- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ഇനി അവധി; 15 ശതമാനം ശമ്പള വർദ്ധനവും; ബാങ്ക് ജീവനക്കാർക്ക് ലോട്ടറി അടിച്ചപ്പോൾ പെരുവഴിയിൽ ആയത് പാവം ഇടപാടുകാർ
കൊച്ചി: ഇനി രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കിങ് ഇടപാടുകൾ നടക്കില്ല. ജീവനക്കാരുടെ സമര ശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ വഴങ്ങിയപ്പോൾ ഇടപാടുകാർക്കാണ് തിരിച്ചടി. ശനിയാഴ്ചകളിൽ ബാങ്ക് ഇടപാട് നടക്കാത്തത് സാമ്പത്തിക മേഖലയെ കാര്യമായി തന്നെ ബാധിക്കും. വെള്ളിയാഴ്ച പണം നിറയ്ക്കുന്ന എടിഎമ്മുകളിൽ ഞയാറാഴ്ച കാശെടുക്കാൻ പോകുന്നവ
കൊച്ചി: ഇനി രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കിങ് ഇടപാടുകൾ നടക്കില്ല. ജീവനക്കാരുടെ സമര ശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ വഴങ്ങിയപ്പോൾ ഇടപാടുകാർക്കാണ് തിരിച്ചടി. ശനിയാഴ്ചകളിൽ ബാങ്ക് ഇടപാട് നടക്കാത്തത് സാമ്പത്തിക മേഖലയെ കാര്യമായി തന്നെ ബാധിക്കും. വെള്ളിയാഴ്ച പണം നിറയ്ക്കുന്ന എടിഎമ്മുകളിൽ ഞയാറാഴ്ച കാശെടുക്കാൻ പോകുന്നവർക്കും കിട്ടാനിടയില്ല. ശനിയാഴ്ച തന്നെ എടിഎമ്മിലെ കാശ് തീരാനുള്ള സാ്ധ്യതയാണ് ഇതിന് കാരണം.
സർക്കാർ അയഞ്ഞതോടെ ഏതായാലും ബാങ്ക് ഓഫിസർമാരും ജീവനക്കാരും 25 മുതൽ 28 വരെ നടത്തുമെന്നു പ്രഖ്യാപിച്ച പണിമുടക്കു പിൻവലിച്ചു. 15 % വർധനയോടെ ശമ്പള പരിഷ്‌കരണം നടപ്പാക്കാൻ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (ഐബിഎ) തീരുമാനിച്ചതോടെയാണ് സമരം ഒഴിവായത്. ആഴ്ചയിൽ പ്രവൃത്തി ദിവസം അഞ്ചായി ചുരുക്കണമെന്ന ജീവനക്കാരുടെ ആവശ്യവും ഭാഗികമായി അംഗീകരിച്ചു. എല്ലാ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ പൂർണ അവധി ദിനമാകും. ഒന്ന്, മൂന്ന് ശനിയാഴ്ചകൾ പൂർണ പ്രവൃത്തി ദിവസമാകും.
നിലവിൽ, ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ രണ്ടു വരെയാണ് പ്രവൃത്തി സമയം. മുംബൈയിൽ ഐബിഎയുടെയും ജീവനക്കാരുടെയും പ്രതിനിധികൾ തമ്മിൽ നടന്ന ചർച്ചകളിലാണു തീരുമാനങ്ങളെന്നു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) നേതൃത്വം അറിയിച്ചു. അഞ്ചു ദേശീയ പണിമുടക്കുകൾക്കും 17 വട്ട ചർച്ചകൾക്കും ശേഷമാണ് ശമ്പള പരിഷ്‌കരണത്തിനായി ജീവനക്കാരും ഐബിഎയും തമ്മിൽ ധാരണയിലെത്തുന്നത്.
19 % വർധനയാണ് ജീവനക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, പരമാവധി 13 % വർധന നൽകാമെന്ന നിലപാടിൽ ഐബിഎ ഉറച്ചുനിന്നതോടെയാണ് ജീവനക്കാർ നാലു ദിന പണിമുടക്കു പ്രഖ്യാപിച്ചത്. മാർച്ച് ഒന്ന് ഞായറാഴ്ചയായതിനാൽ ഫലത്തിൽ തുടർച്ചയായ അഞ്ചു ദിവസം ബാങ്ക് ഇടപാടുകൾ സ്തംഭിക്കുന്ന സ്ഥിതിയുണ്ടാകുമായിരുന്നു. എന്നാൽ, ചർച്ചകൾ വിജയിച്ചതോടെ ആ സാഹചര്യവും ഒഴിവായി.