- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം ഇഷ്ടപ്രകാരം ലൈംഗികതൊഴിലിൽ ഏർപ്പെടുന്നത് ക്രമിനൽ കുറ്റമല്ല; കോടതി വ്യാഖ്യാനിച്ചത് നിർഭയക്കേസിനെ തുടർന്ന് എഴുതിച്ചേർത്ത ഭാഗം; വാദിക്കെതിരായ വ്യഭിചാരക്കുറ്റത്തിനുള്ള കേസ് തള്ളി
അഹമ്മദാബാദ്: പ്രലോഭിപ്പിച്ചോ ബലം പ്രയോഗിച്ചോ കയ്യേറ്റത്തിലൂടെയോ അല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക തൊഴിലാളികൾ നടത്തുന്ന വേശ്യാവൃത്തിയെ ക്രിമിനൽ കേസായി കാണാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഐ.പി.സി. 370-ാം വകുപ്പ് വ്യാഖ്യാനിച്ചു കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. മുപ്പതുകാരനായ വിനോദ് പട്ടേൽ തനിക്കെതിരെ ഐ.പി.സി. 370 പ്രകാരം ചുമത്തിയ കേസ് തള്ളക്കളയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. ഡൽഹി നിർഭയ കേസിനെ തുടർന്ന് ഈ വകുപ്പിൽ പുതിയ ചട്ടങ്ങൾ എഴുതിച്ചേർത്ത ഭാഗങ്ങളാണ് കോടതി വ്യാഖ്യാനിച്ചത്. ജനുവരിയിൽ സൂറത്തിലെ വേശ്യാലയത്തിൽ തന്റെ ഊഴവും കാത്തിരിക്കുകയായിരുന്നു വിനോദ് പട്ടേൽ. എന്നാൽ സ്ഥലത്തെത്തിയ പൊലീസ് സംഘം വിനോദ് പട്ടേലിനെ കസ്റ്റഡിയിലെടുത്തു. വ്യഭിചാരക്കുറ്റവും ഐ.പി.സി. 370 വകുപ്പ് പ്രകാരവും കേസെടുക്കുകയും ചെയ്തു. തുടർന്ന് കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് വിനോദ് ഹൈക്കോടതിയിൽ ഹർജി നൽകി. തന്നെ ലൈംഗിക തൊഴിലാളിക്കൊപ്പമല്ല അറസ്റ്റ് ചെയ്തതെന്നും ആരുടെയും ഇംഗിതത്തിന് വിരുദ്ധമാ
അഹമ്മദാബാദ്: പ്രലോഭിപ്പിച്ചോ ബലം പ്രയോഗിച്ചോ കയ്യേറ്റത്തിലൂടെയോ അല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക തൊഴിലാളികൾ നടത്തുന്ന വേശ്യാവൃത്തിയെ ക്രിമിനൽ കേസായി കാണാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഐ.പി.സി. 370-ാം വകുപ്പ് വ്യാഖ്യാനിച്ചു കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
മുപ്പതുകാരനായ വിനോദ് പട്ടേൽ തനിക്കെതിരെ ഐ.പി.സി. 370 പ്രകാരം ചുമത്തിയ കേസ് തള്ളക്കളയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. ഡൽഹി നിർഭയ കേസിനെ തുടർന്ന് ഈ വകുപ്പിൽ പുതിയ ചട്ടങ്ങൾ എഴുതിച്ചേർത്ത ഭാഗങ്ങളാണ് കോടതി വ്യാഖ്യാനിച്ചത്.
ജനുവരിയിൽ സൂറത്തിലെ വേശ്യാലയത്തിൽ തന്റെ ഊഴവും കാത്തിരിക്കുകയായിരുന്നു വിനോദ് പട്ടേൽ. എന്നാൽ സ്ഥലത്തെത്തിയ പൊലീസ് സംഘം വിനോദ് പട്ടേലിനെ കസ്റ്റഡിയിലെടുത്തു. വ്യഭിചാരക്കുറ്റവും ഐ.പി.സി. 370 വകുപ്പ് പ്രകാരവും കേസെടുക്കുകയും ചെയ്തു.
തുടർന്ന് കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് വിനോദ് ഹൈക്കോടതിയിൽ ഹർജി നൽകി. തന്നെ ലൈംഗിക തൊഴിലാളിക്കൊപ്പമല്ല അറസ്റ്റ് ചെയ്തതെന്നും ആരുടെയും ഇംഗിതത്തിന് വിരുദ്ധമായി സ്ഥാപനത്തിലെ ഒരു സ്ത്രീയെയും ചൂഷണം ചെയ്തിട്ടില്ലെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.
വാദം കേട്ട കോടതി വിനോദ് പട്ടേലെനെതിരെയുള്ള വ്യഭിചാരക്കുറ്റത്തിനുള്ള കേസ് തള്ളി. തട്ടിപ്പു സംഘത്തിന്റെ ഭാഗമല്ലാത്തതിനാൽ കേസ് നിലനിൽക്കുന്നതല്ലെന്നു കോടതി പറഞ്ഞു. അതേസമയം, ഐ.പി.സി. 370 വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസ് കോടതി തള്ളിയിട്ടില്ല.