- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി നേതാക്കൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ കാണിച്ച് തൊഴിൽ തട്ടിപ്പ്; പിഎസ്പി സംസ്ഥാന പ്രസിഡന്റ് അറസ്റ്റിൽ; എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 17 ലക്ഷം രൂപ
ആലപ്പുഴ: ബിജെപി നേതാക്കൾക്കൊപ്പമുള്ള ചിത്രം കാണിച്ച് തൊഴിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രജ സോഷ്യലിസ്റ്റ് പാർട്ടി (പിഎസ്പി) സംസ്ഥാന പ്രസിഡന്റ് അറസ്റ്റിലായി. കുതിരപ്പന്തി സ്വദേശി കെ. കെ പൊന്നപ്പനാണ് കായംകുളത്ത് പിടിയിലായത്. എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.
ബിജെപി നേതാക്കളോടൊപ്പുള്ള ചിത്രങ്ങൾ കാട്ടിയാണ് തട്ടിപ്പ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാർ എന്നിവർക്ക് ഒപ്പമുള്ള ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. കേരളത്തിലെ എൻഡിഎ ഘടകകക്ഷിയായിരുന്നു പിഎസ്പി.
കോന്നി നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററിൽ മുതിർന്ന ബിജെപി നേതാവും നിലവിലെ ഗോവ ഗവർണറുമായിരുന്ന ഇ ശ്രീധരൻപിള്ളയോടൊപ്പം കെകെ പൊന്നപ്പന്റേയും ചിത്രം ഉണ്ടായിരുന്നു.
ഇയാൾക്ക് എതിരെ കൂടുതൽ പരാതികൾ വരുന്നുണ്ട് എന്ന് പൊലീസ് അറിയിച്ചു. പി എസ് പി നിലവിൽ എൻ ഡി എ ഘടകകക്ഷി അല്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ