- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവങ്ങളെ പിഴിഞ്ഞ പൊതു മേഖലാ ബാങ്കുകളിൽ എസ്ബിഐ തന്നെ മുൻനിരയിൽ ! മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിലും പണം പിൻവലിച്ച തവണകളുടെ എണ്ണം ചൂണ്ടിക്കാട്ടിയും പൊതുമേഖലാ ബാങ്കുകൾ മൂന്നര വർഷം കൊണ്ട് വാരിയത് 10,000 കോടിയിലേറെ രൂപ; ഇടപാടകാരിൽ നിന്നും എസ്ബിഐ ഈടാക്കിയത് 2894 കോടി
ന്യൂഡൽഹി: പൊതു മേഖലാ ബാങ്കുകൾ പാവങ്ങളെ പിഴിയുന്നതിന് ഒരു കുറവുമില്ലെന്ന് മാത്രമല്ല ഓരോ ദിവസം ചെല്ലും തോറും ഇത് പെരുകി വരുകയാണെന്നുള്ള കാര്യം പൊതു ജനങ്ങളെ ആശങ്കയിലാഴ്‌ത്തുകയാണ്. കഴിഞ്ഞ മൂന്നര വർഷത്തിനിടെ പതിനായിരം കോടിയിലേറെ രൂപയാണ് ഇടപാടുകാരിൽ നിന്നും പൊതു മേഖലാ ബാങ്കുകൾ ഊറ്റിയെടുത്തത്. മിനിമം ബാലൻസിന്റെ പേരിലും എടിഎമ്മിൽ നിന്നും പണം പിൻവലിച്ചതിന്റെ എണ്ണം കാട്ടിയുമാണ് അക്കൗണ്ട് ഉടമകളിൽ നിന്നും വൻ തുക പിടിച്ചു വാങ്ങിയിരിക്കുന്നത്. പാർലമെന്റിൽ സമർപ്പിച്ച രേഖയിലാണു ബാങ്കുകൾ വൻതുക പിഴ ഈടാക്കിയതിന്റെ വിവരങ്ങൾ പുറത്തുവന്നത്. സ്വകാര്യ ബാങ്കുകൾ ഈടാക്കിയ തുകയുടെ കണക്ക് രേഖയിൽ ഉൾപ്പെടുത്തിയിട്ടില്ല. മിനിമം ബാലൻസ് ഇല്ലാത്തതിന് 6246 കോടിയും എടിഎം അധിക ഇടപാടുകൾക്ക് 4145 കോടി രൂപയുമാണ് ഈടാക്കിയിരിക്കുന്നത്. രണ്ടിനത്തിലും ഏറ്റവും കൂടുതൽ പിഴ ഈടാക്കിയിരിക്കുന്നത് എസ്‌ബിറ്റി തന്നെയാണ്. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ മൂന്നര വർഷത്തിനുള്ളിൽ ഇടപാടുകാരിൽനിന്ന് 2894 കോടി രൂപയാണ് എസ്‌ബിറ്റി പിഴ ഈടാക്കിയത്. മ
ന്യൂഡൽഹി: പൊതു മേഖലാ ബാങ്കുകൾ പാവങ്ങളെ പിഴിയുന്നതിന് ഒരു കുറവുമില്ലെന്ന് മാത്രമല്ല ഓരോ ദിവസം ചെല്ലും തോറും ഇത് പെരുകി വരുകയാണെന്നുള്ള കാര്യം പൊതു ജനങ്ങളെ ആശങ്കയിലാഴ്‌ത്തുകയാണ്. കഴിഞ്ഞ മൂന്നര വർഷത്തിനിടെ പതിനായിരം കോടിയിലേറെ രൂപയാണ് ഇടപാടുകാരിൽ നിന്നും പൊതു മേഖലാ ബാങ്കുകൾ ഊറ്റിയെടുത്തത്. മിനിമം ബാലൻസിന്റെ പേരിലും എടിഎമ്മിൽ നിന്നും പണം പിൻവലിച്ചതിന്റെ എണ്ണം കാട്ടിയുമാണ് അക്കൗണ്ട് ഉടമകളിൽ നിന്നും വൻ തുക പിടിച്ചു വാങ്ങിയിരിക്കുന്നത്.
പാർലമെന്റിൽ സമർപ്പിച്ച രേഖയിലാണു ബാങ്കുകൾ വൻതുക പിഴ ഈടാക്കിയതിന്റെ വിവരങ്ങൾ പുറത്തുവന്നത്. സ്വകാര്യ ബാങ്കുകൾ ഈടാക്കിയ തുകയുടെ കണക്ക് രേഖയിൽ ഉൾപ്പെടുത്തിയിട്ടില്ല. മിനിമം ബാലൻസ് ഇല്ലാത്തതിന് 6246 കോടിയും എടിഎം അധിക ഇടപാടുകൾക്ക് 4145 കോടി രൂപയുമാണ് ഈടാക്കിയിരിക്കുന്നത്. രണ്ടിനത്തിലും ഏറ്റവും കൂടുതൽ പിഴ ഈടാക്കിയിരിക്കുന്നത് എസ്‌ബിറ്റി തന്നെയാണ്. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ മൂന്നര വർഷത്തിനുള്ളിൽ ഇടപാടുകാരിൽനിന്ന് 2894 കോടി രൂപയാണ് എസ്‌ബിറ്റി പിഴ ഈടാക്കിയത്.
മിനിമം ബാലൻസ് ഇല്ലാത്തതിനു 2012 വരെ പിഴ ഈടാക്കിയിരുന്ന എസ്‌ബിറ്റി പിന്നീട് അതു നിർത്തലാക്കിയിരുന്നു. എന്നാൽ 2017 ഏപ്രിൽ 1 മുതൽ വീണ്ടും ഈടാക്കി തുടങ്ങി. പഞ്ചാബ് നാഷണൽ ബാങ്ക്-493 കോടി, കാനറാ ബാങ്ക് - 352 കോടി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 348 കോടി, ബാങ്ക് ഓഫ് ബറോഡ - 328 കോടി എന്നിങ്ങനെയാണ് ഈടാക്കിയിരിക്കുന്നത്.
എടിഎമ്മിൽനിന്ന് നിശ്ചിതതവണയിൽ കൂടുതൽ പണം പിൻവലിച്ചതിന് എസ്‌ബിറ്റി 1554 കോടി രൂപ ഇടപാടുകരിൽനിന്നു പിഴ ചുമത്തി. ബാങ്ക് ഓഫ് ഇന്ത്യയാണു രണ്ടായത് - 464 കോടി രൂപ. പഞ്ചാബ് നാഷണൽ ബാങ്ക് - 323 കോടി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - 241 കോടി, ബാങ്ക് ഓഫ് ബറോഡ - 183 കോടി എന്നിങ്ങനെയാണു മറ്റു ബാങ്കുകളുടെ കണക്ക്.
ലോക്സഭാ എംപി ദിബ്യേന്തു അധികാരിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ധനകാര്യ മന്ത്രാലയം ഇക്കാര്യം പുറത്തുവിട്ടത്. ബാങ്കുകൾക്ക് സർവീസ് ചാർജുകൾ ചുമത്താൻ റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ടെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു.