- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടറിയേറ്റിന് മുമ്പിൽ മീൻ വിൽപ്പന നടത്തി ഉദ്യോഗാർത്ഥികൾ; 26ാം ദിവസവും സമരച്ചൂടിൽ സെക്രട്ടറിയേറ്റ് പരിസരം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പിൽ ഉദ്യോഗാർത്ഥികൾ നടത്തിവരുന്ന സമരം 26ാം ദിവസത്തിലേക്ക് കടക്കവെ മീൻ വിൽപ്പന നടത്തി പ്രതിഷേധം. സമരത്തിൽ സർക്കാർ ഇടപെടാൻ വിമുഖത കാണിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഉദ്യോഗാർത്ഥികൾ വ്യത്യസ്തമായ സമര പരിപാടികളുമായി രംഗത്തെത്തിയത്. തങ്ങളുടെ ആവശ്യങ്ങളിൽ തീരുമാനമാകും വരെ സമരം തുടരനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.
അതേസമയം പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് പിന്തുണ നൽകി ശോഭാ സുരേന്ദ്രൻ നടത്തിയ 48 മണിക്കൂർ ഉപവാസം അവസാനിച്ചു. കോൺഗ്രസ് എംഎൽഎമാരായ ശബരീനാഥനും ഷാഫി പറമ്പിലും ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്.
അതേസമയം ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തേണ്ട ആവശ്യമില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് പറഞ്ഞത്. കഴിഞ്ഞ ദിവസം കെ.എസ്.യു പ്രവർത്തകർ സെക്രട്ടറിയേറ്റിലക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. നിരവധിപേർക്കാണ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റത്. കെ.എസ്.യു പ്രവർത്തകർ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് വന്നതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.