- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൽ ഹോട്ടലിൽ നിന്നുള്ള ഓർഡറുകൾ കൂട്ടത്തോടെ കാൻസൽ ചെയ്ത് ഊബർ ഈറ്റ്സ് ഡെലിവറി ബോയ്സ് പ്രതിഷേധത്തിൽ അണിചേർന്നു; ഊബർ ഈറ്റ്സ് കോൺട്രാക്റ്റിൽ നിന്നും താൽ റസ്റ്റൊറന്റിനെ ഒഴിവാക്കി ഒപ്പം ചേർന്ന് കമ്പനിയും; ഹോട്ടൽ ഉടമകളായ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്; ഗുണ്ടകളുടെ ബലത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിനെതിരെ പ്രതിഷേധം കടുപ്പിച്ച് സൈബർ ലോകവും
കൊച്ചി: ഊബർ ഈറ്റ്സ് ഡെലിവറി ബോയിയെ തല്ലിചതച്ച ഇടപ്പള്ളിയിലെ താൽ റെസ്റ്റൊറന്റിനെതിരെ ഊബർ ഈറ്റ്സ് തൊഴിലാളികളുടെ വ്യാപക പ്രതിഷേധം. ഇവിടെ നിന്നും വരുന്ന ഓർഡറുകൾ കൂട്ടത്തോടെ ക്യാൻസൽ ചെയ്താണ് പ്രതിഷേധിക്കുന്നത്. സാധാരണ നിലയിൽ ഇവർ വരുന്ന ഓർഡറുകൾ നിരസിച്ചാൽ ശമ്പളത്തിൽ നിന്നും നിശ്ചിത തുക ഈടാക്കും. എന്നാൽ കമ്പനിയും തൊഴിലാളികൾക്കൊപ്പം ചേർന്ന് പ്രതിഷേധത്തിൽ പങ്കു കൊള്ളുന്നതിനാൽ യാതൊരുവിധ ചാർജുകളും തൊഴിലാളികളിൽ നിന്നും ഈടാക്കില്ല. കൂടാതെ വരും ദിവസം പ്രതിഷേധ പരിപാടികളും ആലോചിക്കുന്നുണ്ട്. അതേസമയം മർദ്ദന കേസുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമകളായ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. അതേ സമയം ഊബർ ഈറ്റ്സിന്റെ രജിസ്റ്റേർഡ് ഓഫീസിൽ നിന്നുമുള്ള പ്രത്യേക നിർദ്ദേശ പ്രകാരം ഊബർ ഈറ്റ്സിന്റെ കോൺട്രാക്റ്റിൽ നിന്നും താൽ റസ്റ്റൊറന്റിനെ ഒഴിവാക്കി. ഗുരുതര ആരോപണങ്ങളാണ് ഈ റെസ്റ്റൊറന്റിനെ പറ്റി ജീവനക്കാരും ഊബർ ഈറ്റ്സിലെ ഡെലിവറി ജീവനക്കാരും ഉന്നയിക്കുന്നത്. സ്ഥിരം ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുകയും ജോലിയിൽ നിന്നും പുറത്താക്കുകയും
കൊച്ചി: ഊബർ ഈറ്റ്സ് ഡെലിവറി ബോയിയെ തല്ലിചതച്ച ഇടപ്പള്ളിയിലെ താൽ റെസ്റ്റൊറന്റിനെതിരെ ഊബർ ഈറ്റ്സ് തൊഴിലാളികളുടെ വ്യാപക പ്രതിഷേധം. ഇവിടെ നിന്നും വരുന്ന ഓർഡറുകൾ കൂട്ടത്തോടെ ക്യാൻസൽ ചെയ്താണ് പ്രതിഷേധിക്കുന്നത്. സാധാരണ നിലയിൽ ഇവർ വരുന്ന ഓർഡറുകൾ നിരസിച്ചാൽ ശമ്പളത്തിൽ നിന്നും നിശ്ചിത തുക ഈടാക്കും. എന്നാൽ കമ്പനിയും തൊഴിലാളികൾക്കൊപ്പം ചേർന്ന് പ്രതിഷേധത്തിൽ പങ്കു കൊള്ളുന്നതിനാൽ യാതൊരുവിധ ചാർജുകളും തൊഴിലാളികളിൽ നിന്നും ഈടാക്കില്ല. കൂടാതെ വരും ദിവസം പ്രതിഷേധ പരിപാടികളും ആലോചിക്കുന്നുണ്ട്. അതേസമയം മർദ്ദന കേസുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമകളായ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു.
അതേ സമയം ഊബർ ഈറ്റ്സിന്റെ രജിസ്റ്റേർഡ് ഓഫീസിൽ നിന്നുമുള്ള പ്രത്യേക നിർദ്ദേശ പ്രകാരം ഊബർ ഈറ്റ്സിന്റെ കോൺട്രാക്റ്റിൽ നിന്നും താൽ റസ്റ്റൊറന്റിനെ ഒഴിവാക്കി. ഗുരുതര ആരോപണങ്ങളാണ് ഈ റെസ്റ്റൊറന്റിനെ പറ്റി ജീവനക്കാരും ഊബർ ഈറ്റ്സിലെ ഡെലിവറി ജീവനക്കാരും ഉന്നയിക്കുന്നത്. സ്ഥിരം ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുകയും ജോലിയിൽ നിന്നും പുറത്താക്കുകയും ചെയ്യും. ഏറെയും ഇതര സംസ്ഥാന തൊഴിലാളികളായതിനാൽ ആരും പരാതിയുമായി പോകാറില്ല. ഇന്നലെ അത്തരത്തിൽ ഒരു ജീവനക്കാരനെ മർദ്ദിച്ചപ്പോഴാണ് ജവഹറിനെ ആക്രമിച്ചത്.
ഊബർ ഈറ്റ്സ് ഡെലിവറി എടുക്കാനായി ഇവിടെ എത്തിയാൽ അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. വേഗം വേണമെന്ന് പറഞ്ഞാൽ തട്ടികയറുകയാണ് പതിവ്. വളരെ മോശമായ രീതിയിലാണ് ഇവരുടെ പെരുമാറ്റം. ഇന്നലെ രണ്ട് മണിക്ക് നടന്ന സംഭവത്തിൽ സോഷ്യൽമീഡിയ വളരെ പ്രതിഷേധത്തോടെയാണ് പ്രതികരിച്ചത്. ഊബർ ഈറ്റ്‌സ് ആപ്പിന്റെ ഹോട്ടലിന്റെ റേറ്റിങ് കുറച്ചു കൊണ്ടായിരുന്നു മിക്കവരുടെയു പ്രതിഷേധം. സൈബർ ലോകത്ത്് ഇപ്പോഴും പ്രതിഷേധം തുടരുകയും ചെയ്യുന്നുണ്ട്.
താൽ റെസ്റ്റൊറന്റിനെതിരെ നാട്ടുകാരും രംഗത്ത് വന്നിട്ടുണ്ട്. ഇടപ്പള്ളിയിലാണെങ്കിലും ഇത് പ്രവർത്തിക്കുന്നത് തൃക്കാക്കര നഗരസഭാ അതിർത്തിയിലാണ്. ഇവിടെ നിന്നും മാലിന്യം കോർപ്പറേഷൻ ഭാഗത്തേക്ക് തള്ളുന്നതിന് പലവട്ടം തർക്കമുണ്ടായിട്ടുണ്ട്. പരാതി പറയുന്നവരെ ഗുണ്ടകളെ വിട്ട് മർദ്ദിക്കുന്നത് പതിവാണ്. അതിനാൽ ആരും പരാതി പറയാൻ നിക്കാറില്ല. ജവാഹറിന് മർദ്ദിച്ചതിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കുപ്രസിദ്ധ ക്വട്ടേഷൻ താരം മരട് അനീഷിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തിന്റെ നേതൃത്വത്തിൽ കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.
ഇന്നലെ ഭക്ഷണത്തിന് ഓർഡർ എടുക്കാൻ ഹോട്ടലിൽ എത്തിയതായിരുന്നു ജവഹർ. മറ്റൊരു തൊഴിലാളിയെ തല്ലുന്നത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു മർദ്ദനം. പത്ത് പേരോളം വരുന്ന ആളുകൾ അരമണിക്കൂർ നേരം ജവഹറിനെ ആക്രമിക്കുകയായിരുന്നു. കളമശ്ശേരി ഹോസ്പിറ്റലിൽ അഡ്‌മിറ്റായിരിക്കുന്ന ജവഹറിന്റെ ആരോഗ്യ നില ഇപ്പോഴും പ്രതിസന്ധിയിലാണ്. എഴുന്നേറ്റ് നടക്കാൻ ബുദ്ധിമുട്ടുണ്ട്. ചെവിക്കും തലയ്ക്കുമാണ് കൂടുതൽ പരിക്ക്. കഴുത്തിലും ശരീരത്തിലും നീർക്കെട്ടുണ്ട്. അതുപോലെ ഇഎൻടി പരിശോധനകൾക്ക് ശേഷം മാത്രമേ ചെവിയ്‌ക്കേറ്റ പരിക്കിനെക്കുറിച്ച് കൂടുതൽ വ്യക്തമാകൂ. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഗുണ്ടകളുടെ ബലത്തിലാണ് ഈ ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന ആക്ഷേപം നേരത്തെയും ഉയർന്നിരുന്നു. പ്രദേശവാസികളും തൊട്ടടുത്ത കടയുടമകളും ഇക്കാര്യം ആരോപിക്കുന്നുണ്ട്. പുലർച്ചെ മൂന്നു മണി വരെ ഈ ഹോട്ടൽ തുറന്ന് പ്രവർത്തിക്കാറുണ്ട്. അതുകൊണ്ട് തന്നെ ജീവനക്കാരെ കൊണ്ട് അടിമവേല ചെയ്യിക്കുന്നത് പതിവാണെന്നുമാണ് ആരോപണം. ഹോട്ടലിൽ ജീവനക്കാരെ ഉടമ മർദ്ദിക്കുന്നത് ഇവിടെ തുടർക്കഥയാണെന്നാണ് സമീപത്തെ മറ്റ് സ്ഥാപനത്തിലെ ജീവനക്കാർ മറുനാടനോട് പറഞ്ഞത്.