തിരുവനന്തപുരം: നവംബർ 30, ഡിസംബർ 3 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷകൾ മാറ്റിവെച്ചതായി പിഎസ് സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു. ഉദ്യോ​ഗസ്ഥർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ആയതിനാലാണ് പരീക്ഷകൾ മാറ്റിവെച്ചത്.