കൊച്ചി: പിടി തോമസിന് കേരള നൽകിയത് സമാനതകളില്ലാത്ത യാത്ര അയപ്പാണ്. ഈ മണ്ണിൽ ജീവിച്ച് കൊതിതീരാത്ത നേതാവ്. ചന്ദ്ര കളഭം എന്ന പാട്ടും കേട്ട യാത്രയായി. പോരാളിയുടെ ഈ വിടവാങ്ങൽ സൈബർ സഖാക്കൾക്ക് തീരെ പിടിക്കുന്നില്ല. അവർ സൈമൺ ബ്രിട്ടാസിന്റെ കൊലയാളിയായി പിടി തോമസിനെ ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്.

സൈമൺ ബ്രിട്ടോ പറഞ്ഞത്..
ഒരിക്കൽ PT തോമസ് എന്നോട് പറഞ്ഞു .
'നിന്നെ ചിലർ അപായപ്പെടുത്താൻ സാധ്യതയുണ്ട്, സൂക്ഷിക്കണം'
അപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു 'എനിക്കെതിരേ എന്ത് നീക്കമുണ്ടായാലും നീ അറിയാതെ സംഭവിക്കില്ല' - സഖാവ് സൈമൺ ബ്രിട്ടോ-ഈ പഴയ വാക്കുകൾ എടുത്ത് ചർച്ചയ്ക്ക് പുതിയ മുഖം നൽകുന്നു. കെ എസ് യുക്കാലത്ത് പിടി തോമസ് പ്രതികാര ദാഹിയായിരുന്നുവെന്ന് വരുത്താനുള്ള വ്യാജ ശ്രമം. എന്നാൽ സംഭവിച്ചത് മറ്റൊന്നാണെന്ന് പിടിയുടെ സുഹൃത്തുക്കളും പറയുന്നു. ബ്രിട്ടോയുടെ ഭാര്യയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയാണ് സൈബർ സഖാക്കളുടെ ചർച്ചകൾ. ഇത് ശരിയില്ലെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറഞ്ഞു വയ്ക്കുന്നത്.

പ്രൊഫ മാത്യു ഉലകംതറയുടെ ആ മകന്റെ പേരാണ് ജിയോ മാത്യു ഉലകംതറ.ജിയോ പിന്നീട് പഠിച്ചത് ചങ്ങനാശേരി സെന്റ് ബെർക്കുമൻസ് കോളേജിലാണ്. 1985ൽ ജിയോ അവിടെ യൂണിയൻ ചെയർമാൻ സ്ഥാനാർത്ഥിയായി. ജിയോയെ തല്ലാൻ ചില കമ്യൂണിസ്റ്റ് ഗുണ്ടകൾ കോളേജ് ക്യാംപസിലെത്തി.KSC മാണിക്കാരുടെ രഹസ്യപിന്തുണ ഈ ഗുണ്ടകൾക്ക് ഉണ്ടായിരുന്നു. ഞാൻ ജിയായുടെ കൂടെയുണ്ട്.കോളേജ് ക്യാംപസിനകത്ത് ചിലർ ജിയോയെ വളഞ്ഞു.പൊരിഞ്ഞ തല്ല്.ജീയോ ഗുസ്തി ചാമ്പൃൻകൂടിയാണ്.ജിയോയെ തടയാൻ ഞാൻ നോക്കി.രക്ഷിക്കാനാണ് എന്റെ ശ്രമം. പക്ഷേ തല്ലാൻ വന്നവനെ കോരിയെറിഞ്ഞ കൂടെ ജിയോ എന്നെയും കോരിയെറിഞ്ഞു.പത്തടി ദൂരെ ഞാൻ പോയി വീണു.ദേഹത്തു വേദന ഒരാഴ്‌ച്ച ഉണ്ടായിരുന്നു. ഏതാനും മാസങ്ങൾക്കു ശേഷം ഒരു SFI ക്കാരൻ പറഞ്ഞു.അന്ന് വന്ന കമ്യുണിസ്റ്റുകാരന്റെ എളിയിൽ കത്തി ഉണ്ടായിരുന്നു. സിറിയക് തെറിച്ചു വീണതു കണ്ട അവൻ കോളേജ് ഗേറ്റിലേക്കോടി രക്ഷപെട്ടു എന്ന്. അതായത് അന്ന് കത്തിക്കുത്തു നടന്നിരുന്നു എന്കിൽ ചിലപ്പോൾ ഞാൻ രക്തസാക്ഷി ആയേനെ. പ്രൊഫ്. Cyraic സെബാസ്റ്റ്യൻ-എന്ന് എഴുതുകായണ് സിറിയക്.

ബ്രിട്ടോയെ വിശുദ്ധനാക്കി പി ടി തോമസിന്റെ മരണം ആഘോഷിക്കുന്നവരോട് ഒരു ചെറിയ കാര്യം ജിയോ മാത്യു എന്ന മഹാരാജാസിലെ Ksu ക്കാരനെ SFI ക്കാർ കഠിനമായി മർദ്ദിച്ചു. പ്രമുഖ സി പി എം നേതാവിന്റെ ബന്ധുവായ SFI അനുഭാവിയെ പ്രണയിച്ച കുറ്റത്തിനാണ് KSU ക്കാരനായ ജിയോ മാത്യുവിന് മർദ്ദനമേറ്റത്... പി ടി തോമസിന്റെ നേതൃത്വത്തിലാണ് ജിയോയെ ആശുപത്രിയിലാക്കിയത്. ആശുപത്രിയിൽ ജിയോയുടെ ബൈ സ്റ്റാന്ററായ അനുജനെ അടിച്ചു വീഴ്‌ത്തിയശേഷം കൊല്ലാൻ ശ്രമിക്കുമ്പോഴാണ് ബ്രിട്ടോയ്ക്ക് പിന്നിൽ നിന്ന് കുത്തേറ്റത്. ബ്രിട്ടോ അക്കാലത്ത് ലോ കോളേജിലാണ് പഠിക്കുന്നത് . ഇതിനു ശേഷം ഏറെ നാൾ ബ്രിട്ടോയെ പാർട്ടി അകറ്റി നിർത്തി... പുതിയ രക്തസാക്ഷികളുടെ കുറവു വന്നപ്പോഴാണ് ബ്രിട്ടോയെ വീണ്ടും പൊടി തട്ടിയെടുത്തത്

N B
അഭിമന്യുവിന്റെ കൊലപാതകികളെ പിടിക്കാത്ത കാര്യം പരസ്യമായി ചോദ്യം ചെയ്തു കഴിഞ്ഞാണ് ബ്രിട്ടോ മരിക്കുന്നത്... സീന ഭാസ്‌കർ ബ്രിട്ടോയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റി എന്ന് അക്കാലത്ത് സെന്റ് ആൽബർട്ട്‌സ് വിദ്യാർത്ഥി ആയിരുന്ന സുധീർ കുമാർ-ഇത് മറ്റൊരു കുറിപ്പ്.

സാബു തൊടുപുഴ ഇങ്ങനെ എഴുതുന്നു

വേണ്ടിയിരുന്നില്ല സീന. പറയാതിരിക്കാനാകുന്നില്ല.

ബ്രിട്ടോ ചക്രക്കസേരയിലേറിയതിനു കാരണം കർമ്മഫലം മാത്രമാണ്. P.T.ക്ക് അതിൽ റോൾ ഒന്നുമില്ല.

പ്രാണരക്ഷാർഥം ജിയോ മാത്യു ബ്രിട്ടോയെ കുത്തിയതിനു P.T. എന്തു പിഴച്ചു?
കുത്തു നടക്കുന്നതിനു തൊട്ടു 7 മിനിട്ട് മുമ്പ് ജിയോ മാത്യു കിടന്നിരുന്ന EKM Govt. ആശുപത്രിയിലെ മുറിയിൽ ഞാനുമുണ്ടായിരുന്നു.

തലേന്ന് മഹാരാജാസിൽ വച്ച് SFIക്കാർ സംഘം ചേർന്നു ആക്രമിച്ചതിനെ തുടർന്നു ചികിത്സയിലായിരുന്ന ജിയോയെ സന്ദർശിച്ചതാണ്.

ഞാൻ ചെല്ലുമ്പോൾ ജിയോയുടെ സുഹൃത്തു മായയും ( MA മലയാളം വിദ്യാർത്ഥിനി. പിന്നീട് ഇരുവരും വിവാഹിതരായി) ഉണ്ടായിരുന്നു.

ഞാൻ മുറിയിൽ നിന്നും ഇറങ്ങി KPCC ജംക്ഷനിലേക്കു നടക്കുമ്പോൾ രമേഷ് വർമ്മ, അനിൽ, തുടങ്ങിയ മഹാരാജാസിലെ SFI നേതാക്കളും ബ്രിട്ടോയും സംഘവും മഹാരാജാസിലെ Politics Dept. ലേക്കു ഉണ്ടായിരുന്ന ഗേറ്റിൽ (അത് ഇപ്പോൾ ഇല്ല)നിൽക്കുന്നുണ്ടായിരുന്നു.

ബ്രിട്ടോ ഒരിക്കലും മഹാരാജാസിൽ പഠിച്ചിട്ടില്ല എന്നതു ഒരു കാര്യം.

അക്കാലത്തു ഏതു കോളേജിലെ വിദ്യാർത്ഥി ആയിരുന്നു എന്ന് എനിക്കറിയില്ല. എങ്കിലും മിക്കവാറും മഹാരാജാസിൽ കാണും .ഞാൻ നടന്നു KPCC ജംങ്ഷനിൽ എത്തുമ്പോഴേക്കും ബ്രിട്ടോക്കു കുത്തേറ്റു.

ബ്രിട്ടോയുടെ നേതൃത്വത്തിൽ ജിയോയെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് ജിയോ ഗുസ്തിക്കാരുടെ കൈ പൂട്ടിൽ കുരുക്കി പ്രാണരക്ഷാർഥം ബ്രിട്ടോയെ കുത്തിയത്. അതിൽ ഗൂഢാലോചനയും മണ്ണാങ്കട്ടയും ഒന്നുമില്ല. മായയുടെ സാന്നിദ്ധ്യത്തിൽ കരുതിക്കൂട്ടി ആക്രമണം നടത്താൻ മുതിരുമോ എന്നൊരു ചോദ്യം ഉണ്ട്?

എന്തായാലും കേരള യൂണിവേഴ്‌സിറ്റിയുടെ ഗുസ്തി ചാമ്പ്യനും ഹെവി വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യനും 6 അടിക്കു മേൽ ഉയരവും അതിനൊത്ത ശരീരവും ഉള്ള ജിയോയെ ആക്രമിക്കാൻ പോകുമ്പോൾ ബ്രിട്ടോ ഒന്നോർക്കേണ്ട കാര്യമുണ്ടായിരുന്നു. അടി കൊടുക്കാൻ മാത്രമുള്ളതല്ല, ചിലപ്പോൾ വാങ്ങാനും ഉള്ളതാണ്.

ജിയോ ശാന്തശീലനും നിരുപദ്രവകാരിയും ആണെന്നുള്ളതാണു സത്യം. പിന്നീട് ഞാൻ ജിയോയെ കാണുന്നതു 30 വർഷങ്ങൾക്കു ശേഷമാണ്. പ്രാണരക്ഷാർഥം എല്ലാത്തിൽ നിന്നും ഒളിച്ചോടി.ഒരർത്ഥത്തിൽ ജീവിതവും സ്വപ്നങ്ങളും കൈക്കുടന്നയിലെ വെള്ളം പോലെ ചോർന്നു പോകുന്ന കാഴ്ച കാണേണ്ടി വന്നവൻ. S.l. സെലക്ഷൻ ലിസ്റ്റിൽ ഇടം പിടിച്ചവൻ ഇന്ന് S. P. റാങ്കിൽ IPS ആയി റിട്ടയർ ചെയ്യുമായിരുന്നു.കുത്തിയവനും കുത്തേറ്റവനും നഷ്ടങ്ങളുടെ ഭാണ്ഡം പേറി . ഇതിനിടയിലേക്കു പാവം P.T. യെ കൊണ്ടുവരുന്നതിനു പലർക്കും പല ലക്ഷ്യങ്ങളുണ്ടാകും. ജിയോ മാത്യുവിനെ കോടതി വെറുതെ വിട്ടതും സർവ്വരും ഓർക്കണം. ബ്രിട്ടോയും P.T.യും മരിച്ചു പക്ഷേ സത്യത്തിനു മരണമില്ല.

ചർച്ചയ്ക്ക് കാരണം സീനയുടെ ഈ കുറിപ്പ്

സൈമൺ ബ്രിട്ടോക്ക് കുത്തുകൊണ്ടിട്ട് 37 വർഷം പിന്നിടുമ്പോൾ അദ്ദേഹം താണ്ടിയ കനൽവഴികളെക്കുറിച്ച് ഓർത്ത് ജീവിത പങ്കാളി സീന ഭാസ്‌ക്കർ പോസ്റ്റിട്ടിരുന്നു. ബ്രിട്ടോ അഭിനയിച്ച നാനി എന്ന സിനിമക്ക് മികച്ച കുട്ടികളുടെ സിനിമക്കുള്ള അവാർഡ് ലഭിച്ചതിന്റെ സന്തോഷം കൂടി സീന പങ്കുവച്ചായിരുന്നു അന്ന് അത് പറഞ്ഞത്. കുത്തുകൊണ്ടതിന്റെ 37ാം വർഷം ബ്രിട്ടോയുടെ സഹപാഠിയായിരുന്ന പി.ടി തോമസിന്റെ ശത്രുതയെക്കുറിച്ച് ചില പരാമർശങ്ങൾ നടത്തുന്നുണ്ട് സീന. കുത്തുകൊള്ളുന്നതിന്റെ മൂന്ന് ദിവസം മുൻപ് ഇതേക്കുറിച്ച് പി.ടി തോമസ് മുന്നറിയിപ്പ് നൽകിയിരുന്നു. കൃത്യം മൂന്നാംദിവസമാണ് ബ്രിട്ടോക്ക് കുത്തുകൊണ്ടത്. എന്നാൽ ആരോടും ബ്രിട്ടോക്ക് ആരോടും പരിഭവമുണ്ടായിരുന്നില്ലെന്നും സീന കുറിപ്പിൽ പറഞ്ഞിരുന്നു. ഈ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കൾ ചർച്ചയാക്കുന്നത്

സീനയുടെ പഴയ ഫേസ്‌ബുക് പോസ്റ്റ്:

സഖാവ് സൈമൺ ബ്രിട്ടോക്ക് കുത്തു കൊണ്ടിട്ട് 37 വർഷം. മതിയാവോളം ഈ ഭൂമിയിൽ ബ്രിട്ടോ ജീവിച്ചില്ല. ഒരു പാട് ആഗ്രഹങ്ങൾ ബാക്കിയാക്കി. ഇതിനിടയിൽ രണ്ട് സിനിമയിൽ അഭിനയിച്ചു. ഒരെണ്ണം ''നാനി ' എന്ന കുട്ടികളുടെ ചിത്രത്തിലായിരുന്നു. അതിനിപ്പോൾ സംസ്ഥാന അവാർഡും....

സഖാവ് ബ്രിട്ടോക്ക് എന്താണ് സംഭവിച്ചത്?

1983 ഒക്ടോബർ 14-ാം തീയതി നട്ടെല്ലിനും ,കരളിനും , ഹൃദയത്തിനും, ശ്വാസകോശത്തിനും മാരകമായി കുത്തേറ്റു. എതിരാളികൾ കൊല്ലാനാണ് ശ്രമിച്ചത്. അത് നന്നായി അറിയാമായിരുന്ന ബ്രിട്ടോ പതിനഞ്ച് ശതമാനം ചലനശേഷിയോടെ അല്ലെങ്കിൽ ജീവനോടെ തിരിച്ചു വന്നു. ഒരു പക്ഷേ ഈ തിരിച്ചുവരവ് നശിപ്പിക്കാൻ ശ്രമിച്ചവർക്കൊരു നിരാശയായിരുന്നിരിക്കാം. കാരണം ബ്രിട്ടോക്ക് കുത്തു കൊള്ളുന്നതിന് മൂന്ന് ദിവസം മുന്നേ അന്നത്തെ KSU നേതാവായിരുന്ന ഇന്നത്തെ MLA ശ്രീ. PT തോമസ് ബ്രിട്ടോയോട് പറഞ്ഞു

' ബ്രിട്ടോ നിന്നെ ആരെങ്കിലും കൊന്നേയ്ക്കാം... സൂക്ഷിച്ചോളൂ'

ബ്രിട്ടോ ' തോമസെ എനിയ്‌ക്കെതിരെ അങ്ങനെയൊരു ഗൂഢാലോചനയുണ്ടെങ്കിൽ അത് നിന്റെ പാർട്ടിക്കാരായിരിക്കും. അല്ലാതെ എനിക്ക് മറ്റു ശത്രുക്കളൊന്നുമില്ല'...

കൃത്യം മൂന്നാം ദിവസം അതു സംഭവിച്ചുവെന്ന് ബ്രിട്ടോ പറയുമ്പോഴും ആരോടും ഒരു പകയുണ്ടായിരുന്നില്ല.

ഞാൻ പലപ്പോഴും ചോദിക്കും ബ്രിട്ടോക്ക് ഇത് ചെയ്തവരോട് ദേഷ്യമില്ലെ?

എന്തിനാ സീനേ അതിനെ കുറിച്ച് ആലോചിച്ച് നമ്മുടെ ജീവിതം പാഴാക്കുന്നത്.

ചെയ്തവർ ....

എനിക്ക് പരിചയമില്ലാത്ത ആൾക്കൂട്ടത്തിലെ ചിലർ മാത്രമാണ് ' ... ഇതായിരുന്നു ബ്രിട്ടോ.

എന്നാൽ ഒരിക്കൽ മുളന്തുരുത്തി വായനശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയ നിരോധന സെമിനാറിൽ പങ്കെടുക്കാൻ ബ്രിട്ടോയും PT തോമസും ഒരേ വേദിയിൽ വന്നു. അന്ന് PT തോമസ് പറഞ്ഞു ' ഞങ്ങളുടെ കലാലയ അന്തരീക്ഷം പരസ്പരം സംഗീതം പോലെ സ്‌നേഹിച്ചിരുന്ന കാലഘട്ടമായിരുന്നു .'

അന്ന് സദസിലുണ്ടായിരുന്ന ഞാൻ എണീറ്റ് ചോദിച്ചു. 'ആ സംഗീത സ്‌നേഹമായിരുന്നൊ പൂർണ്ണ ആരോഗ്യവാനായിരുന്ന ഒരു വിദ്യാർത്ഥിക്ക് ജീവിതകാലം മുഴുവൻ ചക്രക്കസേരയിൽ ജീവിക്കേണ്ടുന്ന ദുരന്തം വിതച്ചത്?'

പിന്നെ ആ ഹാളിൽ PT തോമസ് പറഞ്ഞതും പ്രവർത്തിച്ചതും അവിടുണ്ടായിരുന്നവർ ഭയപ്പെട്ടു പോയി...

അപ്പോഴും 'ബ്രിട്ടോ പറഞ്ഞു 'തോമസെ ഇനിയും പക തീർന്നില്ലെങ്കിൽ, എനിക്കിനി പതിനഞ്ചു ശതമാനം മാത്രം ചലനശേഷിയുള്ള ശരീരത്തിലെ ഈ ജീവനെടുത്തോളൂ... മരിക്കാൻ എനിക്ക് ഭയമില്ല; താങ്കൾക്ക് എന്തു വേണമെങ്കിലും ചെയ്യാം '...

PT ആക്രോശിച്ചു കൊണ്ട് എന്റടുത്തേക്ക് വന്നിട്ട് ' നിങ്ങൾ ആരാണ്? ആരോ പറഞ്ഞു ബ്രിട്ടോയുടെ ഭാര്യയാണത്...

പിന്നീട് SFI സംസ്ഥാന പഠന ക്യാമ്പിലും ഇത്തരത്തിലുള്ള ആക്രോശം ഉയർന്നപ്പോൾ അന്നത്തെ SFI സംസ്ഥാന വൈസ് പ്രസിഡണ്ടായ PM ആതിര PT തോമസിന് മറുപടി കൊടുത്തപ്പോഴും , എന്റെ അനിയത്തിയായിരിക്കുമെന്ന ധാരണയിൽ ആതിരയോടും എന്തൊ പറഞ്ഞിറങ്ങിപ്പോയി.

തീർന്നില്ല. വീണ്ടുമൊണ്ട് സംഭവ വികാസങ്ങൾ...

ഞാനിപ്പോൾ ഇതെഴുതാനുള്ള സന്ദർഭം രണ്ടു ദിവസം മുന്നേ ഞാനേറ്റവും കൂടുതൽ ഭയഭക്തി ബഹുമാനത്തോടെ കാണുന്ന സഖാവ് ജി.ശക്തിധരന്റെ കുറിപ്പ് കണ്ടു. അപ്പോൾ ഞാനോർത്തു കഴിഞ്ഞ സംഭവങ്ങൾ ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നതിന്റെ ആവശ്യകത...

പുണ്യാളന്മാരുടെ സൃഷ്ടി കൂടിക്കൂടി വരുന്ന ഈ കാലഘട്ടത്തിൽ കടന്നു പോയ വഴികൾ തെളിമയോടെ നിൽക്കും....

ഇപ്പോഴും ബ്രിട്ടോ എന്നെ ഓരോന്നും ഓർമ്മിപ്പിച്ചുക്കൊണ്ടിരിക്കുന്നു... എല്ലാം വഴിയെ...

ലാൽസലാം പ്രിയ സഖാവേ...

സീനാ ഭാസ്‌കർ...

14 /10/20...