- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പ്രസവശേഷമുള്ള ശുശ്രൂഷകൾക്ക് പബ്ലിക് ആശുപത്രികൾ മെച്ചം; സ്വകാര്യ ആശുപത്രികളെക്കാൾ ഭേദപ്പെട്ട സേവനം കാഴ്ചവയ്ക്കുന്നത് പബ്ലിക് ആശുപത്രികളെന്ന് അമ്മമാർ
മെൽബൺ: പ്രസവത്തിനായി സ്വകാര്യ ആശുപത്രികൾ തെരഞ്ഞെടുക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്. പ്രസവശേഷമുള്ള ശുശ്രൂഷകൾ പ്രൈവറ്റ് ആശുപത്രികളെക്കാൾ മെച്ചപ്പെട്ട രീതിയിൽ പബ്ലിക് ആശുപത്രികൾ ചെയ്യുന്നുണ്ടെന്ന് അമ്മമാരുടെ സാക്ഷ്യപ്പെടുത്തൽ. പ്രസവത്തിനു ശേഷം ആശുപത്രി വിടുന്ന പുതിയ അമ്മമാരെ ഫോളോ അപ്പ് നടത്തി പബ്ലിക് ആശുപത്രികൾ ഭേദപ്പെട്ട സ
മെൽബൺ: പ്രസവത്തിനായി സ്വകാര്യ ആശുപത്രികൾ തെരഞ്ഞെടുക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്. പ്രസവശേഷമുള്ള ശുശ്രൂഷകൾ പ്രൈവറ്റ് ആശുപത്രികളെക്കാൾ മെച്ചപ്പെട്ട രീതിയിൽ പബ്ലിക് ആശുപത്രികൾ ചെയ്യുന്നുണ്ടെന്ന് അമ്മമാരുടെ സാക്ഷ്യപ്പെടുത്തൽ. പ്രസവത്തിനു ശേഷം ആശുപത്രി വിടുന്ന പുതിയ അമ്മമാരെ ഫോളോ അപ്പ് നടത്തി പബ്ലിക് ആശുപത്രികൾ ഭേദപ്പെട്ട സേവനം കാഴ്ചവയ്ക്കുന്നുണ്ടെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
ക്യൂൻസ് ലാൻഡിലെ 6400 അമ്മമാർക്കിടയിൽ നടത്തിയ സർവേയിലാണ് പബ്ലിക് ആശുപത്രികൾ പോസ്റ്റ് നേറ്റൽ കെയറിന്റെ കാര്യത്തിൽ പ്രൈവറ്റ് ആശുപത്രികളെ കടത്തിവെട്ടുന്നുവെന്ന് തെളിഞ്ഞിരിക്കുന്നത്. പ്രസവശേഷം ആശുപത്രി വിട്ട അമ്മമാരെ പത്തു ദിവസത്തിനകം ഹെൽത്ത് പ്രഫഷണലുകൾ പല തവണ വീട്ടിൽ എത്തി ശുശ്രൂഷിച്ചിട്ടുണ്ടെന്നാണ് ഇവർ വ്യക്തമാക്കുന്നത്. സ്വകാര്യ ആശുപത്രികൾ പബ്ലിക് ആശുപത്രികളെക്കാൾ മെച്ചപ്പെട്ട സേവനം പ്രത്യേകിച്ച് പ്രസവശേഷം നൽകുമെന്നുള്ളത് മിഥ്യാധാരണയാണെന്ന് സർവേ നടത്തിയ ക്യൂൻസ് ലാൻഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജീസിലെ യുവറ്റെ മില്ലർ വ്യക്തമാക്കുന്നു.
ഗർഭിണികൾക്കും പ്രസവ ശുശ്രൂഷയ്ക്കും മറ്റും പബ്ലിക് ആശുപത്രികളെക്കാൾ മെച്ചപ്പെട്ടത് സ്വകാര്യ ആശുപത്രികളാണെന്ന് സ്ത്രീകൾ സമ്മതിക്കുമെങ്കിലും പോസ്റ്റ് നേറ്റൽ കെയറിന്റെ കാര്യത്തിൽ പബ്ലിക് ആശുപത്രികൾ തന്നെയാണ് മെച്ചമെന്ന് സമ്മതിക്കാതെ വയ്യ. അമ്മമാരാകുന്ന സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പോസ്റ്റ് നേറ്റൽ കെയർ വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. അതിന് വേണ്ടരീതിയിൽ ശുശ്രൂഷ ലഭിച്ചേ മതിയാകൂ. ആശുപത്രി വിടുന്ന അമ്മമാരെ പിന്നീട് സ്വകാര്യ ആശുപത്രികൾ തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്.
പ്രസവശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന ഡിപ്രഷൻ, അമ്മയ്ക്ക് കുട്ടിയുമായുള്ള ആത്മബന്ധം തുടങ്ങിയവ പോസ്റ്റ് നേറ്റൽ കെയറിൽ പ്രാധാന്യമർഹിക്കുന്നതാണ്. അടുത്ത കാലത്തായി സർക്കാർ സ്വീകരിച്ചിരിക്കുന്ന പോളിസികളും ഇൻഷ്വറൻസ് കമ്പനികൾക്കുള്ള ഡയറക്ട് സബ്‌സിഡിയും മൂലവും മിക്ക സ്ത്രീകളും പ്രസവത്തിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന രീതി വർധിച്ചുവരികയാണ്. പ്രസവത്തിന് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ 30 ശതമാനമായാണ് വർധിച്ചിരിക്കുന്നത്. 2000-ൽ ഇത് 25 ശതമാനമായിരുന്നു.
പബ്ലിക് ആശുപത്രികളിൽ സ്ത്രീകളെ ശുശ്രൂഷിക്കുന്നത് മിക്കവാറും മിഡ് വൈഫുമാരായിരിക്കും. സ്വകാര്യ ആശുപത്രികളിൽ ഗൈനക്കോളജിസ്റ്റ് പ്രസവമെടുത്ത ശേഷം പിന്നീടുള്ള ഫോളോ അപ്പ് പീഡിയാട്രിക് സ്‌പെഷ്യലിസ്റ്റിന്റെയോ ജിപിയുടേയോ ഉത്തരവാദിത്വമാണ്. അതുകൊണ്ടു തന്നെ പോസ്റ്റ് നേറ്റൽ കെയർ മെച്ചപ്പെട്ട രീതിയിൽ നൽകാൻ സ്വകാര്യ ആശുപത്രികൾക്കാവുന്നില്ല.