- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
35 ലക്ഷം ഇടപാടുകാരുടെയും 7,000 ജീവനക്കാരുടെയും ഡേറ്റ ചോർത്തി; പിന്നിൽ അമേരിക്കൻ കമ്പനിയായ ക്ലിയർ ഐയാണ് വിവരമെന്ന് കോൺഗ്രസ് നേതാവ്; ടെണ്ടർ നൽകിയതിൽ ഗുരുതര ക്രമക്കേടെന്നും ആരോപണം; കെ എസ് എഫ് ഇയിൽ വിവര ചോർച്ചയുണ്ടെന്ന് ആക്ഷേപം ചർച്ചയാകുമ്പോൾ
കൊച്ചി: കെഎസ് എഫ് ഇയിൽ വിവര ചോർച്ചയുണ്ടെന്ന ആരോപണവുമായി പി.ടി.തോമസ് എംഎൽഎ. 35 ലക്ഷം ഇടപാടുകാരുടെയും 7,000 ജീവനക്കാരുടെയും ഡേറ്റ ചോർത്തി. അമേരിക്കൻ കമ്പനിയായ ക്ലിയർ ഐയാണ് വിവരം ചോർത്തിയത്. ടെണ്ടർ നൽകിയതിൽ ഗുരുതര ക്രമക്കേടെന്നും പി.ടി.തോമസ് ആരോപിച്ചു.
46 ദിവസം മാത്രം പഴക്കമുള്ള കമ്പനിക്കാണ് കരാർ നൽകിയത്. ഇടപാടുകാരുടെയും ജീവനക്കാരുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് വിൽപന നടത്തി. ഇതിലൂടെ സർക്കാർ വൻ അഴിമതിക്ക് കളമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ വ്യവസായിയുടെ മകന്റെ കമ്പനിക്ക് കരാർ നൽകിയതിൽ ദുരൂഹതയുണ്ട്. ഈ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധമുണ്ട്. വിവര ചോർച്ചയിൽ അന്വേഷണം നടത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
Next Story