- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര മന്ത്രിയോടുള്ള എസ്‌പിയുടെ പെരുമാറ്റത്തിൽ പ്രതിഷേധം; തക്കലയിലും സെക്രട്ടേറിയറ്റ് പടിക്കലും ബിജെപി പ്രവർത്തകരുടെ മാർച്ചും കുത്തിയിരിപ്പ് സമരവും; തക്കലയിൽ കെഎസ്ആർടിസി വാഹനങ്ങളെ തടഞ്ഞ് പ്രതിഷേധക്കാർ; കേരളത്തിന് പുറത്തേക്കും അകത്തേക്കും കെഎസ്ആർടിസി കടത്തിവിടാതെ പരിവാർ സംഘടനകൾ; യതീഷ് ചന്ദ്രയുടെ കോലം കത്തിച്ചു; ഐപിഎസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായും ജാതി അടിസ്ഥാനത്തിലും അപമാനിക്കാൻ ശ്രമമെന്ന് ഐപിഎസ് അസോസിയേഷൻ; സുപ്രീം കോടതിയെ സമീപിച്ചേക്കും
തിരുവനന്തപുരം; കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോടുള്ള എസ്‌പിയുടെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് തക്കലയിലും സെക്രട്ടേറിയറ്റ് പടിക്കലും ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. സെക്രട്ടേറിയറ്റിൽ ബിജെപി പ്രവർത്തകർ മാർച്ച് നടത്തുകയായിരുന്നു. സെക്രട്ടേറിയറ്റ് പടിക്കൽ എസ്‌പി യതീഷ് ചന്ദ്രയുടെ കോലം പ്രവർത്തകർ കത്തിച്ചു. മാർച്ച് ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. തക്കലയിൽ ബിജെപി ആർഎസ്എസ് അയ്യപ്പ സേവാസംഘം എന്നിവരാണ് സംയുക്തമായി പ്രതിഷേധിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള ബസും, കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്ന ബസും പ്രതിഷേധക്കാർ തടയുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതായി വിവരം. ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുന്നതിലും നേതൃത്വം നൽകിയത് യതീഷ് ചന്ദ്രയായിരുന്നു. നേരത്തെ, പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് ചോദ്യം ചെയ്ത കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും നിലയ്ക്കലിൽ സുരക്ഷാചുമതലയുള്ള എസ്‌പി യതീഷ് ചന്ദ്രയും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. കെഎസ്ആർടിസി
തിരുവനന്തപുരം; കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോടുള്ള എസ്‌പിയുടെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് തക്കലയിലും സെക്രട്ടേറിയറ്റ് പടിക്കലും ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. സെക്രട്ടേറിയറ്റിൽ ബിജെപി പ്രവർത്തകർ മാർച്ച് നടത്തുകയായിരുന്നു. സെക്രട്ടേറിയറ്റ് പടിക്കൽ എസ്‌പി യതീഷ് ചന്ദ്രയുടെ കോലം പ്രവർത്തകർ കത്തിച്ചു. മാർച്ച് ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് ഉദ്ഘാടനം ചെയ്തു.
തക്കലയിൽ ബിജെപി ആർഎസ്എസ് അയ്യപ്പ സേവാസംഘം എന്നിവരാണ് സംയുക്തമായി പ്രതിഷേധിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള ബസും, കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്ന ബസും പ്രതിഷേധക്കാർ തടയുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതായി വിവരം. ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുന്നതിലും നേതൃത്വം നൽകിയത് യതീഷ് ചന്ദ്രയായിരുന്നു.
നേരത്തെ, പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് ചോദ്യം ചെയ്ത കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും നിലയ്ക്കലിൽ സുരക്ഷാചുമതലയുള്ള എസ്‌പി യതീഷ് ചന്ദ്രയും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. കെഎസ്ആർടിസി ബസ് വിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യവാഹനങ്ങൾ കടത്തിവിടുന്നില്ലെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. എന്നാൽ കെഎസ്ആർടിസി ബസ് അവിടെ പാർക്ക് ചെയ്യില്ലെന്നും സ്വകാര്യ വാഹനങ്ങൾ പോയാൽ ട്രാഫിക് ബ്ലോക് ഉണ്ടാകുമെന്നും യതീഷ് ചന്ദ്ര മറുപടി നൽകി.
ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതോടെ സ്വന്തം ഉത്തരവാദിത്തങ്ങൾ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എസ്‌പിയോട് തട്ടിക്കയറി. മന്ത്രി ഉത്തരവിട്ടാൽ ഗതാഗതം അനുവദിക്കാമെന്നായിരുന്നു എസ്‌പിയുടെ മറുപടി. അതിനു തനിക്ക് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി. പിന്നീട് മന്ത്രിയും സംഘവും ബസിൽ പമ്പയിലെത്തി മലകയറുകയായിരുന്നു.
അതേസമയം ശബരിമലയിൽ ജോലി ചെയ്യുന്ന ഐപിഎസ് ഉദ്യോഗസ്ഥർക്ക് നേരെ ഉയരുന്ന ആരോപണങ്ങൾക്കെതിരെ ഐപിഎസ് അസോസിയേഷൻ രംഗത്തെത്തി. നിയമം നടപ്പാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. എന്നാൽ ഉദ്യോഗസ്ഥരെ വ്യക്തിപരമായും ജാതി അടിസ്ഥാനത്തിലും അപമാനിക്കാൻ ശ്രമിക്കുകയാണ്. ഉദ്യോഗസ്ഥർക്കെതിരായ ആക്രമങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാൻ ആലോചിക്കുന്നതായി അസോസിയേഷൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ കത്തിൽ വ്യക്തമാക്കി
ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം. ജുഡിഷ്യറിയിൽ നിന്ന് നിരന്തരം പരാമർശങ്ങൾ ഉണ്ടാകുന്നുണ്ട്. വ്യക്തിപരമായ അധിഷേപങ്ങൾ നേരിട്ട് ജോലി ചെയ്യുന്നത് ദുസ്സഹമായിരിക്കുന്നു. മേൽകോടതിയെ സമീപിക്കാൻ മുഖ്യമന്ത്രി അടിയന്തരമായ ഇടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
പേരക്കുട്ടികളുമായി ശബരിമലയിലെത്തിയപ്പോൾ തടഞ്ഞ എസ്‌പിക്കെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല ലോകായുക്തയ്ക്കും ബാലാവകാശ കമ്മിഷനും വ്യാഴാഴ്ച പരാതി നൽകും. കോടതിയിലും കേസ് നൽകും. നിയമവിദഗ്ധരുമായി ഇക്കാര്യങ്ങൾ ആലോചിക്കുകയാണെന്നും കെ.പി.ശശികല പറഞ്ഞു. ശബരിമലയിലേക്ക് പോയ തന്നെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മിഷന് കെ.പി.ശശികല ചൊവ്വാഴ്ച പരാതി നൽകി.
ശബരിമലയിലേക്ക് പോകരുതെന്ന പൊലീസ് നിർദ്ദേശം അവഗണിച്ചതിനെത്തുടർന്നാണ് കെ.പി.ശശികലയെ മരക്കൂട്ടത്ത് വച്ച് അറസ്റ്റു ചെയ്തത്. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി, പുലർച്ചെ രണ്ടു മണിക്ക് അറസ്റ്റു ചെയ്യുന്നതായി പൊലീസ് ശശികലയെ അറിയിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പിന്റെ ആംബുലൻസിൽ പമ്പയിൽ എത്തിച്ചശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.