- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടം പ്ലാൻ സംബന്ധിച്ച് വിവരാവകാശം; ഇതൊന്നും ഇവിടെ ലഭ്യമല്ലെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ മറുപടി; അവ്യക്തമായ മറുപടിയിൽ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരവുമായി മനുഷ്യാവകാശ പ്രവർത്തകൻ; വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്നും ഷമീർ നളന്ദ
ഉള്ളിയേരി : ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടം പ്ലാൻ സംബന്ധിച്ച് വിവരാവകാശം നൽകിയ മറുപടി വ്യക്തതയില്ലെന്നാരോപിച്ച് വിവരാവകാശ പ്രവർത്തകൻ ഷമീർ നളന്ദ പഞ്ചായത്ത് ഓഫീസിന് മുൻപിൽ കുത്തിരിയിപ്പ് സമരം നടത്തി.ഇക്കഴിഞ്ഞ ഓഗസ്റ്റ് 6 നായിരുന്നു ഷമീർ നളന്ദ ഇത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് വിവരാവകാശം തേടിയത്. സൈറ്റ് പ്ലാൻ, ബിൽഡിങ് പ്ലാൻ, സർവ്വീസ് പ്ലാൻ, കെട്ടിടങ്ങളുടെ നമ്പർ ഉൾപ്പെടെ ആവശ്യപ്പെട്ടയാരുന്നു വിവരാവകാശം. എല്ലാൻ സെക്രട്ടറി നൽകിയ മറുപടി ഇതൊന്നും ഇവിടെ ലഭ്യമല്ലെന്നാണ്.
നിലവിലെ ചട്ട പ്രകാരം കെട്ടിടം പുതുക്കിയതായാലും പുതിയതായാലും പ്ലാൻ ഉണ്ടാകണം. അസി. എക്‌സിക്യൂട്ടിവ് എഞ്ചിനിയർ പ്ലാൻ സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതുമാണ്. ഫീസ് അടയ്ക്കുന്നതും മുൻകൂർ പ്ലാൻ സമർപ്പിക്കുന്നതും ഒഴിവാക്കിയതൊഴിച്ചാൽ ബാക്കി എല്ലാ നിയമങ്ങളും പാലിക്കേണ്ടതാണ്. പൊതു ജന താൽപര്യപ്രകാരം സേവനം നടത്തുന്ന ഓഫീസ് കെട്ടിടത്തിൽ വാടക ഇനത്തിൽ ഈടാക്കുന്ന മുറികൾക്ക് പ്രത്യക നമ്പറില്ലെന്ന് വ്യക്തം.ഒരൊറ്റ നമ്പറിലാണ് ഈ കെട്ടിടം പണിതതെന്നും ഇദ്ദേഹം ആരോപിച്ചു.എന്നാൽ പഴയ കെട്ടിടം പുതുക്കി പണിതതിനാലാണ് രേഖകൾ ലഭ്യമല്ലെന്ന മറുപടി നൽകിയതെന്ന് പഞ്ചായത്ത് സെക്രട്ടറി ടി.കെ. ഫവാസ് ഷെമീം പറഞ്ഞു.
അതേ സമയം പ്രതിഷേധ സമരം അഡ്വ. കവിതാ മാത്യൂ ഉദ്ഘാടനം ചെയ്തു. വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട കാര്യങ്ങൾ മറുപടിയായി നൽകാത്തത് നിയമത്തിന് നേരെയുള്ള വെല്ലുവിളിയാണ്. കെട്ടിട നിർമ്മാണ ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി നിർമ്മിച്ച നിലവിലെ കെട്ടിടങ്ങളുടെ പ്ലാൻ , നമ്പർ എന്നിവ നൽകാത്തത് അഴിമതി മറച്ച് വെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് കവിത മാത്യൂ ആരോപിച്ചു.
അതേസമയം മറുപടിക്ക് വ്യക്തതയില്ലാത്തതിനാൽ പഞ്ചായത്ത് അസി.ഡയറക്ടർക്ക് അപ്പീൽ നൽകാനും പഞ്ചായത്ത് കെട്ടിട നിർമ്മാണത്തിലെ അപാകത പരിശോധിക്കാൻ ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർക്ക് പരാതി നൽകിയതായും ഷെമീർ നളന്ദ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ