- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസ് ജയിക്കാൻ വേണ്ടി തർക്കഭൂമിയിലെ വീടിന് തീയിട്ടു; ഹൃദ്‌രോഗിയായ വീട്ടമ്മയും പറക്കമുറ്റാത്ത രണ്ടു മക്കളും പെരുവഴിയിൽ; കൊടുംക്രൂരത അരങ്ങേറിയത് വസ്തുതർക്കത്തിന്റെ പേരിൽ
പത്തനംതിട്ട: സ്വത്തുതർക്കത്തെ തുടർന്നു ഒരു കൊച്ചുവീടിനു തീയിട്ടപ്പോൾ പെരുവഴിയിലായത് ഹൃദ്‌രോഗിയായ ഒരമ്മയും പറക്കമുറ്റാത്ത രണ്ടു മക്കളും. മേലെവെട്ടിപ്രം അഞ്ചക്കാല ഒറ്റുകൽ സങ്ക്രാന്തിയിൽ അമ്മിണിയുടെ വീടാണ് വസ്തുത്തർക്കത്തിന്റെ തുടർച്ചയായി ബന്ധു തീവച്ച് നശിപ്പിച്ചത്. അഞ്ചുസെന്റ് ഭൂമിക്ക് വേണ്ടി ബന്ധു കൊളുത്തിയ തീയിൽ കരിഞ്ഞു
പത്തനംതിട്ട: സ്വത്തുതർക്കത്തെ തുടർന്നു ഒരു കൊച്ചുവീടിനു തീയിട്ടപ്പോൾ പെരുവഴിയിലായത് ഹൃദ്‌രോഗിയായ ഒരമ്മയും പറക്കമുറ്റാത്ത രണ്ടു മക്കളും. മേലെവെട്ടിപ്രം അഞ്ചക്കാല ഒറ്റുകൽ സങ്ക്രാന്തിയിൽ അമ്മിണിയുടെ വീടാണ് വസ്തുത്തർക്കത്തിന്റെ തുടർച്ചയായി ബന്ധു തീവച്ച് നശിപ്പിച്ചത്.
അഞ്ചുസെന്റ് ഭൂമിക്ക് വേണ്ടി ബന്ധു കൊളുത്തിയ തീയിൽ കരിഞ്ഞു ചാമ്പലായത് വെറുമൊരു കൂരയായിരുന്നില്ല, ഒരു കൊച്ചു കുടുംബത്തിന്റെ മുഴുവൻ സമ്പാദ്യമായിരുന്നു. അഗ്നി വിഴുങ്ങിയ കൂരയ്ക്കു മുന്നിൽ ഇനി എങ്ങോട്ട് എന്നറിയാതെ പകച്ചു നിൽക്കാൻ മാത്രമാണ് ഹൃദ്‌രോഗിയായ ഈ അമ്മയ്ക്കും രണ്ടു മക്കൾക്കും കഴിഞ്ഞത്.
കുടുംബവക അഞ്ചു സെന്റിലെ ഷെഡിലായിരുന്നു അമ്മിണിയും കുടുംബവും താമസം. മേലെവെട്ടിപ്രം അഞ്ചക്കാല ഒറ്റുകലെ അഞ്ചു സെന്റ് ഭൂമിയെച്ചൊല്ലി മൂത്തസഹോദരിയുമായുള്ള തർക്കം കോടതിയുടെ പരിഗണനയിലായിരുന്നു. ഇന്നലെ കോടതി നിയോഗിച്ച കമ്മിഷൻ സ്ഥലം സന്ദർശിച്ച് തെളിവെടുത്ത് മടങ്ങിയതിനു പിന്നാലെയാണ് വീട് കത്തിനശിച്ചത്.
പത്തനംതിട്ട സെന്റ് മേരീസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളായ അച്ചുവിനെയും സച്ചുവിനെയും ഇന്നലെ വൈകുന്നേരം സ്‌കൂളിൽ നിന്നു കൂട്ടിക്കൊണ്ടുവന്നപ്പോഴാണ് വീടു കത്തിനശിച്ചത് അമ്മിണി കണ്ടത്. കുട്ടികളെ കൂട്ടാനായി അമ്മിണി സ്‌കൂളിലേക്കു പോയ സമയത്ത് മൂത്ത സഹോദരിയുടെ മകളുടെ നേതൃത്വത്തിലെത്തിയ സംഘമാണ് വീടിനു തീ വച്ചതെന്ന് പരിസരവാസികൾ പറഞ്ഞു. കൂലിപ്പണി കഴിഞ്ഞ് മടങ്ങി വന്ന അമ്മിണിയുടെ ഭർത്താവും മുന്നോട്ടുള്ള പോക്ക് എങ്ങനെയെന്നറിയാതെ പകച്ചുപോയി.
കുടുംബത്തിലുള്ളവരെല്ലാം ഈ അഞ്ചു സെന്റ് അമ്മിണിക്ക് നൽകാൻ സന്നദ്ധരായിരുന്നു. എന്നാൽ, മൂത്ത സഹോദരി മാത്രം ഇതിനെ എതിർത്തു. അവരാണ് കേസും വഴക്കുമായി പോയത്. വീട്ടുപകരണങ്ങളെന്നു പറയാൻ ഉണ്ടായിരുന്നതെല്ലാം കത്തി നശിച്ചു. അച്ചുവിന്റെയും സച്ചുവിന്റെയും പാഠപുസ്തകങ്ങൾ പോലും അഗ്നിക്കിരയായി. ഒടുവിൽ യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് ഷഫീഖിന്റെ വീട്ടിലാണ് ഈ കുടുംബം കഴിഞ്ഞ ദിവസം രാത്രി തങ്ങിയത്.