- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ പഴക്കമുള്ള കാറുകളുടെ രജിസ്‌ട്രേഷൻ പുതുക്കൽ; ഇരുപത് വർഷത്തിലധികം പഴക്കമുള്ളവയ്ക്ക് 50 ദിനാറിലധികം ഫീസ് ഈടാക്കാൻ നീക്കം
കുവൈത്ത് സിറ്റി: കുവൈറ്റിൽ പഴയ കാറുകളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഫീസ് കൂട്ടാൻ പദ്ധതിയിടുന്നു. ഇരുപതു വർഷത്തിനുമേൽ പഴക്കമുള്ള കാറുകൾക്കാകും ഈ നിബന്ധന ജനറൽ ട്രാഫിക് വകുപ്പ് ഏർപ്പെടുത്തുക. 50 കുവൈറ്റ് ദിനാറിനും 100 കുവൈറ്റ് ദിനാറിനും ഇടയിലാകും ഫീസ്. 21 വർഷം പഴക്കമുള്ള വാഹനത്തിനു 50 ദിനാറും 22 വർഷം പഴക്കമുള്ളതിനു 70 ദിനാറും 23നു മുകളിലു
കുവൈത്ത് സിറ്റി: കുവൈറ്റിൽ പഴയ കാറുകളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഫീസ് കൂട്ടാൻ പദ്ധതിയിടുന്നു. ഇരുപതു വർഷത്തിനുമേൽ പഴക്കമുള്ള കാറുകൾക്കാകും ഈ നിബന്ധന ജനറൽ ട്രാഫിക് വകുപ്പ് ഏർപ്പെടുത്തുക. 50 കുവൈറ്റ് ദിനാറിനും 100 കുവൈറ്റ് ദിനാറിനും ഇടയിലാകും ഫീസ്.
21 വർഷം പഴക്കമുള്ള വാഹനത്തിനു 50 ദിനാറും 22 വർഷം പഴക്കമുള്ളതിനു 70 ദിനാറും 23നു മുകളിലുള്ളതിനു 100 ദിനാറും ഫീസ് ഏർപ്പെടുത്തുന്നതിനുള്ള നിർദ്ദേശം ഗതാഗത വകുപ്പ് ആഭ്യന്തരമന്ത്രാലയത്തിനു സമർപ്പിച്ചു.
നിലവിൽ വർഷം പരിഗണിക്കാതെ പ്രവർത്തനക്ഷമതയുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷൻ പുതുക്കുന്നതിന് അഞ്ചുദിനാറാണ് ഫീസ്. പഴയ വാഹനങ്ങൾ റോഡിൽനിന്ന് ഒഴിവാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഫീസ് വർധന വരുതുന്നത്.
Next Story