- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുന്നു വില വർദ്ധനക്കെതിരെ വെൽഫെയർ പാർട്ടിയുടെ ജനകീയ വോട്ടെടുപ്പ്
തിരുവനന്തപുരം: 108 ഔഷധങ്ങളുടെ വില നിയന്ത്രണാധികാരം കൈയൊഴിയാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളമുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, താലൂക്ക് ഹോസ്പിറ്റലുകൾ, ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവക്ക് സമീപം 23 മുതൽ 25 വരെ വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ ജനകീയ വോട്ടെടുപ്പ് സംഘടിപ്പി
തിരുവനന്തപുരം: 108 ഔഷധങ്ങളുടെ വില നിയന്ത്രണാധികാരം കൈയൊഴിയാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളമുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, താലൂക്ക് ഹോസ്പിറ്റലുകൾ, ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവക്ക് സമീപം 23 മുതൽ 25 വരെ വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ ജനകീയ വോട്ടെടുപ്പ് സംഘടിപ്പിക്കും.
സ്വദേശ-വിദേശ കുത്തകകൾക്ക് വേണ്ടിയാണ് മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് തൊട്ടുമുമ്പ് ഇന്ത്യയിൽ നിലവിലുള്ള മരുന്ന് വില നിയന്ത്രണ അഥോറിറ്റിയുടെ അധികാരം വെട്ടിക്കുറച്ച് 108 ഇനം മരുന്നുകളുടെ വില നിയന്ത്രണാധികാരം എടുത്തുകളഞ്ഞത്. ഇതുമൂലം ക്യാൻസർ ചികിത്സക്കുൾപ്പെടെ ആവശ്യമായ മരുന്നുകളുടെ വിലയിൽ വൻവർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വികസ്വര രാഷ്ട്രങ്ങളുടെ ഫാർമസി എന്ന പേരിൽ പ്രസിദ്ധമായ ഇന്ത്യൻ മരുന്ന് നിർമ്മാണ രംഗത്തെ വിതരണ ശൃംഖലകളെ തകർക്കാനുള്ള കുത്തകകളുടെ താൽപര്യത്തിനാണ് കേന്ദ്ര സർക്കാർ ഇതുവഴി പിന്തുണ പ്രഖ്യാപിച്ചത്. രാജ്യത്തെ സാധാരണക്കാരായ രോഗികളുടെയും കുടുംബത്തിന്റെയും നട്ടെല്ലൊടിക്കുന്ന ഈ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് ശേഖരിക്കുന്ന പ്രതിഷേധ വോട്ടുകൾ പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കുമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി അറിയിച്ചു