- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാജു ജോർജ്ജിനെ സെക്രട്ടറിയായി നിയമിക്കുന്നതിൽ പിഎസ്സിയിൽ ചേരിതിരിവ് ശക്തം; നിയമപരമായ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന് ആരോപണം; അനർഹരായ ധാരാളം പേർ അനധികൃതമായി നിയമനം നേടിയെന്നു സംശയം
തിരുവനന്തപുരം: പി .എസ്്.സി. സെക്രട്ടറിയായി സാജു ജോർജ്ജിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പി. എസ്്. സി.യിൽ ശക്തമായ ചേരിതിരിവ്. നിലവിൽ സീനിയർ അഡീഷണൽ സെക്രട്ടറിയാണ് സാജു ജോർജ്്. 2014 സെപ്റ്റ്ംബർ 22 നു നടന്ന പി. എസ്. സി യോഗമാണ് സാജുജോർജിനെ സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലുള്ള ശുപാർശ സർക്കാരിന് നൽകുകയും മന്ത്
തിരുവനന്തപുരം: പി .എസ്്.സി. സെക്രട്ടറിയായി സാജു ജോർജ്ജിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പി. എസ്്. സി.യിൽ ശക്തമായ ചേരിതിരിവ്. നിലവിൽ സീനിയർ അഡീഷണൽ സെക്രട്ടറിയാണ് സാജു ജോർജ്്. 2014 സെപ്റ്റ്ംബർ 22 നു നടന്ന പി. എസ്. സി യോഗമാണ് സാജുജോർജിനെ സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലുള്ള ശുപാർശ സർക്കാരിന് നൽകുകയും മന്ത്രിസഭ അത് അംഗീകരിച്ച് ഗവർണർക്ക് സമർപ്പിക്കുകയും ചെയ്തു. ഈ സന്ദർഭത്തിലാണ് ഇദ്ദേഹത്തിന്റെ ജാതിസംബന്ധമായ പരാതി ഉയർത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഗവർണർ ഫയൽ മടക്കി അയച്ചിരിക്കുകയാണ്.
1996 - ലെ പി. എസ്് .സി സ്‌പെഷൽ റിക്രൂട്ട്‌മെന്റ് വിജ്ഞാപനപ്രകാരം സെക്ഷൻ ഓഫീസറായി നേരിട്ടു നിയമനം ലഭിച്ചയാളാണ് സാജു ജോർജ്്. അദ്ദേഹത്തിന്റെ എസ്്.എസ്്.എൽ.സി സർട്ടിഫിക്കറ്റിൽ സി. എസ്. ഐ ക്രിസ്റ്റ്യൻ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി പട്ടികവർഗത്തിന്റെ ആനുകൂല്യം നേടിയാണ് നിയമനം നേടിയത്. ഇതിനായി ജാതിസർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത് തിരുവനന്തപുരം തഹസീൽദാരാണ്. എന്നാൽ തൊടുപുഴ സ്വദേശിയായ സാജു ജോർജിന് ഇപ്രകാരമുള്ള സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം തിരുവനന്തപുരം തഹസീൽദാർക്കില്ല. നിയമനസമയത്തുതന്നെ ഇക്കാര്യത്തിൽ അധികൃതർ വ്യക്തത നടത്തിയിട്ടില്ലയെന്നർത്ഥം.
ഒരു ജീവനക്കാരന്റെ സ്ഥാനക്കയറ്റം ഡി.പി.സി(ഡിപ്പാർട്‌മെന്റ് പ്രമോഷൻ കൗൺസിൽ) കൂടിയാണ് ശുപാർശ ചെയ്യുന്നത്. സാജു ജോർജിന്റെ കാര്യത്തിൽ ഒരു ഘട്ടത്തിലും ഡി.പി.സി ഇത്തരത്തിലുള്ള ഒരു സൂക്ഷ്മപരിശോധന നടത്തിയതായി കാണുന്നില്ല. പട്ടികവർഗത്തിൽ ഉൾപ്പെടുന്നവർ ഏതു മതവിശ്വാസിയായിരുന്നാലും ജാതി സംവരണത്തിന് അവർക്ക് അർഹതയുണ്ട്. എന്നാൽ മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ആളാണെന്ന് സ്‌കൂൾ രേഖകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരാൾ പട്ടികജാതി പട്ടികവർഗ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുകയാണെങ്കിൽ ബന്ധപ്പെട്ട റവന്യു അധികാരികൾ അന്വേഷണം നടത്തിയശേഷമേ സർട്ടിഫിക്കറ്റ് നൽകാവൂ എന്ന് 63/79 എന്ന സർക്കാർ ഉത്തരവിൽ വ്യക്തമായി നിഷ്‌കർഷിച്ചിട്ടുണ്ട്. അതനുസരിച്ച് സാജു ജോർജിന്റെ വംശം സംബന്ധിച്ചു'കിത്താർഡ്‌സിന്റെ' ശാസ്ത്രീയപരിശോധനയ്ക്കു ശേഷം മാത്രമേ സർട്ടിഫിക്കറ്റ് നൽകാവൂ. സാജുജോർജിന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ല.
ഗുരുതരമായ ചില പ്രശ്‌നങ്ങളാണ് സാജു ജോർജിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ളത്. പട്ടിക വർഗക്കാരുടെ പല ആനുകൂല്യങ്ങളും ഇതര സമുദായക്കാർ വ്യാജരേഖ ചമച്ച് തട്ടിയെടുക്കുന്നു എന്ന ആക്ഷേപം ഇപ്പോൾതന്നെ ശക്തമാണ്. സപെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി നേരിട്ട് ഗസറ്റഡ് റാങ്കിൽ നിയമിക്കുന്നവരുടെ ജാതിയിൽ വ്യക്തതവരുത്തേണ്ടത് പി. എസ്്. സി യുടെ ചുമതലയാണ്. ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്‌ച്ചയാണ് പി.എസ്്.സി വരുത്തിയിട്ടുള്ളത് എന്നുകാണാം. സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി മുൻകാലങ്ങളിൽ നിയമനം ലഭിച്ചവരുടെ ജാതിരേഖകൾ പരിശോധിച്ചാൽ പലരുടേയും അവസ്ഥ അപകടത്തിലാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. അങ്ങനെ വന്നാൽ പി. എസ്്.സി യിലും സെക്രട്ടറിയേറ്റിലും സ്‌പെഷ്യൽ സെക്രട്ടറി റാങ്കിൽ വരെ ഇരിക്കുന്നവരിൽ പലരും പുറത്തുപോകേണ്ടിവരും.
ഇപ്പോൾ ഈ പരാതി ഉയർന്നു വന്നതിനു പിന്നിൽ പി. എസ്്.സി യിൽ നടക്കുന്ന പടലപ്പിണക്കങ്ങളാണ്. പി. എസ്്.സി. ചെയർമാനും അംഗങ്ങളും തമ്മിൽ കുറച്ചുകാലമായി രമ്യതയിലല്ല. സുപ്രധാനമായ പല ഭരണപരമായ തീരുമാനങ്ങളും ചെയർമാൻ ഏകപക്ഷീയമായി എടുക്കുന്നു എന്ന ആക്ഷേപം അംഗങ്ങൾക്ക് ഉണ്ട്. മന്ത്രി കെ. ബാബുവിന്റെ നോമിനിയായാണ് ഇദ്ദേഹം ഈ പദവിയിൽ എത്തുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും വിശ്വസ്തനാണ്. കോൺഗ്രസിൽ ഉണ്ടായിട്ടുള്ള ഗ്രൂപ്പുവഴക്കിന്റെ പ്രതിഫലനം ഭരണഘടനാസ്ഥാപനമായ പി. എസ് സി. യിലും ബാധിക്കുകയാണ്.
സാജു ജോർജ് ചെയർമാന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടിരിക്കുന്നത്.എന്നാൽ അംഗങ്ങൾ ചെയർമാനെതിരായതോടു കൂടി സാജു ജോർജ് അംഗങ്ങൾക്കനുകൂലമായ ചില നിലപാടെടുത്തതാണ് ചെയർമാന്റെ ഇപ്പോഴത്തെ അപ്രീതിക്ക് കാരണം.സെക്രട്ടറിയാക്കാൻ പി.എസ്.സി ശുപാർശചെയ്തതിനുശേഷം ചെയർമാൻ ഇദ്ദേഹത്തിനെതിരെ തിരിയാൻ കാരണം ഇതാണെന്ന് അറിയുന്നു.ഈ ആരോപണത്തിനു പിന്നിലും പി.എസ്.സിയിലെ ഈ പടലപ്പിണക്കങ്ങൾ ആണെന്നു വൃക്തം.നിയമനങ്ങളിൽ പല സ്വാധീനങ്ങളും നടക്കുന്നതായുള്ള ആരോപണം ശരിയാണന്ന് തെളിയിക്കുന്നതാണ് സാജു ജോർജിന്റെ കാര്യത്തിലുമുള്ളത്. പി.എസ്.സി പോലുള്ള ഭരണഘടനാസ്ഥാപനങ്ങളിൽ ഉണ്ടാകാൻ പാടില്ലാത്ത അനാരോഗൃപരമായ പ്രവണതകളാണ് ഇപ്പോൾ നടക്കുന്നത്.
എന്നാൽ, പി എസ് സിക്കെതിരേ സാജു ജോർജ് കേസു കൊടുത്തിട്ടുള്ളതിനാലും പരീക്ഷാ കൺട്രോളർ എന്ന നിലയിൽ തൽസ്ഥിതി തുടരണമെന്നു കോടതിവിധിയുള്ളതിനാലുമാണ് സാജു ജോർജിനെ സെക്രട്ടറിയായി നിയമിക്കാത്തതെന്നു പി എസ് സി ചെയർമാൻ ഡോ. കെ എസ് രാധാകൃഷ്ണൻ പറയുന്നു.