- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ വിദേശികൾക്കായുള്ള ആശുപത്രി മൂന്ന് വർഷത്തിനുള്ളിൽ; പുതിയതായി ഉയരുന്നത് മൂന്ന് ആശുപത്രികൾ; ആരോഗ്യ ഇൻഷ്വറൻസ് ഉയരുമെന്നും സൂചന
കുവൈത്ത്: രാജ്യത്തെ സ്വദേശികൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ വിദേശികൾക്ക് മാത്രമായി നിർമ്മിക്കുന്ന ആശുപത്രികൾ മൂന്ന് വർഷത്തിനുള്ളിൽ നിലവിൽ വരും. നിർമ്മാണം 2018 ന് മുമ്പായി പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.സർക്കാർ ആശുപത്രികളിൽ അനുഭവപ്പെടുന്ന വർദ്ധിച്ച നിരക്ക് ഒഴിവാക്കുന്നതിനും സ്വദേശികൾക്ക
കുവൈത്ത്: രാജ്യത്തെ സ്വദേശികൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ വിദേശികൾക്ക് മാത്രമായി നിർമ്മിക്കുന്ന ആശുപത്രികൾ മൂന്ന് വർഷത്തിനുള്ളിൽ നിലവിൽ വരും. നിർമ്മാണം 2018 ന് മുമ്പായി പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.സർക്കാർ ആശുപത്രികളിൽ അനുഭവപ്പെടുന്ന വർദ്ധിച്ച നിരക്ക് ഒഴിവാക്കുന്നതിനും സ്വദേശികൾക്ക് മിക്ച്ച സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമായാണ് വിദേശികൾക്കായി പ്രത്യേക ആശുപത്രികൾ പ്രവർത്തനംആരംഭിക്കുന്നതിന് സർക്കാർ തീരുമാനിച്ചത്. 50,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ 200 കിടക്കകളുള്ള 3 ആശുപത്രികൾക്കാണ് രൂപം നൽകിയിട്ടുള്ളത്.
വിദേശികൾക്കായി പ്രത്യേക ആശുപത്രികൾ നിർമ്മിക്കുന്നതിന് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പ്രത്യേക കമ്പനി നിലവിൽ വന്നത്. സർക്കാരിന്റെ ആരോഗ്യസുരക്ഷാപദ്ധതിയിൽ ഉൾപ്പെടുത്തി വിദേശികൾക്ക് ആവശ്യമായ എല്ലാ ചികിത്സയും ഈ ആശുപത്രികൾ വഴി ലഭ്യമാക്കും.
നിലവിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക്ക് വിദേശികൾ പ്രതിവർഷം 50 ദിനാറാണു പ്രീമിയം അടയ്ക്കുന്നത്. അതിനുപുറമെ ആശുപത്രിക ളിലും ക്ലിനിക്കുകളിലും ചികിൽസയ്ക്കായി എൻട്രൻസ് ഫീസും നൽകണം.പുതിയ ആശുപത്രി വരുന്നതോടെ ആരോഗ്യ ഇൻഷുറൻസ് ഫീസ് 150 ദിനാർ വരെയെങ്കിലുമായി വർധിച്ചേക്കുമെന്ന് സൂചനയുണ്ട്.