- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതിരയ്ക്ക് നൽകുന്ന മരുന്നുകൾ നൽകി മസിലുണ്ടാക്കും; കുത്തിവയ്പ്പിലെ അപാകത മൂലം പലരുടേയും ശരീരം പൊട്ടിപ്പഴത്തു; ഒല്ലൂരിലെ ജിമ്മിലെ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; മറുനാടൻ ഇംപാക്ട്
തൃശൂർ: മസിലുകൾ പെരുപ്പിക്കാൻ ജിംനേഷ്യത്തിൽ നൽകുന്നത് കുതിരയ്ക്കു കുത്തിവയ്ക്കുന്നതടക്കമുള്ള അനധിക!ൃത മരുന്നുകൾ. സംസ്ഥാനത്ത് വ്യാപകമാകുന്ന ശരീരപുഷ്ടി മരുന്നുകളുടെ വിൽപ്പന ഒരു യുവ തലമുറയെ തന്നെ പാടെ നശിപ്പിക്കുന്ന തരത്തിലേക്കാണ് നീങ്ങുന്നതെന്ന് ദിവസങ്ങൾക്ക് മുമ്പ് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് തൃശൂരിൽ പൊലീ
തൃശൂർ: മസിലുകൾ പെരുപ്പിക്കാൻ ജിംനേഷ്യത്തിൽ നൽകുന്നത് കുതിരയ്ക്കു കുത്തിവയ്ക്കുന്നതടക്കമുള്ള അനധിക!ൃത മരുന്നുകൾ. സംസ്ഥാനത്ത് വ്യാപകമാകുന്ന ശരീരപുഷ്ടി മരുന്നുകളുടെ വിൽപ്പന ഒരു യുവ തലമുറയെ തന്നെ പാടെ നശിപ്പിക്കുന്ന തരത്തിലേക്കാണ് നീങ്ങുന്നതെന്ന് ദിവസങ്ങൾക്ക് മുമ്പ് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് തൃശൂരിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഒല്ലൂരിലെ ക്രിസ്റ്റഫർ നഗറിലെ ജിംനേഷ്യത്തിൽ നടന്ന പൊലീസ് പരിശോധനയിൽ കുതിരയ്ക്കു കുത്തിവയ്ക്കുന്നതടക്കമുള്ള അനധികൃത മരുന്നുശേഖരം പിടികൂടി. സ്ഥാപന നടത്തിപ്പുകാരനെയും പരിശീലകനെയും കസ്റ്റഡിയിലെടുത്തു. ടീം യൂണിവേഴ്‌സൽ സ്ഥാപനത്തിലാണു റെയ്ഡ് നടന്നത്.
ജില്ല ഡ്രഗ് ഇൻസ്‌പെക്ടർ എംപി. വിനയന്റെ നേതൃത്വത്തിലാണു മരുന്നുകൾ പരിശോധിച്ചത്. ഒല്ലൂരിലെ സ്‌പെഷൽ ബ്രാഞ്ച് പൊലീസിന്റെ റിപ്പോർട്ട് പ്രകാരം സിഐ എ. ഉമേഷ്, എസ്‌ഐ പ്രശാന്ത് ക്ലിന്റ് എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി. ഡോക്ടറുടെ നിർദ്ദേശമില്ലാതെ നടക്കുന്ന ഈ മരുന്നുകളുടെ ഉപയോഗംമൂലം പരിശീലനത്തിനെത്തുന്നവർ പലരും രോഗികളായി തീരുകയായിരുന്നു. ഒട്ടേറെ പേർക്കു വൃക്കരോഗം കണ്ടെത്തി. കുത്തിവയ്പിലെ അപാകതമൂലം പലരുടെയും ശരീരം പൊട്ടി പഴുത്തു. എന്നാൽ അനധികൃത മരുന്നുകളുടെ ഉപയോഗങ്ങൾക്കിടയിലും ഈ ജിംനേഷ്യത്തിലെ താരങ്ങൾ ഒട്ടേറെ മൽസരങ്ങളിൽ വിജയിച്ചിരുന്നു. മറുനാടൻ റിപ്പോർട്ടിനെ തുടർന്ന് പലരും പരാതിയുമായെത്തി. ഈ സാഹചര്യത്തിലായിരുന്നു റെയ്ഡ്.
സംസ്ഥാനത്ത് വ്യാപകമാകുന്ന ശരീരപുഷ്ടി മരുന്നുകളുടെ വിൽപ്പന ഒരു യുവ തലമുറയെ തന്നെ പാടെ നശിപ്പിക്കുന്ന തരത്തിലേക്കാണ് നീങ്ങുന്നതെന്നായിരുന്നു മറുനാടൻ വാർത്ത. നേരത്തെ മരുന്ന കടകളിൽ മാത്രം ലഭിച്ചുക്കൊണ്ടിരുന്ന പൗഡറുകൾ ഇപ്പോൾ സംസ്ഥാനത്ത് കുമിളുകൾ പോലെ ഉയർന്നിട്ടുള്ള ജിംനേഷ്യങ്ങളിലും ലഭ്യമാണ്.ഇവിടെ മസിലുകൾ പെരുപ്പിക്കാനെത്തുന്ന 16 മുതൽ 22 വരെയുള്ള യുവാക്കളെയാണ് പ്രോട്ടീൻ പൗഡറുകൾ തിന്നാൻ പരിശീലകലും ചില ഡോക്ടർമാരും ഉപദേശിക്കുന്നത്. പൗഡറുകൾ കഴിക്കുന്നതോടെ ശരീരത്തിലെ രക്ത കുഴലുകൾക്ക് അമിതമായ വളർച്ചയാണ് ഉണ്ടാകുന്നത്. പ്രോട്ടീൻ പൗഡറുകളിൽ അടങ്ങിയിരിക്കുന്ന സ്റ്റിറോയിഡുകളുടെ അമിത പ്രവർത്തനമാണ് ഇതിനു കാരണം. മാത്രമല്ല ഹൃദയത്തിന്റെ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കും. സ്റ്റിറോയിഡുകൾ പ്രവർത്തിക്കുന്നതോടെ ഹൃദയധമനികൾ വികസിച്ച് രക്തയോട്ടത്തിന്റെ വേഗം കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദയാഘാത്തിനുതന്നെ കാരണമാകും.
കേരളം, ബംഗാൾ, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലാണ് പ്രോട്ടീൻ പൗഡറുകളുടെ അമിതോപയോഗം കണ്ടെത്തിയിട്ടുള്ളത്. നേരത്തെ ഭാരോദ്വഹനക്കാരും കായികതാരങ്ങളും ഉപയോഗിച്ചു കൊണ്ടിരുന്ന സ്റ്റിറോയിഡുകൾ ഇപ്പോൾ വിവിധ രൂപത്തിലാണ് വിപണയിലെത്തുന്നത്. മൂത്രസാമ്പിളുകളിൽ പോലും കണ്ടെത്താൻ കഴിയാത്തവിധം വിദഗ്ധമായി നിർമ്മിക്കുന്ന പൗഡറുകൾ വാങ്ങി കഴിക്കാൻ സാധാരണക്കാരും ഇപ്പോൾ ധാരാളമാണ്. നിർമ്മാതാക്കൾ ആവശ്യപ്പെടുന്ന തരത്തിൽ യുവാക്കളെ പ്രോട്ടീൻ പൗഡർ കഴിച്ച് മസിലു വീർപ്പിച്ച് നടക്കാൻ പ്രരിപ്പിക്കുന്നതിൽ മുൻപന്തിയിൽ ജിംനേഷ്യത്തിലെ പരിശീകർ തന്നെയാണ്. വാർദ്ധക്യത്തെ തുടർന്ന് ഉണ്ടാകുന്ന എല്ലുകളുടെ തേയ്മാനങ്ങൾ പരിഹരിക്കാൻ നൽകുന്ന സ്റ്റിറോയിഡുകളാണ് പ്രോട്ടീൻ പൗഡറുകളിൽ ഇപ്പോൾ ഉപയോഗിച്ചു വരുന്നത്. ഇത് തുടർച്ചയായി കഴിച്ചവരിൽ നടത്തിയ പരിശോധനയിൽ ലിവർ സിറോസിസ്, അർബുദം, ഹൃദ്രോഗം, കടുത്ത പ്രമേഹം എന്നിവ കണ്ടെത്തിയത് പുത്തൻ തലമുറയ്ക്ക് തിരിച്ചടിയാവുകയാണ്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തൃശൂരിൽ റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും വിവിധതരം പ്രോട്ടീൻ പൗഡറുകൾ, കുത്തിവയ്പ് മരുന്നുകൾ, ഗുളികകൾ, സിറിഞ്ചുകൾ തുടങ്ങിയവയാണു കണ്ടെത്തിയത്. പന്തയ മൽസരങ്ങളിൽ പങ്കെടുക്കുന്ന കുതിരകൾക്കു കുത്തിവയ്ക്കുന്ന മരുന്നടക്കം പിടിച്ചെടുത്തവയിൽപ്പെടുന്നു. ജിംനേഷ്യത്തിലെ പരിശീലനത്തിനുള്ള ഫീസിനു പുറമെ ഈ മരുന്നിനും വില ഈടാക്കിയാണു സ്ഥാപനം നടത്തിയിരുന്നത്. നിസ്സാര വിലയ്ക്കു ലഭിക്കുന്ന മരുന്നുകൾക്കു നൂറ് ഇരട്ടിവരെ സ്ഥാപന ഉടമ ഈടാക്കിയിരുന്നു. മിക്ക മരുന്നുകളും ഇന്ത്യയിൽ നിരോധിച്ചവയാണ്. ഇറക്കുമതി ചെയ്ത ഒട്ടേറെ മരുന്നുകളും കണ്ടെത്തി. ഇവയ്ക്കു ലക്ഷക്കണക്കിനു രൂപ വരുമെന്നു കണക്കാക്കുന്നു.
അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. കേരളത്തിലുടനീളം ഇത്തരം റെയ്ഡുകൾ തുടരാനാണ് തീരുമാനമെന്നും ബന്ധപ്പെട്ടവർ മറുനാടൻ മലയാളിയോട് പറഞ്ഞു.