- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ ജലപാതാ സർവ്വേക്ക് എതിരെ പ്രതിഷധം കടുക്കുന്നു; ചേലോറയിൽ മാർച്ച് നടത്തിയവർക്ക് നേരേ പൊലീസ് ബലപ്രയോഗം; മർദ്ദിച്ചെന്ന് സമരക്കാരും ഇല്ലെന്ന് പൊലീസും; പരിസ്ഥിതി ആഘാത റിപ്പോർട്ട് പഠിച്ച ശേഷം മാത്രമേ പദ്ധതി തുടങ്ങുക ഉള്ളുവെന്ന് സർക്കാരും
കണ്ണുർ: കണ്ണൂരിൽ ജലപാതാ സർവ്വേയ്‌ക്കെതിരെയുള്ള സമരത്തിന്റെ രൂപഭാവങ്ങൾ മാറുന്നു. നിർദിഷ്ട ജലപാതക്ക് വേണ്ടിയുള്ള സർവേക്കെതിരെ തിങ്കളാഴ്‌ച്ചയും പ്രതിഷേധമുണ്ടായി. ചേലോറ നോർത്ത് എൽ.പി സ്‌കൂൾ പരിസരത്ത് നിന്നാണ് പ്രതിഷേധ മാർച്ച് തുടങ്ങിയത്.
സർവ്വേ നടക്കുന്ന ചേലോറ ഹയർ സെക്കന്ററി സ്‌കൂളിന്റെ പിൻഭാഗത്ത് വച്ച് സമരക്കാരെ പൊലീസ് തടഞ്ഞപ്പോൾ നേരിയ വാക്കേറ്റവും ബലപ്രയോഗവും നടന്നു. സമരസമിതി പ്രവർത്തകരായ കട്ടേരി നാരായണൻ, കെ.പി.നാരായണൻ, പാർത്ഥൻ ചങ്ങാട്ട്, പ്രേമ, സജിമ, പ്രിയ, ശ്രിബ തുടങ്ങിയവരെ ആദ്യഘട്ടത്തിൽ തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരത്തിൽ പങ്കെടുത്ത നജിൻ, പ്രശാന്ത്, സുജിത്ത് എന്നിവരെ പൊലീസ് മർദ്ദിച്ചതായി നജിനിന്റെ സഹോദരി റിജില പറഞ്ഞു. സമാധാനപരമായി സമരത്തിൽ പങ്കെടുത്ത തങ്ങളെ ഒരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് മർദ്ദിച്ചെതെന്നും ഇവർ ആരോപിച്ചു.
എന്നാൽ ആരെയും മർദ്ദിച്ചിട്ടില്ലെന്നും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുക മാത്രമെ ചെയ്തിട്ടുള്ളുവെന്നും എടക്കാട് സിഐ.അനിൽകുമാർ വ്യക്തമാക്കി. ഇത് ട്രോൾ സർവെ മാത്രമാണെന്നും അതിർത്തി നിർണ്ണയം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും ഓഗസ്റ്റ് 19 ന് ഇത് സംബന്ധിച്ച വിജ്ഞാപനം കേരള സർക്കാൻ ഗസറ്റിൽ വന്നതായും സർവേക്ക് നേതൃത്വം നൽകുന്ന ജി.സുഗുതൻ പറഞ്ഞു.
അതേസമയം ഒരു അറിയിപ്പും കിട്ടിയില്ലെന്നും ഈസ്ഥലത്ത് ഇപ്പോഴും കെട്ടിട പെർമ്മിറ്റുകൾ കൊടുക്കുന്നുണ്ടെന്ന് നാട്ടുകാരും പറയുന്നു. സമരം ശക്തമാക്കുമെന്നു സമരസമിതി നേതാക്കൾ കടുപ്പിക്കുകയാണ്. ഇന്ന് സത്രീകളടക്കം നൂറിൽ പരം പ്രവർത്തകരാണ് സമരത്തിന് അണിനിരന്നത്. ,പ്രവർത്തകരെ അറസ്റ്റ് ചെയ്തു മാറ്റി സർവെ നടത്തി.
ജി.സുഗുതൻ, രാജിവൻ, മിസ്താസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സർവേ നടക്കുന്നത്. എടക്കാട്, സിഐ, അനിൽകുമാർ, കണ്ണുർസിറ്റി എസ് ഐ.സുമേഷ്, ചക്കരക്കൽ എസ് ഐ മാരായ എം ഗംഗാദരൻ, ബിനിഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സേന സർവേ നടത്തുന്നതിന് സംരക്ഷണം ഒരുക്കുന്നുണ്ട. സർവ്വേ നടത്തിയതിനു ശേഷം പരിസ്ഥിതി ആഘാത റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനു ശേഷം മാത്രമേ ജലപാതാ പദ്ധതിയുടെ പ്രാരംഭ നടപടികൾ തുടങ്ങുകയുള്ളുവെന്നാണ് സർക്കാർ അധികൃതരുടെ വിശദീകരണം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്