു. ജനതിപത്യ ത്തിനു കീഴിൽ സമ്പത്തും അധികാരവും നേടിയെടുത്തവർ അത് ലഭിക്കാത്തകറുത്തവന്റെ മേൽ അധീശത്വംനേടുകയും പൊതുസമൂഹത്തിൽ സ്വയം അധികാരിയായി വിധി നടപ്പാക്കുകയും ചെയുന്ന ഒരു ഫാസിസ്റ്റുനിലപാടിലേക്കാണ് നമ്മുടെ നാട് എത്തിനിൽക്കുന്നത് . ഇത് നിർണ്ണയിക്കപ്പെട്ട ഒരു പ്രത്യേയ ശാസ്ത്ര മെന്നതിനേക്കാൾ ഒരു അപകട പരമായ മനോഭാവമായി നാംതിരിച്ചറിയേണ്ടതുണ്ട്. ഒരു യുക്തിയുടെയും പിൻബലമില്ലാതെ ഉടലിൽ നിന്ന് ഉടലിലേക്കു പകരുന്ന ഈ വ്യാധി വർത്തമാനകാലത്തു നാം കാണുന്ന സാമൂഹിക സാംസ്‌കാരിക തകർച്ചയാണ് ഒരാൾ പട്ടിണിക്കാരനാവുന്നതും , പട്ടിണിക്കാരനെ കള്ളനാക്കുന്നതും വ്യവസ്ഥയാണ്ഇത്തരം വ്യവസ്ഥക്കെതിരെപൊരുതേണ്ടവർ ഇരയെ തൂക്കിലേറ്റുമ്പോൾ മനോരോഗം ഇരക്കോ സമൂഹത്തിനോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.ഏഴു പതിറ്റാണ്ടു മുൻപ് സ്വാതത്ര്യം കിട്ടി ജനാധിപത്യത്തെയും സമത്വത്തെയുംഭരഘടനയുംഉയർത്തി കാട്ടുന്ന
അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്റെ മർദ്ദനത്തിൽ പൊലിഞ്ഞുപോയ മധു എന്ന മനുഷ്യന്റെ കൊലപാതകത്തിൽ പ്രോഗ്രസ്സീവ്യു.എ.ഇ. കമ്മറ്റി ശക്തമായി അപലപിക്കുന്നു. ജനതിപത്യ ത്തിനു കീഴിൽ സമ്പത്തും അധികാരവും നേടിയെടുത്തവർ അത് ലഭിക്കാത്തകറുത്തവന്റെ മേൽ അധീശത്വംനേടുകയും പൊതുസമൂഹത്തിൽ സ്വയം അധികാരിയായി വിധി നടപ്പാക്കുകയും ചെയുന്ന ഒരു ഫാസിസ്റ്റുനിലപാടിലേക്കാണ് നമ്മുടെ നാട് എത്തിനിൽക്കുന്നത് .
ഇത് നിർണ്ണയിക്കപ്പെട്ട ഒരു പ്രത്യേയ ശാസ്ത്ര മെന്നതിനേക്കാൾ ഒരു അപകട പരമായ മനോഭാവമായി നാംതിരിച്ചറിയേണ്ടതുണ്ട്. ഒരു യുക്തിയുടെയും പിൻബലമില്ലാതെ ഉടലിൽ നിന്ന് ഉടലിലേക്കു പകരുന്ന ഈ വ്യാധി വർത്തമാനകാലത്തു നാം കാണുന്ന സാമൂഹിക സാംസ്‌കാരിക തകർച്ചയാണ്
ഒരാൾ പട്ടിണിക്കാരനാവുന്നതും , പട്ടിണിക്കാരനെ കള്ളനാക്കുന്നതും വ്യവസ്ഥയാണ്ഇത്തരം വ്യവസ്ഥക്കെതിരെപൊരുതേണ്ടവർ ഇരയെ തൂക്കിലേറ്റുമ്പോൾ മനോരോഗം ഇരക്കോ സമൂഹത്തിനോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.ഏഴു പതിറ്റാണ്ടു മുൻപ് സ്വാതത്ര്യം കിട്ടി ജനാധിപത്യത്തെയും സമത്വത്തെയുംഭരഘടനയുംഉയർത്തി കാട്ടുന്നഭരണാധികാരികൾ ഓഗസ്റ്റ് 15 നു ഇന്ത്യയുടെ ദേശിയ പതാക ഉയർത്തുമ്പോഴെങ്കിലും ചിന്തിക്കുക ആർക്കൊക്കെ ഇവിടെസ്വാതന്ത്ര്യം ഉണ്ടന്ന്.
നമ്മുടെ സാംസ്‌കാരിക സാമൂഹിക ഇടങ്ങളിൽ ഇപ്പോഴും പ്രവേശനം ലഭിക്കാത്ത ദളിതരുടെജീവിതത്തെ കുറിച്ചും ,അവന്റെ അധ്വാനമാണ് നമുക്ക് മിച്ചസമയമുണ്ടാക്കിയ തെന്നും ആമിച്ച സമയത്തിൽ നിന്നാണ് ഈനാടിന്റെ സാമൂഹികസാമ്പത്തിക നേട്ടമുണ്ടായതെന്നുംഇപ്പോഴും അദൃശ്യരായി തുടരുന്ന അധഃസ്ഥിതർ ഈ നാടിനെ പോറ്റുന്നവനാണെന്നു നിങ്ങൾ ഓർക്കുകയും ,നിങ്ങളുടെകുഞ്ഞുങ്ങളെയും പഠിപ്പിക്കുക ചെയുക .
അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്റെ മർദ്ദനത്തിൽ പൊലിഞ്ഞുപോയ മധു എന്ന മനുഷ്യനെകൊലചെയ്യുവാനുള്ള മനോഭാവംകേവലം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. മറിച്ചു സാംസ്‌കാരിക അധപതനത്തിൽ നിന്നും രൂപപ്പെട്ടു വന്നതാണ്. ഇത്തരംരൂപപെടലുകൾ കേരളീയസമൂഹത്തിനാകെ അപമാനമാണ്. ഭരണകൂടം ഇത് തിരിച്ചറിയുകയും, ഈ കാട്ടു നീതിനടത്തിയവരെനിയമത്തിന്റെ മുന്നിൽ കൊണ്ട് വരാനും മാതൃകാപരമായി ശിക്ഷിക്കുവാനും എത്രയുംവേഗം സാധ്യമാകട്ടെ,മാത്രമല്ലഇനിയും മനുഷ്യത്വരഹിതമായ കൊലപാതകങ്ങൾ നമ്മുടെ സമൂഹത്തിൽ ഇല്ലാതാകട്ടെ അതിനുംകുടിയുള്ളതാകട്ടെനമ്മുടെ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾ.