- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗ്നതാ പ്രദർശവും കൂട്ടകുളിയും മൂലം പൊറുതിമുട്ടി നാട്ടുകാർ; സോഷ്യൽ മീഡിയയിൽ വൈറലായ കനാലിൽ കുളിക്കാൻ ചെറുപ്പക്കാർ കൂട്ടത്തോടെ ഊഞ്ഞാപ്പാറയിലെ പെരിയാർ വാലി അക്വഡേറ്റിലേക്ക്; ഗതാഗത തടസവും പരിസര മലിനീകരണവും മദ്യപാനികളുടെ വിളയാട്ടവും പതിവായതോടെ പരാതിയുമായി ജനകീയ സമിതി
കോതമംഗലം: സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രചാരം ലഭിച്ച ഊഞ്ഞാപ്പാറയിലെ പെരിയാർ വാലി അക്വഡേറ്റിലെ കുളിയ്‌ക്കെതിരെ നാട്ടുകാർ രംഗത്ത്. ഊഞ്ഞാപ്പാറ പാച്ചിറ അക്വഡേറ്റ് കനാൽ ജലസംരക്ഷണ ജനകീയ സമിതി എന്ന പേരിൽ ജനകീയകൂട്ടായ്മ രൂപീകരിച്ചാണ് നാട്ടുകാർ 'കൂട്ടകുളി'യുടെ പേരിലുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കനാലിലെ കൂളി മൂലം നേരിടുന്ന ബുദ്ധമിമുട്ടുകൾ അക്കമിട്ട് നിരത്തി പ്രദേശവാസികൾ പെരിയാർവാലി എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് ഭീമഹർജി സമർപ്പിച്ചിട്ടുണ്ട്. രാവിലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ കുളിക്കാനെത്തുന്നവരുടെ വികൃതികൾ മൂലം തങ്ങൾ ഏറെ ബുദ്ധിമുട്ടുന്നതായിട്ടാണ് പ്രദേശവാസികൾ ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്. രാപകന്യേ വാഹനങ്ങളിൽ എത്തുന്ന യുവാക്കളിൽ ഒരു വിഭാഗം ഇവിടം മദ്യാപനത്തിനുള്ള സങ്കേതമാക്കി മാറ്റുകയാണെന്നും ഇവരുടെ ഒച്ചപ്പാടും ബഹളവും മൂലം പൊറുതിമുട്ടിയിരിക്കുകയാണന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നു. 1962 കാല ഘട്ടത്തിൽ, കുടിവെള്ളത്തിനും കൃഷി
കോതമംഗലം: സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രചാരം ലഭിച്ച ഊഞ്ഞാപ്പാറയിലെ പെരിയാർ വാലി അക്വഡേറ്റിലെ കുളിയ്‌ക്കെതിരെ നാട്ടുകാർ രംഗത്ത്. ഊഞ്ഞാപ്പാറ പാച്ചിറ അക്വഡേറ്റ് കനാൽ ജലസംരക്ഷണ ജനകീയ സമിതി എന്ന പേരിൽ ജനകീയകൂട്ടായ്മ രൂപീകരിച്ചാണ് നാട്ടുകാർ 'കൂട്ടകുളി'യുടെ പേരിലുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
കനാലിലെ കൂളി മൂലം നേരിടുന്ന ബുദ്ധമിമുട്ടുകൾ അക്കമിട്ട് നിരത്തി പ്രദേശവാസികൾ പെരിയാർവാലി എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് ഭീമഹർജി സമർപ്പിച്ചിട്ടുണ്ട്. രാവിലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ കുളിക്കാനെത്തുന്നവരുടെ വികൃതികൾ മൂലം തങ്ങൾ ഏറെ ബുദ്ധിമുട്ടുന്നതായിട്ടാണ് പ്രദേശവാസികൾ ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
രാപകന്യേ വാഹനങ്ങളിൽ എത്തുന്ന യുവാക്കളിൽ ഒരു വിഭാഗം ഇവിടം മദ്യാപനത്തിനുള്ള സങ്കേതമാക്കി മാറ്റുകയാണെന്നും ഇവരുടെ ഒച്ചപ്പാടും ബഹളവും മൂലം പൊറുതിമുട്ടിയിരിക്കുകയാണന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നു. 1962 കാല ഘട്ടത്തിൽ, കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനുമായി നിർമ്മിച്ച ഈ നീർപ്പാലം ബലക്ഷയം മൂലം തകർച്ചാഭീഷണിയിലാണെന്നും അക്വഡേറ്റ് തകർന്നാൽ ലക്ഷക്കണക്കിനാളുകൾ കുടിവെള്ള ക്ഷാമം മൂലം ദുരിതമനുഭവിക്കേണ്ടി വരുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കുളിക്കാനെത്തുന്നവരുടെ വാഹനങ്ങൾ പാതയോരത്ത്് പാർക്ക് ചെയ്യുന്നത് ഗതാഗത പ്രശ്നങ്ങൾ ഉയർത്തുന്നുണ്ടെന്നും ഇവർ ഇവിടെ മാലിന്യങ്ങൾ നിക്ഷേിക്കുന്നതുമൂലം കാര്യമായ പരിസര മലിനീകരണം ഉണ്ടാവുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. അടുത്തകാലത്ത് സാമൂഹിക മാധ്യമങ്ങൾ വഴി നിരവധി പേർ നൽകിയ പ്രചാരണമാണ് കൂളി ആഘോഷമാക്കാൻ അക്വേഡേറ്റിലേക്ക് യുവാക്കളുടെ ഒഴുക്ക് വർദ്ധിക്കാൻ കാരണമായത്.
കോതമംഗലത്ത് കീരംപാറ ഗ്രാമപഞ്ചായത്തിൽ ഊഞ്ഞാപ്പാറയിലാണ് ആയിരങ്ങളെ ആകർഷിക്കുന്ന നീർപ്പാല നീരാട്ട് അരങ്ങേറുന്നത്. അപകടരഹിതമായ ചുറ്റുപാടിൽ കുളിർമയുള്ള ശുദ്ധ ജലത്തിൽ കുളിച്ച് തിമിർക്കാൻ കഴിയും എന്നതാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. ഭൂതത്താൻകെട്ട് ഡാമിൽ നിന്ന് വാട്ടർ അഥോറിറ്റിയുടെ കോതമംഗലത്തെ ജലസംഭരണിയിലേക്ക് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ പാച്ചിറ ഭാഗത്തെ അക്വഡേറ്റാണിപ്പോൾ കുളിക്കാനെത്തുന്നവരുടെ കളിസ്ഥലമായി പരിണമിച്ചിരിക്കുന്നത്.
വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഭൂതത്താൻകെട്ട് , തട്ടേക്കാട്, ഇടമലയാർ, തുടങ്ങിയ പ്രദേശങ്ങൾ ഊഞ്ഞാപ്പാറക്ക് അടുത്തുള്ളതും യുവാക്കൾ സംഘമായി ഇങ്ങോട്ടെത്തുന്നതിന് പ്രധാന കാരണമാണ്. കുളി പ്രേമികളുടെ എണ്ണം വർദ്ധിച്ചതോടെ നിരവധി കച്ചവട സ്ഥാപനങ്ങളും ഇവിടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.