കോഴി'ക്കോട്: കൊയിലേണ്ടിയിലെ ഉഷാ സ്‌കൂൾ തന്റെയല്ലെന്നും താൻ അവിടുത്ത വെറും ഒരു പരിശീലകയാണെന്നുമുള്ള പിടി ഉഷയുടെ വാദം നുണയെന്ന് റിപ്പോർട്ട്. ഉഷ പറഞ്ഞതു പോലെ സ്‌കൂൾ ഒരു ചാരിറ്റബിൾ സൊസൈറ്റിയായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും ആ സൊസൈറ്റിയുടെ പ്രസിഡന്റ് ഉഷ തന്നെയാണെന്ന് രേഖകൾ തെളിയിക്കുന്നു. സൊസൈറ്റിയുടെ ട്രസ്റ്റിൽ പ്രവർത്തിക്കുന്നവരെല്ലാം കുടുംബക്കാർ തന്നെയാണ്. രാജ്യത്തിന് അഭിമാനമായ ഉഷ സ്‌കൂളിനെ വളർത്താന് ഒപ്പം നിൽക്കുകയും സൊസൈറ്റ് രൂപീകരിക്കാൻ കൈയും മെയ്യും മറന്ന് സഹായിക്കുകയും ചെയ്തവരിൽ മിക്കവരും മനം മടുത്ത് ഒഴിവായതായും മറുനാടന് ലഭിച്ച രേഖകൾ തെളിയിക്കുന്നു. വീടു മേടിക്കാൻ കാശില്ലാത്തതു കൊണ്ടാണ് സർക്കാരിനോട് സ്ഥലം ചോദിച്ചതെന്ന വാദവും ശരിയല്ലെന്നാണ് വ്യക്തമാകുന്നത്. ഇതിനിടെയിൽ സ്‌കൂൾ ഗ്രൗണ്ട് ഉഷയ്ക്ക് വീടു വയ്ക്കാൻ കൊടുത്തതിനെ കുറിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് ചോദിച്ചതും ഉഷയ്ക്ക് തിരിച്ചടിയാണ്.

സ്ഥലം വാങ്ങാൻ കാശില്ലാത്തതിനാൽ സർക്കാറിനോട് സ്ഥലം ചോദിച്ചത് ഇത്ര വലിയ പൊല്ലാപ്പാവുമെന്ന് പി ടി ഉഷ കരുതിയിരിക്കില്ല. സംഭവം വിവാദമായതോടെയാണ് സർക്കാർ നടപടിയിൽ ബാലാവകാശ കമ്മീഷൻ വിശദീകരണം തേടിയത്. വെസ്റ്റ്ഹിൽ ടെക്‌നിക്കൽ സ്‌കൂൾ മൈതാനത്തിന്റെ സ്ഥലമായിരുന്നു പി ടി ഉഷയ്ക്ക് വീടുവെയ്ക്കാൻ സർക്കാർ അനുവദിച്ചത്. ഇതിനെതിരെ സ്‌കൂൾ പി ടി എയും നാട്ടുകാരും രംഗത്ത് വരുകയായിരുന്നു. എന്നാൽ നഗരത്തിൽ വീട് വേണമെന്നത് തന്റെ അവകാശമാണെന്നായിരുന്നു ഉഷയുടെ പ്രതികരണം. ഉഷ സ്‌കൂൾ തന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളല്ലന്നെും സ്‌കൂൾ നടത്തുന്നത് ഒരു ചാരിറ്റബിൾ സംഘടനയാണ് എന്നും അവർ വ്യക്തമാക്കിയിരുന്നു. അതിന് ട്രഷററും സെക്രട്ടറിയും മറ്റ് ഭാരവാഹികളുമെല്ലാമുണ്ടെന്നായിരുന്നു അവരുടെ വിശദീകരണം.

പലരുടെയും സഹായത്തോടെയാണ് സ്‌കൂൾ നടന്നുപോകുന്നത്. കുട്ടികളുടെ പാരിതോഷിക തുക താൻ കൈപ്പറ്റാറില്ല എന്നെല്ലാം ഒരു സ്വകാര്യ ചാനലിൽ അവർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഉഷയുടെ വാക്കുകൾ പൂർണ്ണമായും ശരിയല്ലന്നൊണ് ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ വ്യക്തമായത്. ഉഷ പറഞ്ഞതുപോലെ ഒരു ചാരിറ്റബിൾ സംഘടന തന്നെയാണ് സ്‌കൂൾ നടത്തിക്കോണ്ടുപോകുന്നത്. പക്ഷെ ട്രസ്റ്റിന്റെ പ്രസിഡന്റ് പി ടി ഉഷ തന്നെയാണ്. സെക്രട്ടറി മാത്രമാണ് പുറത്ത് നിന്നുള്ള ഒരാൾ. ബാക്കി ഭാരവാഹികളോ ഉഷയുടെ ഭർത്താവ് ട്രഷറർ, മറ്റു കുടുംബാംഗങ്ങളെല്ലാം ട്രസ്റ്റ് മെമ്പർമാർ. ഇത്തരത്തിൽ ഒരു കുടുംബ ട്രസ്റ്റ് പോലെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. കുടുംബത്തിന് പുറത്തു നിന്നുള്ള ട്രസ്റ്റ് മെമ്പർമാരാവട്ടെ പലരും സ്‌കൂൾ നടത്തിക്കോണ്ടുപോകുന്നതിലുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിഷേധത്തിലാ
ണുതാനും.

സ്വന്തമായി പണം മുടക്കി ആരംഭിച്ച സ്ഥാപനത്തിലേതെന്നുപോലെയുള്ള ഉഷയുടെ നടത്തിപ്പ് രീതികളാണ് പ്രതിഷേധങ്ങൾക്ക് കാരണം. ഉഷയുടെ കാർ, വീട്ടു ചെലവ്, യാത്രാ ചെലവ്, ചികിത്സാ ചെലവ് എല്ലാം ഉഷ സ്‌കൂളിന്റെ ഫണ്ടിൽ നിന്ന് തന്നെയാണ്. കുട്ടികളുടെ പാരിതോഷിക തുകയിൽ നിന്ന് ഒന്നും കൈപ്പറ്റാറില്ലന്നെ് അവർ പറഞ്ഞെങ്കിലും ഇത് ശരിയല്ലന്നൊണ് അന്വേഷണത്തിൽ വ്യക്തമായത്. പ്രൈസ് മണിയുടെ നാലിലൊന്ന് തനിക്ക് കിട്ടണമെന്ന് ഇവർ കർശനമായി നിർദ്ദശേിക്കാറുണ്ടത്രെ. സ്‌കൂളിന് ഒരു അഡൈ്വസിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സ്ഥലം എം എൽ എ, ജില്ലാ കലക്ടർ, പഞ്ചായത്ത് പ്രസിഡന്റ്, മെമ്പർമാർ, സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ തുടങ്ങിയവരെല്ലാം അംഗങ്ങളാവുന്നതാണ് കമ്മിറ്റി. എന്നാൽ സ്ഥാപനം ആരംഭിച്ച് ഇന്നുവരെ ഈ അഡൈ്വസിങ് കമ്മിറ്റി ചേർന്നതായി ആർക്കും അറിയില്ല. സ്വന്തം നിലയിൽ തന്നെയാണ് എല്ലാ കാര്യങ്ങളും ഉഷ മുന്നോട്ട് കൊണ്ടുപോകുന്നത്.

സർക്കാറിൽ നിന്ന് ലഭിക്കുന്ന സഹായങ്ങൾക്ക് പുറമെ പ്രമുഖ വ്യവസായികളെല്ലാം സ്‌കൂളിനെ കയ്യച്ച് സഹായിക്കാറുണ്ട്്. ആവശ്യത്തിലധികം സ്വത്തുക്കളും പി ടി ഉഷയ്ക്കുണ്ട്. നഗരത്തിൽ വീടു വെയ്ക്കണമെങ്കിൽ നഗരത്തിൽ തന്നെ സ്വന്തമായി സ്ഥലമുണ്ട്. നിലവിൽ രണ്ടു വീടുകളും ഇവർക്കുണ്ട്. എന്നാൽ ഇതൊന്നും പോരാതെ സർക്കാറിനെ സ്വാധീനിച്ച് വീണ്ടും സ്ഥലം തരപ്പെടുത്തുകയായിരുന്നു ഉഷ. എത്ര കിട്ടിയാലും തനിക്ക് സർക്കാർ ഒന്നും തന്നില്ലന്നെ പല്ലവിയാണ് ഉഷ ആവർത്തിക്കാറ്. ഓരോ മത്സരം കഴിഞ്ഞ് വരുമ്പോഴും അതാത് കാലത്തെ സർക്കാറുകൾ സഹായം പ്രഖ്യാപിക്കാറുണ്ട്. അന്നൊന്നും കായികതാരങ്ങൾക്ക് വീടിന് സ്ഥലം കൊടുക്കാറില്ലായിരുന്നു. പക്ഷെ ലക്ഷക്കണക്കിന് രൂപ സർക്കാർ അവർക്ക് നൽകിയിട്ടുണ്ട്. വീടില്ലാത്ത പാവപ്പെട്ട കായികതാരങ്ങൾക്ക് വീട് നിർമ്മിക്കാൻ വേണ്ടിയാണ് സർക്കാറിപ്പോൾ സ്ഥലങ്ങൾ നൽകുന്നത്. എന്നാൽ കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള പി ടി ഉഷ സൂത്രത്തിൽ അതും തരപ്പെടുത്തുകയായിരുന്നു.

കൊയിലാണ്ടിയിൽ സി പി എം നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന എ കെ ജി സ്പോർട്സ് ക്ലബ്ബാണ് യഥാർത്ഥത്തിൽ ഉഷ സ്‌കൂളിന്റെ സ്ഥാപകർ. കൊയിലാണ്ടിയിലെ കായിക തത്പരരായ വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ ക്ലബ്ബിന് ചില പദ്ധതികൾ ഉണ്ടായിരുന്നു. കുട്ടികൾക്ക് കൂടുതൽ മികച്ച പരിശീലനം കിട്ടാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എ കെ ജി സ്പോർട്സ് ഭാരവാഹികൾ ഉഷയെ ചെന്ന് കാണുകയായിരുന്നു. തുടർന്ന് ഉഷയോടുള്ള കൊയിലാണ്ടിക്കാരുടെ ആദരവ് കൂടിയായി സ്ഥാപനം ഉഷയുടെ പേരിൽ തന്നെ ആരംഭിക്കുകയായിരുന്നു. എന്നാൽ പിന്നീട് സ്ഥാപനം വളരുകയും കിനാലൂരിൽ സ്ഥലവും കെട്ടിടവുമെല്ലാമാകുകയും ചെയ്തതോടെ ഉഷ പഴയ കാര്യങ്ങൾ എല്ലാം മറന്നു. കാര്യങ്ങളെല്ലാം ഉഷ സ്വന്തം നിയന്ത്രണത്തിലാക്കിയതോടെ ആദ്യകാലത്ത് ഒപ്പമുണ്ടായിരുന്നവരെല്ലാം വിട്ടുപോയി. ട്രസ്റ്റ് പോലും കുടുംബ സ്വത്താക്കി മാറ്റിക്കോണ്ടുള്ള പ്രവർത്തനങ്ങളാണ് ഉഷ ഇപ്പോൾ നടത്തിക്കോണ്ടിരിക്കുന്നത്.

ഇതിനിടയിലാണ് ഭൂമി വിവാദങ്ങളും ഉണ്ടായിട്ടുള്ളത്. ബാലാവകാശ കമ്മീഷൻ അംഗങ്ങൾ കഴിഞ്ഞ ദിവസം സ്‌കൂളിലത്തെി പ്രിൻസിപ്പളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ, ടെക്‌നിക്കൽ എഡ്യുക്കേഷണൽ ഡയരക്ടർ, പൊതുവിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവരിൽ നിന്ന് വിശദീകരണവും തേടിയിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലത്തിൽ നിന്ന് പത്ത് സെന്റ് പി ടി ഉഷയ്ക്ക് അനുവദിച്ചത് ശരിയായ സമീപനമല്ലന്നെ് കമ്മീഷൻ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. മൂന്ന് വിദ്യാഭ്യാ സ്ഥാപനങ്ങളിലെ കുട്ടികളുടെ കളിസ്ഥലമാണിത്. ഇവിടെ സ്‌കൂളിന് പുതിയ കെട്ടിടം എടുക്കുമ്പോൾ സ്ഥലം അപര്യാപ്തമായി വരും. ഈ സാഹചര്യത്തിൽ ഭൂമി വിട്ടു നൽകാനുണ്ടായ സാഹചര്യം അധികൃതരാണ് വിശദീകരിക്കേണ്ടതെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്.