- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വൃക്കയിലെ കല്ലു മാറ്റാൻ 29-കാരനെത്തിയത് സ്വയം ബൈക്കോടിച്ച്; ഓപ്പറേഷന് നടന്നു പോയ രോഗി തിരിച്ചു വന്നത് കാലുകൾ തളർന്നും ശബ്ദം നഷ്ടപ്പെട്ടും; യൂറോളജിസ്റ്റിന്റെ പിഴവിൽ തിരുവനന്തപുരം കോടതി നഷ്ടപരിഹാരത്തിന് ഉത്തരവിട്ടെങ്കിലും നൽകിയില്ല; ഡോ ഗോപകുമാറിന്റെ അപ്പീൽ തള്ളി മേൽക്കോടതിയും; പി ആർ എസ് ആശുപത്രിയിൽ നിന്ന് കാട്ടാക്കടക്കാരന് ഹൈക്കോടതി നീതി നൽകുമ്പോൾ
കൊച്ചി: മെഡിക്കൽ അശ്രദ്ധയാൽ രോഗിക്ക് ഗുരുതര പ്രശ്നങ്ങൾ നേരിടേണ്ടി വന്നാൽ 'റെസ് ഇപ്സ ലോക്വിറ്റർ' എന്ന തത്വം ബാധകമാകുമെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. അവഗണന കണക്കാക്കുന്നതിന് കേസുകളിൽ പ്രയോഗിക്കുന്ന അനുമാനത്തിന്റെ ഒരു നിയമ വാക്കാണ് 'റെസ് ഇപ്സ ലോക്വിറ്റർ'. ഒരു പ്രതിക്ക് എങ്ങനെ പെരുമാറി എന്നതിന് നേരിട്ടുള്ള തെളിവുകളുടെ അഭാവത്തിൽ ഒരു അപകടത്തിന്റെയോ പരിക്കിന്റെയോ സ്വഭാവത്തിൽ അശ്രദ്ധ നിർണ്ണയിക്കാൻ കഴിയും. ഇത് സൂചിപ്പിക്കുന്ന നിയമ പരമായ വാക്കാണ് ഇത്
വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യുന്നതിന് തിരുവനന്തപുരം പിആർഎസ് ഹോസ്പിറ്റലിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ 29 വയസുകാരന്റെ കാലുകൾക്ക് തളർച്ചയുണ്ടാവുകയും ശബ്ദം നഷ്ടപ്പെടുകയും ചെയ്ത കേസിൽ ആശുപത്രിയും ചികിത്സിച്ച ഡോക്ടറായ എൻ ഗോപ കുമാറും നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ആശുപത്രിക്കും ഡോക്ടർക്കുമെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രോഗി സമർപ്പിച്ച ഹർജിയിൽ മെഡിക്കൽ അശ്രദ്ധയാണ് അവസ്ഥയ്ക്ക് കാരണമെന്ന് കണ്ടെത്തിയ തിരുവനന്തപുരം സബ് കോടതി പലിശ സഹിതം വാദിക്ക് 20,40,000 രൂപ നഷ്ടപരിഹാരം നൽകാൻ നേരത്തെ വിധിച്ചിരുന്നു.
ഉത്തരവിനെ ചോദ്യം ചെയ്ത് ആശുപത്രിയും ഡോക്ടറും നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെ, ജസ്റ്റിസുമാരായ എസ് വി ഭട്ടി, ബെച്ചു കുര്യൻ തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് സുപ്രധാന നിരീക്ഷണം. കാട്ടാക്കട സ്വദേശിയായ യുവാവിനാണ് ചികിൽസാ പിഴവ് നേരിട്ടത്. ആശുപത്രിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയാണ് വിധി. എന്നാൽ മുഖ്യധാരാ പത്രങ്ങൾ ആരും ഈ കേസിലെ വിധിയെ കുറിച്ച് ഒരു വരി പോലും വാർത്ത നൽകിയില്ല. 2018 ഡിസംബർ 18നായിരുന്നു ഈ സുപ്രധാന വിധി ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്.
വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ നടത്തുന്നതിന് ആശുപത്രിയിലേക്ക് ബൈക്ക് ഓടിച്ച് എത്തിയ ആരോഗ്യവാനായ വ്യക്തിക്കാണ് ചികിൽസയ്ക്ക് ശേഷം ഗുരുതമായ അവസ്ഥയുണ്ടായത്. ഓപ്പറേഷൻ തിയേറ്ററിലേക്ക് നടന്നുപോയ ആൾ ശസ്ത്രക്രീയയ്ക്ക് ശേഷം തളർന്ന് തിരിച്ചെത്തിയതിന്റെ ഉത്തരവാദിത്വം ചികിത്സിച്ചവർക്കാണെന് കോടതി നിരീക്ഷിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ മാക്സിം റെസ് ഇപ്സ ലോക്വിറ്റർ പരിഗണിക്കപ്പെടുമെന്നും കോടതി വ്യക്തമാക്കി.
'മെഡിക്കൽ അശ്രദ്ധയുടെ കാര്യത്തിൽ, രോഗിക്ക് സാധാരണഗതിയിൽ സാധ്യതയില്ലാത്ത ഒരു സങ്കീർണത നേരിട്ടതിൽ റെസ് ഇപ്സ ലോക്വിറ്ററിന്റെ തത്വം ബാധകമാണ്. അത്തരമൊരു സാഹചര്യത്തിൽ, സങ്കീർണത ഉണ്ടായതായി തെളിയിക്കാൻ വാദി ആവശ്യമില്ല. സ്വയം തെളിയിക്കുകയാണ്. സമാനമായ മറ്റൊരു കേസിൽ സുപ്രീംകോടതിയുടെ വിധികൂടി പരിഗണിച്ചാണ് നിരീക്ഷണം.
ശസ്ത്രക്രിയ ആരംഭിച്ച് 30 മിനിറ്റിനുള്ളിൽ ഓപ്പറേഷൻ നിർത്തിവച്ചതായും സ്വയം ശ്വസിക്കാനാകാതെ വന്നതോടെ ഓക്സിജൻ സിലണ്ടറിന്റെ സഹായത്തോടെ തിയറ്ററിൽ നിന്ന് രോഗിയെ തിരിച്ചയച്ചതായും കോടതി വിലയിരുത്തി. മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷം പരസഹായത്തോടെ മാത്രമാണ് അദ്ദേഹത്തിന് ആശുപത്രിയിൽ നിന്ന് പുറത്തുപോകാൻ കഴിഞ്ഞതെന്നും കോടതി ചൂണ്ടിക്കാട്ടി. ജീവിതകാലത്തുടനീളം പരസഹായം തേടേണ്ട അവസ്ഥയിലേക്ക് എത്തിച്ചേർന്നുവെന്നും മെഡിക്കൽ പദങ്ങളിൽ പോസ്റ്റ്രിയോ പാരെസിസ് എന്നും പരാമർശിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. അശ്രദ്ധ സ്ഥാപിക്കാൻ വാദി വസ്തുതാപരമായി വാദിച്ചിട്ടില്ലെന്ന വാദവും ഹൈക്കോടതി തള്ളി. ശസ്ത്രക്രിയയ്ക്കിടെ ജനറൽ അനസ്തേഷ്യ നൽകിയ രോഗിക്ക് ശസ്ത്രക്രിയാ സമയത്ത് എന്താണ് സംഭവിച്ചതെന്ന് അറിയാൻ കഴിയുമോ എന്ന് കോടതി ചോദിച്ചു.
'ഒരു രോഗിയെന്ന നിലയിൽ, ഒരാൾ ഓപ്പറേഷൻ ടേബിളിൽ കിടക്കുമ്പോൾ, അതും ജനറൽ അനസ്തേഷ്യയിൽ, രോഗിക്ക് ചുറ്റുമുള്ള സംഭവങ്ങൾ മനസിലാക്കാൻ കഴിയില്ല. രോഗി പൊതു അനസ്തേഷ്യയിൽ ആയിരിക്കുമ്പോൾ, നടപ്പിലാക്കുന്ന പ്രക്രിയകളെക്കുറിച്ച് രോഗിക്ക് അറിയില്ല. രോഗിക്കുമേൽ ചെയ്ത പ്രവൃത്തിയുടെ സ്വഭാവം വ്യക്തമാക്കാൻ കഴിയില്ല, അത് അശ്രദ്ധമായി ചിത്രീകരിക്കാം. ചികിത്സയുടെ കാര്യത്തിൽ അദ്ദേഹം ആശ്രയിച്ചിരുന്ന പ്രൊഫഷണലിന്റെ നടപടിക്രമങ്ങളുടെയും അവഗണനയുടേയും ആകെത്തുകയാണ് ചികിത്സയ്ക്ക് വിധേയനായ വ്യക്തി നേരിടേണ്ടി വരുന്നത്. നടപടിക്രമത്തിനിടെ എന്താണ് സംഭവിച്ചതെന്ന് നേരിട്ട് അറിവുള്ള നിരവധി സാക്ഷികളെ അപ്പീൽ നൽകിയവർ പരിശോധിച്ചിട്ടില്ലെന്നും കോടതി വിലയിരുത്തി
വാദിക്ക് സംഭവിച്ച പരിക്കിന്റെ കാരണം തെളിയിക്കുന്നതിൽ പ്രതികൾ പരാജയപ്പെട്ടു. പരിക്കേറ്റപ്പോൾ ആശുപത്രിയുടെ കാർഡിയോളജിസ്റ്റും മറ്റ് രണ്ട് ഡോക്ടർമാരും വാദിയെ കണ്ടുവെന്ന് അദ്ദേഹം വിശദീകരിച്ചുവെങ്കിലും, അവരാരും സാക്ഷികളായി പരിശോധിക്കുകയോ സാക്ഷികളായി ഉദ്ധരിക്കപ്പെടുകയോ ചെയ്തിട്ടില്ല. ഓപ്പറേഷൻ തിയേറ്ററിലുടനീളം ഉണ്ടായിരുന്ന അനസ്തെറ്റിസ്റ്റ് പോലും പരിശോധന നടത്തിയിട്ടില്ല. ഇവരെല്ലാം നേരിട്ട് പരിശോധിക്കപ്പെട്ടിട്ടില്ല. തലച്ചോറിലേക്ക് ഓക്സിജൻ ലഭിക്കാത്തതിന്റെ അവ്യക്തവും പരോക്ഷവുമായ പരാമർശം പോലും തെളിവാണ്. പ്രതികൾ, അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിലും പരിക്കിന്റെ കാരണം വിശദീകരിക്കുന്നതിലും ദയനീയമായി പരാജയപ്പെട്ടെന്നും ''അപ്പീൽ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ