- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസിന് നിർണായക പങ്ക്; വൻ തുക കോഴയായി വാങ്ങുന്നത് അറിഞ്ഞിട്ടും നടപടി എടുത്തില്ലെന്ന് സിബിഐ
ന്യൂഡൽഹി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസിന് നിർണായക പങ്കെന്നു സിബിഐ. റിക്രൂട്ട്‌മെന്റ് ഏജൻസിക്കെതിരായ പരാതിയിൽ നടപടി എടുക്കുന്നതിൽ വീഴ്ച വരുത്തി. വൻ തുക കോഴയായി വാങ്ങുന്നതു ശ്രദ്ധയിൽപെട്ടിട്ടും നടപടി എടുത്തില്ലെന്ന് സിബിഐ ചൂണ്ടിക്കാട്ടി. നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പു നടത്
ന്യൂഡൽഹി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസിന് നിർണായക പങ്കെന്നു സിബിഐ. റിക്രൂട്ട്‌മെന്റ് ഏജൻസിക്കെതിരായ പരാതിയിൽ നടപടി എടുക്കുന്നതിൽ വീഴ്ച വരുത്തി. വൻ തുക കോഴയായി വാങ്ങുന്നതു ശ്രദ്ധയിൽപെട്ടിട്ടും നടപടി എടുത്തില്ലെന്ന് സിബിഐ ചൂണ്ടിക്കാട്ടി.
നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പു നടത്തിവന്നിരുന്ന ഏജൻസികൾ വിദേശത്ത് പോകാൻ ആഗ്രഹിച്ച നിരവധി പേരിൽ നിന്ന് കോടിക്കണക്കിനു രൂപയാണ് കൈക്കലാക്കിയിരുന്നത്. ഏജൻസികൾക്കു മേൽ കൂച്ചുവിലങ്ങു വന്നതോടെ ലക്ഷങ്ങൾ മുടക്കി വിദേശത്ത് ജോലി കാത്തിരിക്കുന്ന നിരവധി മലയാളി നഴ്‌സുമാർ കടുത്ത ആശങ്കയിലായി. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളാണ് ഇവരെല്ലാം തട്ടിയെടുത്തത്.
നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ കാര്യത്തിൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രസൻസിനും നിർണായക പങ്കുണ്ടെന്നു കണ്ടെത്തിയതോടെ വൻ തട്ടിപ്പുകൾ ഏറെ നടന്നിട്ടുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇതു സംബന്ധിച്ച രേഖകൾ മാതൃഭൂമി ന്യൂസ് ചാനലാണ് പുറത്തുവിട്ടത്.
അൽസറഫ എന്ന കൊച്ചിയിലെ നഴ്‌സിങ് റിക്രൂട്ടിങ് ഏജൻസിക്ക് മേൽ കേന്ദ്ര ആദായനികുതി വകുപ്പിന്റെ പിടിവീണതോടെ മറ്റ് റിക്രൂട്ടിങ് ഏജൻസികളും റെയ്ഡ് പേടിച്ചു അടച്ചുപൂട്ടി. ഇതോടെ വിദേശത്ത് നഴ്‌സിങ് വിസക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കിയവർ വഴിയാധാരമായി.
കിടപ്പാടം പണയപ്പെടുത്തിയും മറ്റുമാണ് വിദേശത്തെ നഴ്‌സിങ് ജോലിക്ക് വേണ്ടി പലരും ഏജൻസികൾക്ക് പണം കൊടുത്തത്. ലോണെടുത്ത് പഠിച്ചത് മുതലാകണമെങ്കിൽ വിദേശത്ത് പോകേണ്ട അവസ്ഥ അനിവാര്യമായിരുന്നു. ഭീമമായ നികുതിവെട്ടിപ്പ് നടത്തിയതിന് വർഗീസ് ഉതുപ്പിന്റെ അൽസറഫ സ്ഥാപനം പിടിക്കപ്പെട്ടതോടെയാണ് ഏത് നിമിഷവും റെയ്ഡ് പേടിച്ച് കഴിയുകയാണ് കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള റിക്രൂട്ടിങ് ഏജൻസികൾ. കൊച്ചിയിലെയും കോഴിക്കോട്ടെയും ചില ഏജൻസികൾ റെയ്ഡ് ഭയന്ന് ഓഫീസിന് ഷട്ടറിട്ടു. ജോലിക്കായി പണം നൽകിയവരും മറ്റും ഫോണിൽ ബന്ധപ്പെടുമ്പോൾ എടുക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
അംഗീകാരമില്ലാത്ത ഏജൻസികൾക്ക് പണം നൽകി കബളിപ്പിക്കപ്പെട്ട നിരവധി പേരാണുള്ളത്. ഇവരെ തട്ടിപ്പിന് ഇരയാക്കാൻ അധികൃതർ കൂടി കൂട്ടുനിന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.