- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശത്ത് വീണ്ടും അഭിമാനചിഹ്നം; പി എസ് എൽ വി സി 38 വിക്ഷേപിച്ചു; കാർട്ടോസാറ്റ് അടക്കം 31 ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക്; ദൗത്യത്തിന് പിന്നിൽ മലയാളികളും
ശ്രീഹരിക്കോട്ട: പി.എസ്.എൽ.വി. സി 38 വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിൽ നിന്ന് രാവിലെ 9.29നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ കാർട്ടോസാറ്റ് 2 അടക്കം 31 ഉപഗ്രഹങ്ങളുമായാണ് പി.എസ്.എൽ.വി സി38 കുതിച്ചുയർന്നത്. ഭൗമനിരീക്ഷണത്തിനുള്ള കാർട്ടോസാറ്റ് രണ്ട് ഉപഗ്രഹത്തിന് 712 കിലോയാണ് ഭാരം. മറ്റ് 30 ഉഗ്രഹങ്ങൾക്കുമായി 243 കിലോയും. 23.18 മിനിറ്റുകൊണ്ട് ദൗത്യം പൂർത്തിയാകും. പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് വിവരങ്ങൾ നൽകിയ കാർട്ടോസാറ്റ് ഉപഗ്രഹശ്രേണിയിലെ ആറാമത്തെ ഉപഗ്രഹമാണ് ഐഎസ്ആർഒ വിക്ഷേപിക്കുന്നത്. കാർട്ടോസാറ്റ് കൂടാതെ ഫ്രാൻസ്, ജർമനി, അമേരിക്ക എന്നിവ ഉൾപ്പടെ 14 രാജ്യങ്ങളിൽനിന്നുള്ള 29 ഉപഗ്രഹങ്ങളും നൂറുൽ ഇസ്ലാം സർവകലാശാലയുടെ ഉപഗ്രഹവുമാണ് പി.എസ്.എൽ.വി.യുടെ നാൽപ്പതാം ദൗത്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നുള്ള അറുപതാം ദൗത്യമാണിത്. വിദേശ ഉപഗ്രഹങ്ങൾ ഉള്ളതിനാൽ ഇന്ത്യയുടെ വാണിജ്യ വിക്ഷേപണം കൂടിയാണ് പി.എസ്.എൽ.വി 38ന്റേത്. 11 തവണ പ്രോജക്ട് ഡയറക്ടറായിരുന്ന
ശ്രീഹരിക്കോട്ട: പി.എസ്.എൽ.വി. സി 38 വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിൽ നിന്ന് രാവിലെ 9.29നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ കാർട്ടോസാറ്റ് 2 അടക്കം 31 ഉപഗ്രഹങ്ങളുമായാണ് പി.എസ്.എൽ.വി സി38 കുതിച്ചുയർന്നത്. ഭൗമനിരീക്ഷണത്തിനുള്ള കാർട്ടോസാറ്റ് രണ്ട് ഉപഗ്രഹത്തിന് 712 കിലോയാണ് ഭാരം. മറ്റ് 30 ഉഗ്രഹങ്ങൾക്കുമായി 243 കിലോയും. 23.18 മിനിറ്റുകൊണ്ട് ദൗത്യം പൂർത്തിയാകും. പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് വിവരങ്ങൾ നൽകിയ കാർട്ടോസാറ്റ് ഉപഗ്രഹശ്രേണിയിലെ ആറാമത്തെ ഉപഗ്രഹമാണ് ഐഎസ്ആർഒ വിക്ഷേപിക്കുന്നത്.
കാർട്ടോസാറ്റ് കൂടാതെ ഫ്രാൻസ്, ജർമനി, അമേരിക്ക എന്നിവ ഉൾപ്പടെ 14 രാജ്യങ്ങളിൽനിന്നുള്ള 29 ഉപഗ്രഹങ്ങളും നൂറുൽ ഇസ്ലാം സർവകലാശാലയുടെ ഉപഗ്രഹവുമാണ് പി.എസ്.എൽ.വി.യുടെ നാൽപ്പതാം ദൗത്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നുള്ള അറുപതാം ദൗത്യമാണിത്. വിദേശ ഉപഗ്രഹങ്ങൾ ഉള്ളതിനാൽ ഇന്ത്യയുടെ വാണിജ്യ വിക്ഷേപണം കൂടിയാണ് പി.എസ്.എൽ.വി 38ന്റേത്.
11 തവണ പ്രോജക്ട് ഡയറക്ടറായിരുന്ന നേമം സ്വദേശി ബി. ജയകുമാറിന് ഇത് അവസാന പി.എസ്.എൽ.വി. ദൗത്യമാണ്. പി.എസ്.എൽ.വി.യിൽനിന്ന് ജിഎസ്എൽവി. മാർക്ക്മൂന്നിലേക്ക് മാറുന്ന അദ്ദേഹത്തിന്റെ ആദ്യ മാർക്ക് ത്രീ ദൗത്യം അടുത്ത ഫെബ്രുവരിയിലാകും. 13 തവണ പി.എസ്.എൽ.വിയുടെ വെഹിക്കിൾ ഡയറക്ടറായിരുന്നു. ചൊവ്വാ ദൗത്യത്തിലുൾപ്പെടെ സുപ്രധാന പങ്കുവഹിച്ചു. പി.എസ്.എൽ.വി.യുടെ ഈ ദൗത്യത്തിൽ മറ്റൊരു മലയാളിയും മുൻനിരയിലുണ്ട്. പി.എസ്.എൽ.വി. സി38ന്റെ വെഹിക്കിൾ ഡയറക്ടർ ആർ. ഹട്ടൻ ആലപ്പുഴ സ്വദേശിയാണ്.
3500 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 20 ഭ്രമണപഥത്തിലെത്തിക്കുകയാണ് ജിഎസ്എൽവി. മാർക്ക് മൂന്നിന്റെ 2018 ഫെബ്രുവരിയിലെ ദൗത്യം. ജിഎസ്എൽവി. മാർക്ക് മൂന്ന് ഡി ഒന്നിന്റെ പ്രോജക്ട് ഡയറക്ടറായിരുന്ന ജി. അയ്യപ്പൻ, സ്പേസ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റംസ് പ്രോഗ്രാം ഡയറക്ടർ സ്ഥാനത്തേക്കു മാറുന്നതോടെയാണ് ജയകുമാർ ഇവിടേക്കെത്തുന്നത്. ജയകുമാറിനു പകരം ഹട്ടൻ പി.എസ്.എൽ.വി. പ്രോജക്ട് ഡയറക്ടറാകും. നൂതന ക്യാമറകൾ ഉള്ളതിനാൽ ആകാശം മേഘാവൃതമായാൽപോലും ഭൂമിയിലെ നിയന്ത്രണ മുറിയിൽ നിന്ന് ആവശ്യപ്പെടുന്ന സ്ഥലത്തിന്റെ ചിത്രം കാർട്ടോസാറ്റ് ഉപഗ്രഹങ്ങൾക്ക് കഴിയും.