- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ നെറുകയിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി നൽകി ഐഎസ്ആർഒയുടെ വിജയ കുതിപ്പ്; അതിനൂതനമായ ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരികോട്ട: ഇന്ത്യയുടെ ഏറ്റവും ഭാരമേറിയതും അതിനൂതനവുമായ ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ്(ഹൈപ്പർ സ്‌പെക്ട്രൽ ഇമേജിങ് സാറ്റ്‌ലൈറ്റ്) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് രാവിലെ 9.58-നായിരുന്നു വിക്ഷേപണം. പി.എസ്.എൽ.വി സി-43 റോക്കറ്റാണ് ഹൈസിസ് ഉൾപ്പെടെ 31 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്. യു.എസിന്റെ മാത്രം 23 ഉപഗ്രഹങ്ങളും മറ്റു എട്ട് രാജ്യങ്ങിൽ നിന്നായി എട്ട് ഉപഗ്രഹങ്ങളും വഹിച്ചു കൊണ്ടാണ് പി.എസ്.എൽ.വി പറന്നുയർന്നത്. ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്തുനിന്ന് പഠനവിധേയമാക്കുകയാണ് ഐ.എസ്.ആർ.ഒ. നിർമ്മിച്ച ഹൈസിസ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഭൂമിയിൽ നിന്ന് 640 കി.മി അകലെ ഹൈസിസിനെ എത്തിക്കുകയാണ് പി.എസ്.എൽ.വി സി-43യുടെ ദൗത്യം. മറ്റു 30 ഉപഗ്രഹങ്ങളെ 504 കി.മി അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കും. കൃഷി, വനസംരക്ഷണം, സൈനിക മേഖലകളിൽ മികച്ച മുന്നേറ്റമുണ്ടാക്കാൻ ഹൈസിസ് പ്രയോജനപ്പെടുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. 380 കിലോഗ്രാമാണ് ഹൈസിസിന്റെ ഭാരം. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്
ശ്രീഹരികോട്ട: ഇന്ത്യയുടെ ഏറ്റവും ഭാരമേറിയതും അതിനൂതനവുമായ ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ്(ഹൈപ്പർ സ്‌പെക്ട്രൽ ഇമേജിങ് സാറ്റ്‌ലൈറ്റ്) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് രാവിലെ 9.58-നായിരുന്നു വിക്ഷേപണം. പി.എസ്.എൽ.വി സി-43 റോക്കറ്റാണ് ഹൈസിസ് ഉൾപ്പെടെ 31 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്.
യു.എസിന്റെ മാത്രം 23 ഉപഗ്രഹങ്ങളും മറ്റു എട്ട് രാജ്യങ്ങിൽ നിന്നായി എട്ട് ഉപഗ്രഹങ്ങളും വഹിച്ചു കൊണ്ടാണ് പി.എസ്.എൽ.വി പറന്നുയർന്നത്. ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്തുനിന്ന് പഠനവിധേയമാക്കുകയാണ് ഐ.എസ്.ആർ.ഒ. നിർമ്മിച്ച ഹൈസിസ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഭൂമിയിൽ നിന്ന് 640 കി.മി അകലെ ഹൈസിസിനെ എത്തിക്കുകയാണ് പി.എസ്.എൽ.വി സി-43യുടെ ദൗത്യം. മറ്റു 30 ഉപഗ്രഹങ്ങളെ 504 കി.മി അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കും.
കൃഷി, വനസംരക്ഷണം, സൈനിക മേഖലകളിൽ മികച്ച മുന്നേറ്റമുണ്ടാക്കാൻ ഹൈസിസ് പ്രയോജനപ്പെടുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. 380 കിലോഗ്രാമാണ് ഹൈസിസിന്റെ ഭാരം. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ വ്യക്തമായ ചിത്രങ്ങൾ പകർത്താൻ ഇതിന് കഴിയും. അഞ്ച് വർഷമാണ് ഹൈസിസിന്റെ കാലാവധി. പി.എസ്.എൽ.വി. ശ്രേണിയിലെ ഏറ്റവും ഭാരം കുറഞ്ഞ വിക്ഷേപണ വാഹനമാണ് സി-43.
ഹൈസിസിനൊപ്പം വിക്ഷേപിക്കുന്ന 30 വാണിജ്യ ഉപഗ്രഹങ്ങളിൽ ഒരെണ്ണം മൈക്രോ ഉപഗ്രഹവും ബാക്കിയുള്ളവ നാനോ ഉപഗ്രഹങ്ങളുമാണ്. ഐ.എസ്.ആർ.ഒയുടെ ഈ മാസത്തെ രണ്ടാമത്തെ വിക്ഷേപണ ദൗത്യമാണിത്. നവംബർ 14- ന് ജിസാറ്റ് -29 വിജയകരമായി വിക്ഷേപിച്ചിരുന്നു.