- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല ദർശനത്തിനെത്തിയ യുവതികളുടെ വീടുകൾക്ക് നേരെ പ്രതിഷേധം; നാമജപ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ; നാമജപ പ്രതിഷേധം നടക്കുന്നത് മലപ്പുറത്ത് നിന്നെത്തിയ കനകദുർഗ്ഗയുടെ വീടിന് നേരെ; പെരിന്തൽമണ്ണയിലെ വീടിന് കനത്ത പൊലീസ് സുരക്ഷ; ബിന്ദുവിന്റെ വീടിന് നേരെയും പ്രതിഷേധം
മലപ്പുറം: ശബരിമല ദർശനത്തിനായി മല ചവിട്ടുന്ന യുവതികളിലൊരാളായ കനകദുർഗയുടെ വീടിനു മുന്നിൽ പ്രതിഷേധം. മലപ്പുറം സ്വദേശിയായ കനകദുർഗ്ഗയുടെ പെരിന്തൽമണ്ണയിലെ വീടിനു മുന്നിലാണ് ബിജെപി പ്രവർത്തകരുടെ നാമജപ പ്രതിഷേധം തുടരുന്നത്.തലശ്ശേരി സ്‌കൂൾ ഓഫ് സ്റ്റഡീസ് പ്രൊഫസർ ആണ് ബിന്ദു, സപ്ലൈകോ സെയിൽസ് അസിസ്റ്റന്റ് മാനേജർ കനകദുർഗ എന്നിവരാണ് മല ചവിട്ടാൻ തുടങ്ങിയത്. എന്നാൽ സന്നിധാനത്തേക്ക് അടുത്ത യുവതികൾക്കു നേരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചത് മാറ്റിയത്. പൊലീസ് സുരക്ഷ തേടാതെ മുൻകൂട്ടി അറിയിക്കാതെയാണ് ഇരുവരും എത്തിയത്. എന്നാൽ മല ചവിട്ടി ശാസ്താവിനെ കാണാതെ പിന്നോട്ടില്ലെന്നാണ് യുവതികൾ പ്രതിഷേധം ഉയർത്തിയപ്പോൾ വ്യക്തമാക്കിയിരുന്നു. സ്ഥലത്തേക്ക് കൂടുതൽ പൊലീസ് സന്നാഹം എത്തിയിരുന്നു. പുലർച്ചെ മൂന്നരയ്ക്ക് ഇവർ പമ്പയിലെത്തി അവിടെ കുറച്ചുനേരം വിശ്രമിച്ച ശേഷം ഗാർഡ് റൂം വഴ ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. പൊലീസിനെ അറിയിക്കാതെയാണ് 42 ഉം 44 ഉം വയസ്സുള്ള യുവതി
മലപ്പുറം: ശബരിമല ദർശനത്തിനായി മല ചവിട്ടുന്ന യുവതികളിലൊരാളായ കനകദുർഗയുടെ വീടിനു മുന്നിൽ പ്രതിഷേധം. മലപ്പുറം സ്വദേശിയായ കനകദുർഗ്ഗയുടെ പെരിന്തൽമണ്ണയിലെ വീടിനു മുന്നിലാണ് ബിജെപി പ്രവർത്തകരുടെ നാമജപ പ്രതിഷേധം തുടരുന്നത്.തലശ്ശേരി സ്‌കൂൾ ഓഫ് സ്റ്റഡീസ് പ്രൊഫസർ ആണ് ബിന്ദു, സപ്ലൈകോ സെയിൽസ് അസിസ്റ്റന്റ് മാനേജർ കനകദുർഗ എന്നിവരാണ് മല ചവിട്ടാൻ തുടങ്ങിയത്. എന്നാൽ സന്നിധാനത്തേക്ക് അടുത്ത യുവതികൾക്കു നേരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചത് മാറ്റിയത്. പൊലീസ് സുരക്ഷ തേടാതെ മുൻകൂട്ടി അറിയിക്കാതെയാണ് ഇരുവരും എത്തിയത്. എന്നാൽ മല ചവിട്ടി ശാസ്താവിനെ കാണാതെ പിന്നോട്ടില്ലെന്നാണ് യുവതികൾ പ്രതിഷേധം ഉയർത്തിയപ്പോൾ വ്യക്തമാക്കിയിരുന്നു. സ്ഥലത്തേക്ക് കൂടുതൽ പൊലീസ് സന്നാഹം എത്തിയിരുന്നു.
പുലർച്ചെ മൂന്നരയ്ക്ക് ഇവർ പമ്പയിലെത്തി അവിടെ കുറച്ചുനേരം വിശ്രമിച്ച ശേഷം ഗാർഡ് റൂം വഴ ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. പൊലീസിനെ അറിയിക്കാതെയാണ് 42 ഉം 44 ഉം വയസ്സുള്ള യുവതികൾ എത്തിയത്. തുടർന്ന് യുവതികൾ ആയതിനാൽ മലകയറുന്നത് പൊലീസ് സുരക്ഷ നൽകുകയായിരുന്നു.
ഇതിനിടയിൽ പ്രതിഷേധം ശക്തമാവുന്നുവെങ്കിലും പിന്മാറാൻ തയ്യാറല്ല എന്ന നിലപാടിലാണ് ഇരുവരുമുള്ളത്. തങ്ങൾക്ക് സുരക്ഷ നൽകേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. കോടതി വിധി നടപ്പിലാക്കും എന്ന വാക്ക് പിണറായി വിജയൻ പാലിക്കണമെന്നും യുവതികൾ ആവശ്യപ്പെടുന്നത്. സമാധാനപരമായി മല കയറാൻ പൊലീസ് ഇടപെടണം ഭരണകൂടം ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു. ശാസ്താവിനെ ദർശിക്കാൻ സുരക്ഷ അങ്ങോട്ട് ചോദിക്കേണ്ട കാര്യമില്ലെന്നും യുവവതികൾ പറയുന്നു.
ഇവിടെ പ്രതിഷേധം നടക്കുന്നത് പോലും നിയമപരമല്ലെന്നും 144 പ്രഖ്യാപിച്ച സ്ഥലത്ത് പ്രതിഷേധക്കാരെ അനുവദിക്കുന്നത് പോലും ശരിയല്ലെന്നും യുവതികൾ ആരോപിക്കുന്നു. എന്നാൽ ഇതിൽ എടുത്ത് പറയേണ്ടത് സംഘപരിവാർ പ്രസ്ഥാനത്തിന്റെ ആഹ്വാനം അനുസരിച്ച് എത്തിയ മലയാളികളായ ആചാരസംരക്ഷകർ എന്നതിലുപരി ഇതരസംസ്ഥാന ഭക്തരും പ്രതിഷേധ്തതിൽ അണിനിരക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം
പൊലീസ് സുരക്ഷ പോലും ചോദിക്കാതെയാണ് ഇവർ മുന്നോട്ട് പോയത്. അയ്യപ്പ ദർശനത്തിനായെത്തിയ മനിതി സംഘത്തിന് പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടി വന്നതിനു പിന്നാലെ മലകയറാൻ വീണ്ടും സ്ത്രീകൾ എത്തുകയായിരുന്നു. ബിന്ദു, കനക ദുർഗ എന്നീ യുവതികളാണ് ഇപ്പോൾ മല ചവിട്ടുന്നത്. ഇവർ നീലിമല കടന്നു. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് യുവതികൾ. പൊലീസ് സംരക്ഷണത്തിലാണ് ഇവർ മലകയറുന്നത്. എന്നാൽ, യുവതികൾ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇവർ യുവതികൾ ആയതിനാൽ പൊലീസ് സംരക്ഷണം നൽകുകയാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മതിയായ സുരക്ഷ പൊലീസ് ഒരുക്കിയിട്ടുണ്ട്.