- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗിക പീഡകകരുടെ ലിസ്റ്റ് പുറത്തുവിട്ട് അമേരിക്കൻ പ്രൊട്ടസ്റ്റന്റ് സഭ; 205 പാതിരിമാരും പാസ്റ്ററന്മാരും വേട്ടക്കാരുടെ ലിസ്റ്റിൽ; നടപടി ആവശ്യപ്പെട്ട് വിശ്വാസികൾ തെരുവിൽ; സഭയിൽ സമ്പൂർണ മാറ്റങ്ങൾ വരുത്താൻ ശ്രമമെന്ന് സഭ
വാഷിങ്ടൺ: സ്ഥിരമായി ലൈംഗിക പീഡനം നടത്തുന്ന പള്ളി പ്രമാണിമാരായ പാതിരി മാരുടേയും പാസ്റ്റന്മാരുടേയും പേരുവിവരങ്ങളടങ്ങിയ ലിസ്റ്റ് പുറത്തുവിട്ട് സതേൺ ബാപ്റ്റിസ്റ്റ് കൺവെൻഷൻ (എസ്. ബി. സി) എന്ന സഭ ലോകത്തെ ഞെട്ടിച്ചു. കേരളത്തിലെ ക്രൈസ്തവ സഭകൾക്കും ഈ മാതൃക പിന്തുടരാം. വ്യാഴാഴ്ചയാണ് പീഡക വീരന്മാരുടെ സമ്പൂർണ ലിസ്റ്റ് പുറത്തുവിട്ടത്. അമേരിക്കയിൽ വലിയ വിവാദത്തിന് വഴിമരുന്നിട്ടിരിക്കയാണ്.
ഒരു സ്വതന്ത്ര ഏജൻസിയാണ് ലൈംഗിക പീഡനങ്ങളെ ക്കുറിച്ച് അന്വേഷണം നടത്തിയത്. വർഷങ്ങളായി സഭാനേതൃത്വം പൂഴ്‌ത്തിവെച്ചിരുന്ന പീഡന കഥകളാണ് ഇപ്പോൾ പുറത്ത് വന്നത്. സഭയിലെ പല പകൽ മാന്യന്മാരുടേ യും മുഖം മൂടി പുറത്തായി. ഇതൊരു തുടക്കം മാത്രം, ഇങ്ങനെയൊന്നു ഇതാദ്യമായാണ്. ലൈംഗിക അധിക്ഷേപത്തിനും പീഡനത്തിനും ഇരയായവരെ സംരക്ഷിക്കുന്നതിനൊപ്പം ഇത്തരം വിഷയങ്ങൾ തടയാനും, സഭയിൽ സമ്പൂർണ മാറ്റങ്ങൾ വരുത്താൻ കഠിന ശ്രമങ്ങൾ നടത്തുമെന്ന് എസ് ബി സി വക്താവ് പറഞ്ഞു.
കഴിഞ്ഞ രണ്ട് ദശാബ്ദത്തിലധികമായി നടന്ന പീഡനങ്ങളുടെ ചരിത്രവും, വിവരങ്ങളുമാണ് 205 പേജുകളടങ്ങിയ റിപ്പോർട്ടിലുള്ളത്. ഗൈഡ് പോസ്റ്റ് എന്ന ഏജൻസിയാണ് അന്വേഷണം നടത്തിയത്. ഇരകളുടേയും വേട്ടക്കാരുടേയും , വിവരങ്ങൾ മൂടിവെച്ചവരേയും കുറിച്ചുള്ള വിശദ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പൊലീസിൽ റിപ്പോർട്ട് ചെയ്യാത്ത പല വിവരങ്ങളും ഇപ്പോൾ പുറത്ത് വന്ന അന്വേഷണ റിപ്പോർട്ടിലുണ്ട്.
ഈ റിപ്പോർട്ട് സഭയുടെ ശുദ്ധീകരണത്തിനും നവീകരണത്തിനും ഇടയാക്കുമെന്ന് സഭയുടെ ഉന്നതാധികാര സമിതി ചെയർമാൻ റൊളാണ്ട് സ്ലെയിസ് പറഞ്ഞു. ഇരകൾക്കൊപ്പമാണ് തങ്ങളുടെ പ്രാർത്ഥനയും സ്‌നേഹവും - അവർക്ക് തീരാ വേദന സംഭവിച്ചതിൽ മാപ്പ് ചോദിക്കുന്നുവെന്ന് സഭയുടെ ഇടക്കാല കമ്മറ്റിയുടെ പ്രസിഡന്റ് മക് ലോറിൻ സ് പറഞ്ഞു. ഈ സംഭവങ്ങൾ സഭയുടെ നവീകരണത്തിന് ഇടയാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് സഭകളിലൊന്നാണ് സതേൺ ബാപ്റ്റിസ്റ്റ് കൺവെൻഷൻ. 14 മില്യൺ വിശ്വാസികളും 50 സ്റ്റേറ്റുകളിലായി 47000 പള്ളികളുമുള്ള വലിയ സഭാ വിഭാഗമാണ് എസ് ബി.സി. കഴിഞ്ഞ ഞായറാഴ്ചയാണ് സഭയുടെ വെബ്‌സൈറ്റിൽ അന്വേഷണ റിപ്പോർട്ട് അപ് ലോഡ് ചെയ്തത്. ഈ ലിസ്റ്റിൽ പരാമർശിക്കുന്ന വൈദിക കരിൽ നല്ലൊരു പങ്കും സ്ഥിരമായി ബാലപീഡനവും സ്ത്രീ പീഡനങ്ങളും നടത്തുന്ന ഇടയന്മാരാണ്.
ബഹു ഭൂരിപക്ഷം പേർക്കുമെതിരെ പലവട്ടം പരാതികളും കേസുകളും വന്നവരാണ്. ജയിൽ ശിക്ഷ അനുഭവിച്ചവരുമുണ്ട്. ലിസ്റ്റുകൾ പുറത്തുവന്നത് സഭാ നേതൃത്വത്തിന് വലിയ തിരിച്ചടിയായിരിക്കയാണ്. സഭയുടെ വാർഷിക സമ്മേളനം അടുത്ത മാസം ആദ്യം നടക്കാനിരിയാണ്. പുതിയ സംഭവ വികാസങ്ങൾ വാർഷിക സമ്മേളനത്തെ ഇളക്കിമറിക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്.