- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ രണ്ടിടങ്ങളിലായി പിടികൂടിയത് മുപ്പത് ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ; കാസർകോട് സ്വദേശികളായ അഞ്ചുപേർ പിടിയിൽ; പിന്നിൽ മംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിമാഫിയ

കണ്ണൂർ: കണ്ണൂരിൽ പിടികൂടിയ ലക്ഷങ്ങളുടെ നിരോധിത പുകയില ഉൽപ്പന്ന കടത്തിന് പിന്നിൽ മംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘമാണെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു. കണ്ണൂർ നഗരപരിസരത്ത് രണ്ടിടങ്ങളിൽ പൊലിസ് പിടികൂടിയത് വൻനിരോധിത പുകയില ഉൽപ്പന്ന ശേഖരമാണ്.
സംസ്്ഥാനത്ത് തന്നെ ഏറ്റവും വലിയ നിരോധിതപുകയില ഉൽപ്പന്നവേട്ടയാണ് ചൊവ്വാഴ്‌ച്ച വൈകുന്നേരം കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ നടത്തിയത്. വാഹനപരിശോധനയിൽ 30ലക്ഷത്തിന്റെ പുകയില ഉൽപ്പന്ന ശേഖരമാണ് രണ്ടുലോറികളിൽ നിന്നായി പിടികൂടിയത്. മംഗളൂരിൽ നിന്നും കൊച്ചിയിലേക്കു കൊണ്ടുപോവുകയായിരുന്ന രണ്ടു ലോറികളാണ് ദേശീയപാതയിൽ നിന്നും പൊലിസ് പുകയില ഉൽപന്ന ലോഡുകളുമായി പൊലിസ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.
കാസർകോട് സ്വദേശികളായ അഞ്ചുപേരാണ് പിടിയിലായത്. കണ്ണൂർ-തലശേരി ദേശീയപാതയിലെ തോട്ടടയിൽ നിന്നാണ് ചൊവ്വാഴ്‌ച്ച വൈകുന്നേരം നാലുമണിയോടെ ചാക്കുകളിൽ പുകയില ഉൽപന്നങ്ങൾ നിറച്ചു പോവുകയായിരുന്ന ആദ്യലോറി പിടികൂടിയത്. കുട്‌ലുമധൂർ മീപ്പുഗിരിയിലെ എ. എം യൂസഫ്(67) മകനായ കുട്‌ലൂ മീപ്പുഗിരിയിലെ എ.വി ജാബിർ(35) എന്നിവരെ ഇവർ ലോഡുകയറ്റി പോവുകയായിരുന്ന കെ. എൽ. 119257 ലോറിയടക്കം പൊലിസ് പൊലിസ് പിടികൂടുകയായിരുന്നു.
ഈ ലോറിയിൽ കയറ്റി പോവുകയായിരുന്ന പതിനഞ്ചോളം ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. നിരോധിതപുകയില ഉൽപന്നങ്ങളായ ഹൻസ്, പാൻപരാഗ്, കൂൾലിപ്പ് തുടങ്ങിയവയാണ് ഇതിലുണ്ടായിരുന്നത്. ഏകദേശം പത്തുലക്ഷം രൂപ വിലവരുന്ന പുകയില ഉൽപന്നങ്ങളാണ് ഇവരിൽ പിടിച്ചെടുത്തത്. പ്രതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് രണ്ടാമത്തെ ലോറി പുറകെ നിന്നും വരുന്ന വിവരം ലഭിച്ചത്.
ഇതേ തുടർന്ന് താഴെചൊവ്വയിൽ നടത്തിയ റെയ്ഡിൽ പച്ചക്കറി കയറ്റി പോവുകയായിരുന്നലോറിയിൽ നിന്നും 20ചാക്ക് പുകയില ഉൽപന്നങ്ങൾ പിടികൂടി. ഈ ലോറിയിലുണ്ടായിരുന്ന കാസർകോട് ഉദയഗിരി കൃഷ്ണനഗർ കോളനിയിലെ ഗിരീഷ്(39) കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ നിഖിൽ(22) മംഗളൂര് തലപ്പാടി കെ.സി നഗറിലെ ദാവൂദ്(40) എന്നിവരാണ് പിടിയിലായത്.കെ. എൽ 14 ക്യൂ1814 നമ്പർ ലോറി പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രണ്ടാമത്തെ ലോറിയിൽ നിന്നും പിടികൂടിയ പുകയില ഉൽപ്പന്നങ്ങൾക്ക് ഏകദേശം 20ലക്ഷം രൂപ വിലവരുമെന്ന് പൊലിസ് അറിയിച്ചു.കണ്ണൂർ ടൗൺ എസ്. ഐ അരുൺനാരായണൻ, എസ്. ഐ ഉണ്ണിക്കൃഷ്ണൻ, എ. എസ്. ഐമാരായ രഞ്ചിത്ത് , അജയൻ, എസ്.സി. പി.ഒ മാരായ ഷിജു, നിഷാന്ത്, നാസർ, രാജേഷ്, തുടങ്ങിയവരും പുകയില ഉൽപന്നങ്ങൾ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികൾക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. മംഗ്‌ളൂര് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ഏജന്റുമുഖേനെയാണ് നിരോധിത പുകയില ഉൽപന്നങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.


