തൃശൂർ: സർക്കാർ അഭിഭാഷകനും ട്രാഫിക് സ്‌റ്റേഷനിലെ പൊലീസുകാരനും നടുറോഡിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ട സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ഡി.ജി.പിയുടെ അംഗീകാരം. ട്രാഫിക് സ്‌റ്റേഷനിലെ സി.പി.ഒ ജോഷിക്കാണ് ഡി.ജി.പി ആയിരം രൂപ റിവാർഡ് പ്രഖ്യാപിച്ചത്. പൊലീസിനുള്ളിലെ എതിർപ്പ് തിരിച്ചറിഞ്ഞാണ് ഇത്. പൊലീസുകാരനെതിരെ നിയമനടപടിയും സ്വീകരിക്കില്ല.

ദിവസങ്ങൾക്ക് മുമ്പ് തൃശ്ശൂർ ഹൈറോഡിൽവച്ചാണ് സംഭവം. സർക്കാർ അഭിഭാഷകൻ പയസ്സ് മാത്യുവും ജോഷിയും തമ്മിലാണ് വാക്കുതർക്കത്തിൽ ഏർപ്പെട്ടത്. തന്നെ അപമാനിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂട്ടർക്ക് എതിരെ ജോഷി പൊലീസിൽ പരാതി രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടയിൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നുമടക്കമുള്ള കുറ്റങ്ങൾ ചുമത്തി പബ്ലിക് പ്രോസിക്യൂട്ടർ ജോഷിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. ഈ സാഹചര്യത്തിലാണ് തന്റെ നിരപരാധിത്വം തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ജോഷി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇതോടെയാണ് ഡിജിപി പാരിതോഷികം പ്രഖ്യാപിച്ചത്. ദൃശ്യങ്ങളിൽ എല്ലാം വ്യക്തമായതിനാൽ ജോഷിക്ക് എതിരെ പ്രോസിക്യൂട്ടർ നൽകിയ കേസ് റഫർ ചെയ്യും. ചെറിയ വകുപ്പുകളാണെങ്കിലും അഭിഭാഷകനെതിരായ കേസുമായി മുന്നോട്ട് പോവുകയും ചെയ്യും

ശൂർ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന റോഡിൽ വച്ചുണ്ടായ സംഭവമാണ് എല്ലാത്തിനും ആധാരം. റോഡിന്റെ വശങ്ങളിൽ കാൽനടയാത്രക്കാർക്ക് നടക്കാനുള്ള വെള്ളവരയ്ക്കപ്പുറം കാർ നിർത്തിയത് ചോദ്യം ചെയ്തപ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനു നേരെ ജില്ലയിലെ മുതിർന്ന സർക്കാർ അഭിഭാഷകൻ തട്ടിക്കയറിയത്. ട്രാഫിക് ഉദ്യോഗസ്ഥൻ പറയുന്നത് കേൾക്കാൻ പോലും നിൽക്കാതെ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിച്ച് മുന്നോട്ട് പോവുകയും ചെയ്തു. ഇതും നിയമലംഘനമാണ്. പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. നിന്നെ കാണിച്ചു താരമെന്ന് ഭീണിയും പെടുത്തി. ട്രാഫിക് പൊലീസുകാരന്റെ നടപടിയിൽ ആരും നടപടിയെടുത്തില്ല. എന്നാൽ ദിവസങ്ങൾക്ക് ശേഷം പബ്ലിക് പ്രോസിക്യൂട്ടർ പരാതി കൊടുത്തപ്പോൾ ഉടൻ എഫ്‌ഐആറും എത്തി. പബ്ലിക് പ്രോസിക്യൂട്ടറെ പിണക്കാൻ പൊലീസ് ആഗ്രഹിക്കാത്തതിന്റെ പ്രതിഫലനമായിരുന്നു ഇത്. എന്നാൽ പൊലീസ് അസോസിയേഷന്റെ എതിർപ്പ് ശക്തമായതോടെ ജോഷിക്ക് തുണയെത്തി. ഡിജിപി തന്നെ പാരിതോഷികം പ്രഖ്യാപിച്ചു.

വാഹനം തടഞ്ഞു നിർത്തി മനപ്പൂർവ്വം അപമാനിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂട്ടർ പയസ് മാത്യു നൽകിയ പരാതിയിലാണ് പൊലീസ് ഉദ്യോഗസ്ഥനായ ജോഷിക്കെതിരെ കേസെടുത്തത്. നിയമ ലംഘനം ശ്രദ്ധയിൽ പെടുത്തിയ പൊലീസുകാരനെതിരെ കേസെടുത്തതിലാണ് ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധം ഉയരുന്നത്. തെറ്റായി വാഹനം പാർക്ക് ചെയ്ത പയസ് മാത്യുവിനെ മാന്യമായി സമീപിച്ചാണ് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ജോഷി ഇക്കാര്യം പറഞ്ഞത്. തെറ്റ് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥനു നേരെ പയസ് മാത്യു കയർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ക്രംനമ്പർ 726/16 ആയി രജിസ്റ്റർ ചെയ്ത കേസിൽഇൃ ചീ 726/16 ൗ/ട 353 , 294 (യ), 506 (1) കജഇ 116 ( യ) കഠ അര േ എന്നീ വകുപ്പുകളുമുണ്ട്. പരാതി കിട്ടിയതിനാലാണ് കേസ് എടുത്തതെന്നും അന്വേഷണത്തിന് ശേഷം വേണമെങ്കിൽ കേസ് റഫർ ചെയ്യാമെന്നുമാണ് പൊലീസ് നിലപാട്. തെളിവുകൾ വ്യക്തമായി ഉള്ളതിനാൽ കേസ് റഫർ ചെയ്യാമെന്ന് ഡിജിപിയും നിലപാട് എടുത്തു.

പബ്ലിക് പ്രോസിക്യൂട്ടറുടെ പരാതി ആയതിനാലാണ് ഉടൻ കേസെടുത്തത്. ഈ വിവരം ഈസ്റ്റ് പൊലീസ് സ്‌റ്റേഷൻ എസ് ഐ മറുനാടനോട് സ്ഥിരീകരിക്കുകയും ചെയ്തു. സിഐയാണ് കേസ് അന്വേഷിക്കുന്നതെന്നും മറുനാടനോട് വ്യക്തമാക്കി. പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമലംഘനം ചോദ്യംചെയ്ത പൊലീസുകാരനെതിരെ കേസെടുത്തതിൽ പ്രതിഷേധമുയർന്നിരുന്നു. തൃശൂർ ട്രാഫിക് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ജോഷിക്കെതിരെ കേസെടുത്തതിലാണ് പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധം ശക്തമായത്. ഇതിനിടെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതോടെ എല്ലാ തെറ്റും പ്രോസിക്യൂട്ടറുടെ ഭാഗത്താണെന്നും വ്യക്തമായി.

ഇതിൽ പൊലീസുകാരന്റെ ജോലിയാണ് തടസ്സപ്പെടുത്തിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന് ശേഷം പബ്ലിക് പ്രോസിക്യൂട്ടർ മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതും നിയമലംഘനമാണ്. അതേസമയം, ഗതാഗത നിയമലംഘനം നടത്തിയിട്ടില്ലെന്നും അനാവശ്യമായി വാഹനം തടഞ്ഞത് ചോദ്യം ചെയ്യുകയാണുണ്ടായതെന്നും അഭിഭാഷകൻ വിശദീക്കുന്നുമുണ്ട്.