- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പബ്ബുകളും റസ്റ്റോറന്റുകളും പാർക്കുകളും തിയേറ്ററുകളും തുറന്നു; നീണ്ട ഇടവേളയ്ക്ക് ശേഷം കൈവന്ന സ്വാതന്ത്ര്യങ്ങളിൽ മതിമറന്ന് ഐറിഷ് ജനത; കളും ഇന്ന് മുതൽ; നിയന്ത്രണം ലംഘിച്ചാൽ കർശന നടപടിയെന്ന് ഗാർഡ
അയർലണ്ടിൽ ലോക്ഡൗൺ ഇളവുകൾക്ക് തുടക്കമായതോടെ ഐറിഷ് ജനത ആവേശത്തിലാണ്. പബ്ബുകൾ , തിയേറ്ററുകൾ, ഹോട്ടലുകളുടേയും റസ്റ്ററന്റുകളുടേയും ഔട്ട് ഡോർ ഡൈനിംഗുകൾ, പാർക്കുകൾ എന്നിവയടക്കമാണ് പ്രവർത്തനമാരംഭിച്ചത്. ഏറെ നാളുകൾക്കുശേഷം ലഭിച്ച അവസരമായതിനാൽ നിരവധി ആളുകളാണ് പുറത്തിറങ്ങി ലോക് ഡൗൺ ഇളവുകൾ ആസ്വദിച്ചത്.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ പോലെ അനിയന്ത്രിതമായി ജനങ്ങൾ തടിച്ചുകൂടിയാൽ കർശന നടപടിയെടുക്കുമെന്ന് മുതർന്ന ഗാർഡ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.ജിമ്മുകൾ, സ്വിമ്മുകൾ പൂളുകൾ,എന്നിവയും വ്യക്തികൾക്കായി തുറന്നു നൽകാം. സിനിമാ തിയറ്ററുകളും, നാടക ശാലകളും തുറക്കാം. 100 പേർക്ക് വരെ ഇവിടങ്ങളിൽ പ്രവേശിക്കാം.
ആദ്യ ദിവസം ആളുകൾ കൃത്യമായി നിയന്ത്രണങ്ങൾ പാലിച്ച് പുറത്തിറങ്ങിയത് പൊലീസിനും ആശ്വാസമായി. വലിയ തോതിലുള്ള തിരക്കുകൾ ഒരു സ്ഥലത്തും ഉണ്ടായില്ല. പുറത്തിറങ്ങിയ എല്ലാവരും തന്നെ ലോക്ഡൗൺ ഇളവിന്റെ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും അനുസരിച്ചു.വരും ദിവസങ്ങളിൽ കൂടുതൽ ഇളവുകൾ വരുന്നതോടെ രാജ്യത്തെ തൊഴിൽ മേഖല ശക്തമാവുകയും വിപണിയിൽ കൂടുതൽ പണമിറങ്ങുകയും ചെയ്യുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.