- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘപരിവാർ ഭീഷണി ഭയന്ന് വാഗൺ ട്രാജഡി ചരിത്രചിത്രങ്ങൾ തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് നീക്കിയ സംഭവം: ശക്തമായ പ്രതിഷേധവുമായി വിവിധ സംഘടനകൾ; സംഘ്പരിവാർ അജണ്ട ഭരണകൂടം നടപ്പാക്കിയാൽ ശക്തമായ സമരമെന്ന് മുന്നറിയിപ്പ്; പ്രതിഷേധ മാർച്ചിനിടെ യൂത്ത് കോൺഗ്രസും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ
മലപ്പുറം: തിരൂർ റെയിൽവേയിലെ ചരിത്ര ചിത്രങ്ങൾ നീക്കം ചെയ്ത സംഭവത്തിൽ പ്രതിഷേധ പരമ്പരക്ക് സാക്ഷ്യം വഹിച്ച് തിരൂർ റയിൽവേ സ്റ്റേഷൻ.സ്വാതന്ത്ര്യ സമരത്തിന്റെ ഏടുകളിലൊന്നായ വാഗൺട്രാജഡിയുടെ ചിത്രങ്ങൾ സംഘ്പരിവാർ എതിർപ്പിനെ തുടർന്ന് റെയിൽവേ ചുമരിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിലാണ് ജനരോഷമിരമ്പിയത്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാധ്യമങ്ങളിലൂടെ വാർത്ത പുറംലോകമറിഞ്ഞതോടെ ജനങ്ങൾ പ്രതിഷേധവുമായി ഇന്ന് രാവിലെ മുതൽ റെയിൽവേ സ്റ്റേഷനിലെത്തി. സംഘ്പരിവാർ അജണ്ടകൾ നടപ്പാക്കാൻ അനുവദിക്കില്ലെന്നും ചരിത്രസ്മാരകങ്ങൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉടൻ സ്ഥാപിക്കണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. ഹിന്ദുവും മുസൽമാനുമടങ്ങുന്ന ബ്രിട്ടീഷ് വിരുദ്ധ പോരാളികളെ വാഗണിലടച്ച് കൊല്ലാകൊല നടത്തിയ ചരിത്രത്തിലെ കുറത്ത അധ്യായമായ വാഗൺഡ്രാജഡി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് ഓരോ സംഘടനകളും ഓർമിപ്പിച്ചു. ചരിത്രത്തെ വളച്ചൊടിച്ച് സംഘ്പരിവാർ അജണ്ട ഭരണകൂടം നടപ്പാക്കിയാൽ ശക്തമായ സമരങ്ങൾക്ക്
മലപ്പുറം: തിരൂർ റെയിൽവേയിലെ ചരിത്ര ചിത്രങ്ങൾ നീക്കം ചെയ്ത സംഭവത്തിൽ പ്രതിഷേധ പരമ്പരക്ക് സാക്ഷ്യം വഹിച്ച് തിരൂർ റയിൽവേ സ്റ്റേഷൻ.സ്വാതന്ത്ര്യ സമരത്തിന്റെ ഏടുകളിലൊന്നായ വാഗൺട്രാജഡിയുടെ ചിത്രങ്ങൾ സംഘ്പരിവാർ എതിർപ്പിനെ തുടർന്ന് റെയിൽവേ ചുമരിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിലാണ് ജനരോഷമിരമ്പിയത്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
മാധ്യമങ്ങളിലൂടെ വാർത്ത പുറംലോകമറിഞ്ഞതോടെ ജനങ്ങൾ പ്രതിഷേധവുമായി ഇന്ന് രാവിലെ മുതൽ റെയിൽവേ സ്റ്റേഷനിലെത്തി. സംഘ്പരിവാർ അജണ്ടകൾ നടപ്പാക്കാൻ അനുവദിക്കില്ലെന്നും ചരിത്രസ്മാരകങ്ങൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉടൻ സ്ഥാപിക്കണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. ഹിന്ദുവും മുസൽമാനുമടങ്ങുന്ന ബ്രിട്ടീഷ് വിരുദ്ധ പോരാളികളെ വാഗണിലടച്ച് കൊല്ലാകൊല നടത്തിയ ചരിത്രത്തിലെ കുറത്ത അധ്യായമായ വാഗൺഡ്രാജഡി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് ഓരോ സംഘടനകളും ഓർമിപ്പിച്ചു. ചരിത്രത്തെ വളച്ചൊടിച്ച് സംഘ്പരിവാർ അജണ്ട ഭരണകൂടം നടപ്പാക്കിയാൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് സംഘനാ പ്രതിനിധികൾ പറഞ്ഞു.
രാവിലെ ആരംഭിച്ച വിവിധ സംഘടനകളുടെ പ്രതിഷേധ മാർച്ച് വൈകിട്ട് 6മണി വരെ നീണ്ടു. യൂത്ത് കോൺഗ്രസ് പൊന്നാനി പാർലമെന്റ് മണ്ഡലം കമ്മിറ്റി നടത്തിയ റെയിൽവേ മാർച്ചിൽ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. മാർച്ചിന് പ്രസിഡന്റ് യാസർ പൊട്ടച്ചോല, മെഹർഷ കളരിക്കൽ, ശബീർ നെല്ലിയാലിൽ, പിടി ഷഫീഖ്, യാസർ പയ്യോളി, സിവി വിമൽ കുമാർ, കെ.ടി മുസ്തഫ പ്രസംഗിച്ചു. പുരോഗമന കലാസാഹിത്യസംഘം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായമൂടിക്കെട്ടി നടത്തിയ പ്രതിഷേധ മാർച്ച് സിപിഐഎം തിരൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ.പി ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ രാമകൃഷ്ണൻ, ഡോ.ടികെ ശ്രീധരൻ, വിപി ഉണ്ണിക്കൃഷ്ണൻ, എം ആസാദ് തുടങ്ങിയവർ പ്രസംഗിച്ചു. മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് യൂത്ത് ലീഗ് തിരൂർ നിയോജക മണ്ഡലം പ്രസിഡന്റ് പി വി സമദ് ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് തിരൂർ മേഖലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമം സ്വലാഹുദ്ധീൻ ഫൈസി വെന്നിയൂർ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ മാർച്ച് തിരൂർ മണ്ഡലം പ്രസിഡന്റ് അലവി എന്ന നസീം കണ്ണംകുളം ഉദ്ഘാടനം ചെയ്തു.
മൂന്ന് ദിവസമെടുത്ത് വരച്ച ചരിത്ര ചിത്രങ്ങൾ കഴിഞ്ഞ ഞായറാഴ്ചയോടെയാണ് പൂർത്തിയായത്. വാഗൺട്രാജഡിക്കു പുറമെ തുഞ്ചത്തെഴുത്തഛന്റെ ചിത്രവും ആലേഖനം ചെയ്തിരുന്നു. എന്നാൽ ഏതാനും സംഘ്പരിവാർ പ്രവർത്തകർ റെയിൽവേയിലെത്തി സംഘർഷാവസ്ഥ സൃഷ്ടിക്കുകയും അടുത്ത ദിവസം കേന്ദ്ര റെയിൽവേ ബോർഡ് ചിത്രം മായിച്ചു കളയാൻ ഉത്തരവിറക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബുധനാഴ്ചയും പ്രതിഷേധം തുടരും.