- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യ ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണ്'; 'ഞങ്ങളുടെ പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കണമെന്ന് അറിയാം'; 'നാനാത്വത്തിൽ ഏകത്വം പുലർത്തുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ'; 'രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്'; കർഷക സമരവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ച് പി ടി ഉഷ
തിരുവനന്തപുരം: കർഷകസമരവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദത്തിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ച് അത്ലറ്റ് പി. ടി. ഉഷ. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ പിന്തുണച്ചും കേന്ദ്ര സർക്കാരിനെ വിമർശിച്ചും പോപ് ഗായിക റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻബർഗ് കമല ഹാരിസിന്റെ സഹോദരിപുത്രി മീന ഹാരിസ് എന്നിവർ രംഗത്തെത്തിയതിനു പിന്നാലെയാണ് പ്രതികരണവുമായി ട്വിറ്ററിലൂടെ ഉഷ രംഗത്തെത്തിയിരിക്കുന്നത്.
'ഇന്ത്യ ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണ്. ഞങ്ങളുടെ പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങൾക്കറിയാം, എന്തുകൊണ്ടെന്നാൽ ലോകത്ത് നാനാത്വത്തിൽ ഏകത്വം പുലർത്തുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യയെന്നും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും പി.ടി. ഉഷ ട്വിറ്ററിൽ കുറിച്ചു.
We are proud of our own culture and heritage and are the true model of Democracy. Don't interfere in our internal matters, we know how to resolve our own issues because we are one and only nation in the world upholding UNITY IN DIVERSITY.#IndiaTogether#IndiaAgainstPropaganda- P.T. USHA (@PTUshaOfficial)February 4, 2021
കഴിഞ്ഞ ദിവസം സമാന അഭിപ്രായപ്രകടനവുമായി സച്ചിൻ ടെണ്ടുൽക്കറും രംഗത്തെത്തിയിരുന്നു. നിമിഷങ്ങൾക്കകം വൈറലായ സച്ചിന്റെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ