- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടപന്തലിലെ പ്രതിഷേധത്തിന് പിന്നാലെ വാവര് നടയിലും നാമജപ പ്രതിഷേധവുമായി ഭക്തർ; വാവര് നടയ്ക്ക് മുന്നിൽ പ്രതിഷേധിച്ചത് ഇരുപതോളം പേർ; ശരണം വിളിക്കരുതെന്ന് പൊലീസ് അറിയിച്ചെന്ന് പ്രതിഷേധക്കാർ; ശരണം വിളിക്കാനും വിരിവയ്ക്കാനും അനുവദിക്കണമെന്നും ആവശ്യം; നിയന്ത്രണ മേഖലകളിൽ ശരണം വിളിയും പ്രതിഷേധവും അനുവദിക്കില്ലെന്ന് പൊലീസ്; വിരിവയ്ക്കാൻ പൊലീസ് സ്ഥലം നൽകിയെങ്കിലും കൂട്ടാക്കാതെ ഭക്തർ; ഒടുവിൽ ശരണം വിളിയോടെ പിരിഞ്ഞു പോക്കും; സന്നിധാനത്ത് വീണ്ടും നാടകീയ രംഗങ്ങൾ
ശബരിമല; കഴിഞ്ഞ ദിവസം അരങ്ങേറിയ നാടകീയ സംഭവങ്ങൾക്കും അറസ്റ്റിനും ശേഷം സന്നിധാനത്ത് വീണ്ടും പ്രതിഷേധം. വാവര് നടയ്ക്ക് മുന്നിൽ നാമജപ പ്രതിഷേധവുമായെത്തിയത് 50ഓളം വരുന്ന ഭക്തർ. രാത്രി പത്തോട് കൂടിയാണ് ഇവർ നാമജപ പ്രതിഷേധം ആരംഭിച്ചത്. 10 മിനിട്ടോളം പ്രതിഷേധം തുടർന്നതോടെ എസ്‌പി പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഇവരെ കൂട്ടിക്കൊണ്ടു പോയി. 144 പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ ഭാഗത്ത് കൂട്ടംകൂടി നിൽക്കാനും പ്രതിഷേധിക്കാനും ശരണം വിളിക്കാനും സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു. വിരി വയ്ക്കാൻ ഉൾപ്പടെയുള്ള സ്ഥലം കാണിച്ച് കൊടുക്കാമെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്ന് പ്രതിഷേധക്കാരെ അന്നദാന മണ്ഡപത്തിനു സമീപത്തേക്ക് മാറ്റിയെങ്കിലും അവിടെ വൃത്തിഹീനമായ സ്ഥലമാണെന്നും ഇവിടെ ശരണം വിളിക്കാൻ ആവില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. വാവര് നടയ്ക്ക് സമീപം ശരണം വിളിച്ചപ്പോൾ ഇവിടെ 144 ആണെന്ന് പൊലീസ് പറഞ്ഞു. പിന്നീട് അവസരം തരാം എന്ന് പറഞ്ഞ് മലിനമായ സ്ഥലത്തുകൊണ്ട് വന്നെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ഇതിന് ശേഷം മാ
ശബരിമല; കഴിഞ്ഞ ദിവസം അരങ്ങേറിയ നാടകീയ സംഭവങ്ങൾക്കും അറസ്റ്റിനും ശേഷം സന്നിധാനത്ത് വീണ്ടും പ്രതിഷേധം. വാവര് നടയ്ക്ക് മുന്നിൽ നാമജപ പ്രതിഷേധവുമായെത്തിയത് 50ഓളം വരുന്ന ഭക്തർ. രാത്രി പത്തോട് കൂടിയാണ് ഇവർ നാമജപ പ്രതിഷേധം ആരംഭിച്ചത്. 10 മിനിട്ടോളം പ്രതിഷേധം തുടർന്നതോടെ എസ്‌പി പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഇവരെ കൂട്ടിക്കൊണ്ടു പോയി.
144 പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ ഭാഗത്ത് കൂട്ടംകൂടി നിൽക്കാനും പ്രതിഷേധിക്കാനും ശരണം വിളിക്കാനും സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു. വിരി വയ്ക്കാൻ ഉൾപ്പടെയുള്ള സ്ഥലം കാണിച്ച് കൊടുക്കാമെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്ന് പ്രതിഷേധക്കാരെ അന്നദാന മണ്ഡപത്തിനു സമീപത്തേക്ക് മാറ്റിയെങ്കിലും അവിടെ വൃത്തിഹീനമായ സ്ഥലമാണെന്നും ഇവിടെ ശരണം വിളിക്കാൻ ആവില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. വാവര് നടയ്ക്ക് സമീപം ശരണം വിളിച്ചപ്പോൾ ഇവിടെ 144 ആണെന്ന് പൊലീസ് പറഞ്ഞു. പിന്നീട് അവസരം തരാം എന്ന് പറഞ്ഞ് മലിനമായ സ്ഥലത്തുകൊണ്ട് വന്നെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
ഇതിന് ശേഷം മാളിക പുറത്തിന് സമീപം പ്രതിഷേധക്കാർ ശരണം വിളിച്ച ശേഷം സംഘം പിരിഞ്ഞ് പോവുകയായിരുന്നു. പ്രതിഷേധം നടത്തിയ സംഘം തങ്ങൾക്ക് നെയ്യഭിഷേകത്തിന് ടിക്കറ്റുണ്ടെന്നും വിരിവെയ്ക്കാനുള്ള സ്ഥലം നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചിട്ടില്ല.സന്നിധാനത്ത് നിന്ന് ശരണം വിളിക്കണമെന്നുള്ള അവകാശം വേണമെന്നാണ് ഇവർ പറയുന്നത്. എന്നാൽ, പ്രത്യേക സുരക്ഷ മേഖലയിൽ പ്രതിഷേധ നാമജപം നടത്താനാകില്ലെന്നും കൂട്ടം കൂടാനും അനുവദിക്കില്ലെന്നും പൊലീസ് അറിയിക്കുകയായിരുന്നു. തങ്ങളെ ശരണം വിളിക്കാൻ അനുവദിക്കണമെന്നും അവർ പൊലീസിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസവും സമാന രീതിയിലായിരുന്നു പ്രതിഷേധം നടന്നത്. ശബരിമല സന്നിധാനത്ത് പ്രതിഷേധവുമായി ഭക്തർ എത്തിയത് പത്തരമണിയോടെയാണ്.വലിയ നടപന്തലിലാണ് വിരിവയ്ക്കുന്നത് സംബന്ധിച്ച് പ്രതിഷേധം നടക്കുന്നത്. മാളികപ്പുറം ക്ഷേത്രത്തിന് സമീപത്ത് നിന്നും കൂട്ടമായി എത്തിയ ഭക്തർ നടപന്തലിൽ കുത്തിയിരിക്കുന്നത്. ഏകദേശം ഇരുന്നൂറോളം ഭക്തരാണ് പൊലീസ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് കുത്തിയിരുന്ന് നാമജപ സമരം നടത്തുന്നത്. സന്നിധാനത്ത് വിരി വെയ്ക്കാൻ അനുവദിക്കണം എന്നായിരുന്നു ഭക്തരുടെ ആവശ്യം. 69 പേരെ അറസ്റ്റ് ചെയ്യുകയും രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ മറ്റന്നാൾ ശബരിമല സന്ദർശിക്കും. ബിജെപി എംപിമാരായ നളീൻ കുമാർ കട്ടീലും വി.മുരളീധരനും നാളെ ശബരിമലയിലെത്തും. രാവിലെ 10 മണിക്ക് ഇവർ നിലയ്ക്കലിലെത്തും. പാർട്ടി സംസ്ഥാന സെക്രട്ടറി ജെ.ആർ.പത്മകുമാറും പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയും എംപിമാരോടൊപ്പമുണ്ടാകും.
പമ്പയും സന്നിധാനവും എംപിമാർ സന്ദർശിക്കും. തുടർന്ന് അയ്യപ്പ ദർശനം നടത്തും. മനുഷ്യാവകാശ കമ്മിഷൻ നാളെ ശബരിമല സന്ദർശിക്കും. തീർത്ഥാടകർക്കു സൗകര്യങ്ങളില്ലെന്ന പരാതിയെത്തുടർന്നാണു തീരുമാനം. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ ഉചിതമായ മാർഗങ്ങൾ വേണമെന്ന് ഹൈക്കോടതി അറിയിച്ചു. ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ മറ്റു മാർഗങ്ങൾ അന്വേഷിക്കേണ്ടിവരും.
ഡിജിപിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ കടുത്ത നടപടികളിലേക്കു പോകേണ്ടിവരും. സന്നിധാനത്തു നടപടികൾക്കു നിർദേശിച്ചത് ആരെന്നറിയണം. ഡിജിപി സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി നിലപാടെടുത്തു. നെയ്യഭിഷേകത്തിന് എത്തുന്ന ഭക്തരെ രാത്രി തിരിച്ചയയ്ക്കരുതെന്നും ഹൈക്കോടതി അറിയിച്ചു. ഇല്ലെന്ന് അഡ്വക്കേറ്റ് ജനറൽ (എജി) അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ ഉറപ്പു നൽകി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്ന സമയനിയന്ത്രണത്തെ കോടതി അനുകൂലിച്ചു.